ചാടിക്കളിച്ച് സ്വര്‍ണവില!! ഇടവേളയ്ക്ക് ശേഷം ഇന്ന് വില കൂടി...
കഴിഞ്ഞ ദിവസം വലിയ ഇടിവുണ്ടായ ശേഷമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം കുറഞ്ഞ വില ഇന്ന് കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5260 രൂപയും പവന് 42080 രൂപയുമായി. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 42000 കടന്നു എന്നതാണ് ഇന്നത്തെ മാറ്റത്തോടെ സംഭവിച്ചിരിക്കുന്നത്. ഈ മാസം 42880 രൂപ വരെ എത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍, പിന്നീട് ഘട്ടങ്ങളായി കുറച്ച് 41920 രൂപ വരെ എത്തിയിരുന്നു.
ഇന്ന് വീണ്ടും വില വര്‍ധിച്ചു. വരുംദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു. വലിയ തോതിലുള്ള വിലയിടിവ് പ്രതീക്ഷിക്കുന്നില്ല. വിപണിയിലെ ആശങ്ക മാറാത്തതിനാല്‍ വില വന്‍തോതില്‍ കുറയാന്‍ സാധ്യതയില്ല. വെള്ളിയാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഇത് സ്വര്‍ണ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്ന് വില കൂടി.












Click it and Unblock the Notifications