കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 42300 കടന്നു
വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5290 രൂപയും പവന് 42320 രൂപയുമായി. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയതാണ് സ്വര്‍ണത്തെ ബാധിച്ചത്. ഡോളറിന്റെ മൂല്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നില്ല. ഡോളറിന്റെ മൂല്യം വര്‍ധിച്ചാല്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകും.
കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. 42880 രൂപ എന്ന നിലയിലേക്ക് പവന്‍ വില വര്‍ധിച്ചിരുന്നു. ഇനിയും വില വര്‍ധിക്കും എന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനിടെയാണ് തൊട്ടടുത്ത രണ്ടു ദിവസം വില താഴ്ന്നത്. ആഗോള സാമ്പത്തിക രംഗത്ത് സുസ്ഥിരമായ സാഹചര്യമല്ലയുള്ളത്. ഇതോടെ ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില കൂടാനുള്ള ഒരു കാരണം.
വില വര്‍ധനവിനെ തുടര്‍ന്ന് ആഭരണം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു എന്നാണ് വ്യാപാരികള്‍ പറയുന്നത്. പകരം കോയിനുകള്‍ വാങ്ങുന്നവര്‍ കൂടി. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പഴയ സ്വര്‍ണം മാറ്റിവാങ്ങുകയാണ് പലരും. വരും ദിവസങ്ങളിലും വില നേരിയ തോതില്‍ ഉയരാന്‍ തന്നെയാണ് സാധ്യത. ഈ വര്‍ഷം സ്വര്‍ണവില പവന് 48000 എന്ന നിലയില്‍ എത്തുമെന്നാണ് പ്രവചനങ്ങള്‍. ഇത് ശരിവെക്കും നിലയിലാണ് ഓരോ ദിവസവുമുള്ള വില വര്‍ധനവ്.












Click it and Unblock the Notifications