സ്വര്‍ണം ഇന്നു വാങ്ങുന്നുണ്ടോ; വില കുറഞ്ഞത് നേട്ടമാക്കാം, ഇന്നത്തെ പവന്, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക അല്‍പ്പം മെച്ചപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ രൂപ മൂല്യം താഴ്ന്നു. ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ മുന്നേറുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ രൂപം ആയിട്ടില്ല. ബിറ്റ് കോയിന് വിലയിലും വലിയ ഇടിവാണ് കാണുന്നത്.
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക് 117760 രൂപയായിരുന്നു. ഏറ്റവും കുറവ് 107920 രൂപയും. പിന്നീട് വില കൂടുന്ന പ്രതീതി വിപണിയിലുണ്ടായിരുന്നു എങ്കിലും വീണ്ടും ചിത്രം മാറി. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ വില കുറയുന്ന വേളയില്‍ തന്നെ താല്‍പ്പര്യമുള്ളവര്‍ സ്വര്‍ണം വാങ്ങുന്നതാണ് ഉചിതം.

കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 114720 രൂപയാണ് വില. 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, ഗ്രാമിന് 120 രൂപ കുറഞ്ഞ് 14340 രൂപയായി. ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 1.23 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ ജ്വല്ലറി ജീവനക്കാരുമായി സംസാരിക്കേണ്ടി വരും.
സ്വര്‍ണത്തിന്റെ പണിക്കൂലി ഇങ്ങനെ
സ്വര്‍ണത്തിന് തുച്ഛം വിലയുണ്ടായിരുന്ന വേളയിലും ഇന്നും ജ്വല്ലറിക്കാര് വാങ്ങുന്നത് കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. സ്വര്‍ണവില ഉയര്‍ന്നതോടെ അഞ്ച് ശതമാനം എന്നത് വലിയ തുകയായി മാറി. പഴയ പോലെ കൈകൊണ്ട് ആഭരണം നിര്‍മിക്കുന്ന രീതി ഇന്നില്ല എന്നുപറയാം. എന്നിട്ടും കൂലി കുറയ്ക്കാന്‍ ജ്വല്ലറിക്കാര് തയ്യാറായിട്ടില്ല എന്നതും എടുത്തു പറയണം. അതുകൊണ്ടുതന്നെ ആഭരണം വാങ്ങുന്നവര്‍ പണിക്കൂലി കുറയ്ക്കാന്‍ വിലപേശുന്നത് നേട്ടമാകും.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4992 ഡോളര്‍ ആണ്. കഴിഞ്ഞ ദിവസം ഇത് 5000 ഡോളറിന് മുകളിലായിരുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ വരുത്തുന്ന മാറ്റങ്ങള്‍ സ്വര്‍ണ വിപണിക്ക് പ്രധാനമാണ്. പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില ഉയരും. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണവില കുറയുകയും ചെയ്യും.
സ്വര്‍ണം അഡ്വാന്‍സ് ബുക്ക ിങ്
ഡോളര്‍ സൂചിക 96.93 എന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ ശക്തിപ്പെട്ടാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. അതേസമയം, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 90.67 ആയി കുറഞ്ഞു. രൂപ മൂല്യം ഉയര്‍ത്തിയാല്‍ സ്വര്‍ണവില കുറയും. അതേസമയം, ബിറ്റ് കോയിന് വില 68519 ഡോളര്‍ ആണ് പുതിയ നിരക്ക്. നേരത്തെ വന്‍ കുതിപ്പ് നടത്തിയ ശേഷമാണ് കുത്തനെ ഇടിഞ്ഞത്.
ക്രൂഡ് ഓയില്‍ വിലയില്‍ ഇന്ന് നേരിയ മുന്നേറ്റം കാണുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 68 ഡോളറിലേക്ക് അടുക്കുകയാണ്. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 63 ഡോളറിന് അടുത്തെത്തി. ഇന്ന് സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കള്‍ നേട്ടമാക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്ത് ഭാവിയിലുണ്ടാകുന്ന വിലക്കയറ്റ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.
-
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത്












Click it and Unblock the Notifications