സ്വര്‍ണവില ഇന്നും ഉയര്‍ന്നു; എങ്കിലും 60000 രൂപയ്ക്ക് ഒരു പവന്‍ കിട്ടും, അറിയാം ഇന്നത്തെ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു. ഇന്ന് 80 രൂപയാണ് ഉയര്‍ന്നിട്ടുള്ളത്. എങ്കിലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് പവന്‍ വില. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുതിച്ചതാണ് കേരളത്തിലും വില കൂടാന്‍ കാരണം. എന്നാല്‍ ഡോളര്‍ അല്‍പ്പം കരുത്ത് കാട്ടിയതോടെ സ്വര്‍ണവില ഇടിഞ്ഞെങ്കിലും വീണ്ടും ഔണ്‍സ് നിരക്ക് ഉയരുകയാണ്.
ഡോളര്‍ നിരക്ക് ഉയര്‍ന്നതോടെ രൂപയുടെ കരുത്ത് ചോര്‍ന്നു എന്നതാണ് വിപണിയിലെ പ്രധാന മാറ്റം. എന്നാല്‍ ക്രൂഡ് ഓയില്‍ വില അല്‍പ്പം മങ്ങിയ മട്ടാണ്. അമേരിക്കയും യൂറോപ്പും ഇന്ന് വ്യാപാര ചര്‍ച്ച നടത്തുന്നുണ്ട്. ചുങ്കം കുറയ്ക്കാന്‍ ധാരണയായാല്‍ വിപണിയില്‍ പ്രതീക്ഷ വര്‍ധിക്കുകയും സ്വര്‍ണവില കുറയുകയും ചെയ്യും.

ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 72720 രൂപയാണ് വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9090 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് 3353 ഡോളറിലാണ് വ്യാപാരം. ഇതില്‍ ഇനിയും മാറ്റം പ്രതീക്ഷിക്കാം. അമേരിക്കയും ചൈനയും പ്രസിഡന്റ്തല ചര്‍ച്ച പദ്ധതിയിടുന്നുണ്ട്. അവയുടെ ഫലം എന്താകുമെന്ന് നിരീക്ഷിക്കുകയാണ് വിപണി. ഈ ചര്‍ച്ചയും വരുംദിവസങ്ങളില്‍ പ്രധാനമാണ്.
കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്വര്‍ണവും വിപണിയിലുണ്ട്. സാധാരണ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് ജ്വല്ലറികള്‍ പരസ്യപ്പെടുത്തുക. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് അതിനേക്കാള്‍ വില കുറയും. ഇന്ന് ഒരു ഗ്രാമിന് 7455 രൂപയാണ് വില. പത്ത് രൂപ മാത്രമാണ് കൂടിയിട്ടുള്ളത്. ഈ സ്വര്‍ണം ഒരു പവന് 59640 രൂപയ്ക്ക് ലഭിക്കും. ആഭരണം നിര്‍മിക്കാന്‍ മാത്രമാണ് 18 കാരറ്റ് ഉപയോഗിക്കുക.
22 കാരറ്റില്‍ ആഭരണവും കോയിനുകളുമുണ്ടാകും. 22, 18 കാരറ്റുകളില്‍ ആഭരണം നിര്‍മിക്കുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും നല്‍കേണ്ടതുണ്ട്. ഇവ കൂടി ചേരുമ്പോള്‍ ഒരു പവന് 6000 രൂപ വരെ അധികം നല്‍കേണ്ടി വരും. 18 കാരറ്റ് സ്വര്‍ണത്തില്‍ 75 ശതമാനമാണ് സ്വര്‍ണമുണ്ടാകുക. ബാക്കി ചെമ്പ്, വെള്ളി എന്നിവയായിരിക്കും. അതുകൊണ്ടുതന്നെ ഈ പരിശുദ്ധിയിലെ ആഭരണത്തിന് കരുത്ത് കൂടും. വില വന്‍തോതില്‍ ഉയര്‍ന്നപ്പോള്‍ 18 കാരറ്റ് ആഭരണങ്ങള്‍ക്ക് ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്.
ഡോളര്‍ മൂല്യം അല്‍പ്പം മെച്ചപ്പെട്ടത് മറ്റു കറന്‍സികള്‍ക്ക് തിരിച്ചടിയായി. 99.23 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. അതേസമയം, രൂപ 85.87 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയര്‍ന്ന തുക ലഭിക്കും. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോളര്‍ എന്ന നിരക്കിലാണുള്ളത്.
അതേസമയം, കേരളത്തില്‍ കുറേ ദിവസമായി വെള്ളിയുടെ വിലയില്‍ കാര്യമായ മാറ്റമില്ല. ഗ്രാമിന് 109 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ഇന്ന് പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 22 കാരറ്റ് പവന് ചുരുങ്ങിയത് 70000 രൂപ കിട്ടും. ഇതിനേക്കാള്‍ ഉയര്‍ന്ന ലഭിക്കാനുള്ള സാധ്യതയുമുണ്ട്. സ്വര്‍ണം വാങ്ങുമ്പോള്‍ ബില്ല് സൂക്ഷിക്കുന്നത് നല്ലതാണ്. ആഭരണം തിരിച്ചുവില്‍ക്കുന്ന വേളയില്‍ ഇത് ഉപകാരപ്പെടും.












Click it and Unblock the Notifications