Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില തിരിച്ചുകയറി; ഇന്നലെ കുറഞ്ഞ അത്രയും വില കൂടി, ആഭരണം വാങ്ങുന്നോ, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവലിയില്‍ വന്‍ മുന്നേറ്റം. വെള്ളിയാഴ്ച കുറഞ്ഞ അത്രയും വില ഇന്ന് വര്‍ധിച്ചു. വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഡോളര്‍ മൂല്യം ഇടിഞ്ഞതാണ് തിരിച്ചടിയായത്. കഴിഞ്ഞ ദിവസങ്ങളില്‍ ലാഭമെടുക്കല്‍ ശക്തമായിരുന്നു എങ്കില്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇനിയും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

ഈ മാസം 10ന് രണ്ട് തവണയാണ് വില മാറിയത്. അന്ന് ഉച്ചയ്ക്ക് വില കൂടുകയായിരുന്നു. 11ന് രാവിലെ വില കുറഞ്ഞു, ഉച്ചയ്ക്ക് ശേഷം വില കൂടി. 12ന് വിലയില്‍ വലിയ കുറവുണ്ടായി. 13ന് രാവിവെയും വൈകീട്ടുമായി വില കുറഞ്ഞു. എന്നാല്‍ ശനിയാഴ്ച വില കുതിക്കുകയാണ് ചെയ്തിരിക്കുന്നത്. 2000 രൂപയോളം ഒരു പവന് വര്‍ധിച്ചു. ഇന്നത്തെ സ്വര്‍ണവില അറിയാം...

gold price kerala february 14 2026

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 1920 രൂപ വര്‍ധിച്ച് 115680 രൂപയായി. ഗ്രാമിന് 14460 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ ഇത്രയും വില കുറഞ്ഞിരുന്നു. രാവിലെയും വൈകീട്ടുമായി 2400 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇന്ന് രാവിലെ തന്നെ വന്‍ കുതിപ്പ് നടത്തിയിട്ടുണ്ട് ഒരു പക്ഷേ ഇനിയും വിലയില്‍ മാറ്റമുണ്ടായേക്കാം. ഓരോ ദിവസവും വിലയില്‍ വലിയ ഇടിവും കയറ്റവുമാണ് കാണുന്നത്.

ഡോളര്‍ സൂചികയിലെ ഇടിവാണ് സ്വര്‍ണവില കൂടാന്‍ ഒരു കാരണം. ഡോളര്‍ സൂചിക 97ന് താഴെയാണ്. ഡോളര്‍ മൂല്യം ഇടിഞ്ഞാല്‍ യൂറോ, പൗണ്ട്, യെന്‍, യുവാന്‍ തുടങ്ങി പ്രധാനപ്പെട്ട കറന്‍സികളുടെ മൂല്യം ഉയരും. ഈ കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ എളുപ്പമാകുകയും ചെയ്യും. ഇതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിവരുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

സ്വര്‍ണവില ഇനി ഉയരുമോ അതോ

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 5043 ഡോളറാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡോളറിനെതിരേ രൂപയുടെ മൂല്യം 90.56 ആണ്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയാല്‍ ഇനിയും വില കൂടും. വലിയ തോതിലുള്ള വിലക്കുറവ് വരുമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. വലിയ മുന്നേറ്റത്തിനാണ് സാധ്യത എന്ന് പ്രവചിക്കുന്നവരുമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ വിപണി നിലവാരം പരിശോധിച്ചാല്‍ വന്‍ തോതില്‍ വില കുറയാനുള്ള സാധ്യത കാണുന്നില്ല. ഏറിയും കുറഞ്ഞും വില മുന്നോട്ട് പോകാനാണ് സാധ്യത. നേരിയ തോതില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യാം. കുറഞ്ഞ കാരറ്റ് ആഭരണങ്ങള്‍ വില കുറഞ്ഞ് കിട്ടും. പ്രധാന ബ്രാന്‍ഡഡ് ജ്വല്ലറികളില്‍ താഴ്ന്ന കാരറ്റ് ആഭരണങ്ങള്‍ വിവിധ മോഡല്‍ ലഭ്യമാണ്.

ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 117760 രൂപയാണ്. കുറഞ്ഞ വില 107920 രൂപയും. അതായത്, ഒരു പവന് 10000 രൂപയുടെ വര്‍ധനവ് ഉണ്ടായ ശേഷമാണ് അല്‍പ്പം കുറഞ്ഞത്. ഇന്നത്തെ അതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില റെക്കോര്‍ഡ് മറികടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+