കേരളത്തില്‍ സ്വര്‍ണവില കുതിച്ചുകയറി; ആശ്വാസം ആശങ്കയ്ക്ക് വഴിമാറി... ഇന്നത്തെ വില അറിയാം
കഴിഞ്ഞ ദിവസങ്ങളില്‍ വില കുറയുന്നതായിരുന്നു ട്രെന്‍ഡ്. എന്നാല്‍ ഇന്ന് മറിച്ചാണ് സംഭവിച്ചിരിക്കുന്നത്

കൊച്ചി: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ കേരളത്തില്‍ പവന് സ്വര്‍ണത്തിന് 41760 രൂപ നല്‍കണം. ഗ്രാമിന് 5220 രൂപയും. കഴിഞ്ഞ ദിവസം പവന് 41440 രൂപയായിരുന്നു വില. ഇത്രയും വിലക്കുറവ് ഈ മാസം ആദ്യമായിട്ടായിരുന്നു. എന്നാല്‍ വീണ്ടും വില കയറുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഏറിയും കുറഞ്ഞും വിലയില്‍ മാറ്റം വരാന്‍ വരുംദിവസങ്ങളില്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ സൂചിപ്പിക്കുന്നു.
ഫെബ്രുവരി ഒന്നിന് സ്വര്‍ണവില പവന് 42200 രൂപയായിരുന്നു. പവന് 42880 രൂപയാണ് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ വില. പിന്നീട് നേരിയ തോതില്‍ കുറഞ്ഞു വരുന്നതാണ് കണ്ടത്.
ഗ്രാമിന് 5220 രൂപ എന്നത് മലയാളികള്‍ക്ക് താങ്ങാവുന്നതിലും ഉയര്‍ന്ന വിലയാണെന്ന് വ്യാപാരികള്‍ സമ്മതിക്കുന്നു. 4800ലേക്ക് കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ. വില കൂടിയ വേളയില്‍ ആളുകള്‍ ഗോള്‍ഡ് കോയിനുകള്‍ വാങ്ങി സൂക്ഷിക്കുന്ന പ്രവണത കാണുന്നുണ്ട്. വിവാഹ ആവശ്യക്കാര്‍ അഡ്വാന്‍സ് ബുക്കിങ് നടത്തുകയോ പഴയ സ്വര്‍ണം മാറ്റി വാങ്ങുകയോ ആണ് ചെയ്യുന്നത്.
സ്വര്‍ണവില നിയന്ത്രിക്കുന്നത് ആഗോളതലത്തിലുള്ള ചില സാഹചര്യങ്ങള്‍ കൂടിയാണ്. ഡോളറിന്റെ മൂല്യം കുറയുന്ന വേളയില്‍ സ്വര്‍ണവില വര്‍ധിക്കുകയാണ് ചെയ്യുക. മാത്രമല്ല, സാമ്പത്തിക ഭീതി ഉടലെടുത്താന്‍ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കും. ഇതും വില കൂടാന്‍ കാരണമാണ്.












Click it and Unblock the Notifications