സ്വര്‍ണം തിരിച്ചുകയറി; ഇന്നും വില ഉയര്‍ന്നു, പവന്‍ വില ഇനിയും കുതിക്കും, ഗ്രാം നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. ഏതാനും ദിവസങ്ങളായി വില കുറഞ്ഞു വരികയായിരുന്നു. 1.06 ലക്ഷം രൂപ വരെ കുറഞ്ഞ ശേഷം വീണ്ടും ഉയരാന്‍ തുടങ്ങി. ഇന്നലെ വലിയ തോതില്‍ വില കൂടി. ഇന്നും വില ഉയര്‍ന്നു. വരുംദിവസങ്ങളിലും ഈ ട്രെന്‍ഡ് തുടരുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 260 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
അമേരിക്ക-ഇറാന്‍ യുദ്ധം വൈകാതെ അവസാനിക്കമെന്ന സൂചന വന്നതോടെയാണ് വിപണിയിലെ മാറ്റം. തിങ്കളാഴ്ചയോടെ സമാധാന കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയും ഇറാനും ഇതുസംബന്ധിച്ച് സൂചന നല്‍കി. തൊട്ടുപിന്നാലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ സൂചികയും കുറയാന്‍ തുടങ്ങി. സ്വര്‍ണവില ഉയരാനും തുടങ്ങി.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 13665 രൂപയായി. പവന് 360 രൂപ ഉയര്‍ന്ന് 109320 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11230 രൂപയും എട്ട് ഗ്രാമിന് 89840 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8745 രൂപയും എട്ട് ഗ്രാമിന് 69960 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 5640 രൂപയും പവന് 45120 രൂപയുമായി. വെള്ളി പത്ത് ഗ്രാമിന് ഇന്ന് 2600 രൂപയാണ് വില.
പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ അറിയേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 1.19 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.09 ലക്ഷം രൂപയ്ക്ക് അടുത്ത് കിട്ടിയേക്കും. പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നതിന് നിരവധി ജ്വല്ലറികള്‍ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. വിപണി വില തരും, ഉടന്‍ പണം നല്‍കും, ഏത് ജ്വല്ലറിയുടെ സ്വര്‍ണവും വാങ്ങും തുടങ്ങിയ വാഗ്ദാനങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
പഴയ സ്വര്‍ണം വില്‍ക്കുന്നത് വലിയ നഷ്ടമുള്ള ഇടപാടാണ്. സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കിയ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം വില്‍ക്കുന്ന സമയം നഷ്ടപ്പെടും. വിപണിവില ലഭിക്കണം എന്നുമില്ല. ഒരു പവന്‍ വില്‍ക്കുമ്പോള്‍ ചുരുങ്ങിയത് 10000 രൂപയുടെ നഷ്ടം ഉപഭോക്താവിനുണ്ടാകും. അതുകൊണ്ടുതന്നെ വില കൂടിയ സാഹചര്യത്തില്‍ വില്‍ക്കുമ്പോഴാണ് നഷ്ടം കുറയ്ക്കാന്‍ സാധിക്കുക.
യുദ്ധം അവസാനിക്കുമെന്ന സൂചന ലഭിച്ച പിന്നാലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 87 ഡോളറായി. അതോടെ ഡോളര്‍ സൂചിക 98ലേക്ക് താഴ്ന്നു. ഡോളര്‍ മൂല്യം കുറഞ്ഞാല്‍ മറ്റു പ്രധാന കറന്‍സികളെല്ലാം കരുത്ത് വര്‍ധിക്കും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുകയും ചെയ്യും. ആവശ്യക്കാര്‍ കൂടുന്ന ഈ സാഹചര്യത്തിലാണ് സ്വര്‍ണവില ഉയരുന്നത്.














Click it and Unblock the Notifications