സ്വര്‍ണം വില കൂടി; വെള്ളി കുറഞ്ഞു, രൂപ പാതാളത്തിലേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍
കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടും കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. വെള്ളിയുടെ വിലയിലും ഇന്ന് ഇടിവുണ്ട്. ക്രൂഡ് ഓയില്‍ വിലയും താഴോട്ട് വരികയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ ഇടിവിലാണ്. പ്രവാസികള്‍ക്കും കയറ്റുമതിക്കാര്‍ക്കും ഇത് സന്തോഷം നല്‍കുമെങ്കിലും നാട്ടില്‍ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരാന്‍ ഇടയാക്കും. പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. നാല് ദിവസത്തിനിടെ നാല് രൂപയാണ് കൂട്ടിയത്.
അമേരിക്ക ഇറാനെതിരെ തിടുക്കത്തില്‍ നടപടി എടുക്കില്ലെന്ന വിവരം വന്നതോടെ ക്രൂഡ് ഓയില്‍ വില താഴാന്‍ തുടങ്ങി. ട്രംപ് സ്വരം മാറ്റിയാല്‍ ഏത് സമയവും ക്രൂഡ് ഓയില്‍ വില ഉയരുമെന്നതാണ് വിപണിയിലെ അവസ്ഥ. ഡോളര്‍ സൂചിക ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ് കേരളത്തിലെ സ്വര്‍ണവിലയും ആഭരണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം..

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് രണ്ടുതരം വിലയാണ്. ജ്വല്ലറി വ്യാപാരികളുടെ സംഘടനകള്‍ രണ്ടുതരം കണക്കുകളാണ് പുറത്തുവിട്ടിട്ടുള്ളത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14375 രൂപയും പവന് 115000 രൂപയുമാണ് എന്ന് ഒരു വിഭാഗം അറിയിച്ചു. അതേസമയം, ഒരു പവന്‍ സ്വര്‍ണത്തിന് 115160 രൂപയാണ് എന്ന് മറ്റൊരു വിഭാഗവും അറിയിച്ചു.
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11810, പവന്‍ വില 94480 രൂപ
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9200, പവന്‍ വില 73600 രൂപ
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5930, പവന്‍ വില 47440 രൂപ.
വെള്ളിയുടെ ഗ്രാം വില 285 രൂപയായി കുറഞ്ഞു. പത്ത് ഗ്രാമിന് 2850 രൂപയുമായി.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4543 ഡോളറായി കുറഞ്ഞു. ക്രൂഡ് ഓയില്‍ വില അല്‍പ്പം കുറഞ്ഞു. ബാരലിന് 110 ഡോളറാണ് പുതിയ നിരക്ക്. അമേരിക്കയും ഇറാനും യുദ്ധത്തിലേക്ക് നീങ്ങുന്നില്ല എന്ന വിവരം വന്നതാണ് വിലയിലെ മാറ്റത്തിന് കാരണം. ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ട്രംപ് നിലപാട് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ രൂപയുടെ കാര്യം കഷ്ടമാണ്. വലിയ താഴ്ച്ചയിലേക്ക് പോകുകയാണ് രൂപ. ഡോളര്‍ സൂചികയില്‍ ഇന്ന് കാര്യമായ മാറ്റമില്ലാതിരുന്നിട്ടും രൂപ താഴ്ന്നു. 96.35 എന്ന നിരക്കിലെത്തി. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ കൂടുതല്‍ തുക കിട്ടുമെന്നതാണ് ഒരു നേട്ടം. കയറ്റുമതി ചെയ്യുന്നവര്‍ക്ക് ഡോളര്‍ മൂല്യം നോക്കുമ്പോള്‍ വലിയ ലാഭം കൊയ്യാനും സാധിക്കും. എന്നാല്‍ ഇറക്കുമതിക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്. കൂടാതെ അവശ്യവസ്തുക്കളുടെ വില കൂടുകയും ചെയ്യും.
ഇന്ന് ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു പവന് ഏകദേശം 1.24 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം. പണിക്കൂലി കുറച്ചു കിട്ടാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. വിവിധ ജ്വല്ലറികളില്‍ പണിക്കൂലി വ്യത്യസ്തമാണ്. ഇത് സംബന്ധിച്ച ധാരണയുണ്ടാക്കിയ ശേഷം ആഭരണം വാങ്ങുന്നതാണ് ഉചിതം. കൂടാതെ ആഭരണം വാങ്ങുമ്പോള്‍ അധികമായി എത്ര തുക നല്‍കണം, ഏതൊക്കെ ഇനത്തിലാണ് ഈ തുക ഈടാക്കുന്നത് തുടങ്ങിയ കാര്യങ്ങളും ഉപഭോക്താവ് ചോദിച്ചറിയണം.














Click it and Unblock the Notifications