Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍ കുതിപ്പില്‍ ഞെട്ടിച്ച് സ്വര്‍ണം; 3700 രൂപ നഷ്ടമായി എന്ന് തോന്നുന്നുണ്ടോ? ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ദിവസങ്ങളായി തുടരുന്ന മുന്നേറ്റം ഇന്നും പ്രകടമാണ്. 54000 രൂപ കടന്ന് കുതിക്കുന്ന സ്വര്‍ണം എവിടെ നില്‍ക്കുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല. ഡോളര്‍ മൂല്യം വര്‍ധിപ്പിച്ചിട്ടുണ്ട്. രൂപ ഇടിയുകയാണ്. എണ്ണ വിലയില്‍ നേരിയ മുന്നേറ്റമുണ്ട്.

ഈ മാസം രണ്ടിനാണ് ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. അന്ന് 50680 രൂപയായിരുന്നു പവന്‍ വില. പിന്നീട് വന്‍ കുതിപ്പാണ് നടത്തിയത്. ഓരോ ദിവസവും സംഖ്യയില്‍ വലിയ മാറ്റമുണ്ടായി. ഒരു ദിവസം രണ്ട് തവണ വില കയറുന്ന അപൂര്‍വ മാറ്റവും വിപണിയില്‍ പ്രകടമായി. ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് വിശദീകരിക്കാം...

gold-price-april16-1

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54360 രൂപയാണ്. തിങ്കളാഴ്ചത്തെ വിലയില്‍ നിന്ന് 720 രൂപയാണ് പവന്മേല്‍ വര്‍ധിച്ചത്. ഇന്ന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6795 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 3680 രൂപയുടെ ഉയര്‍ച്ചയാണുള്ളത്. ഈ മാസം രണ്ടിന് വാങ്ങിയവര്‍ക്ക് ഇത്രയും രൂപ ലാഭമായി എന്ന് ആശ്വസിക്കാം.

ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 60000 രൂപ വരെ ചെലവ് വന്നേക്കാം. അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്. ചില ജ്വല്ലറികള്‍ പണിക്കൂലി ഈടാക്കാതെ ആഭരണങ്ങല്‍ വില്‍ക്കുന്നുണ്ട്. വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് സ്വര്‍ണം വാങ്ങേണ്ടത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ച് ബാക്കിയുള്ള തുക ലഭിക്കും.

ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഒരു ഡോളറിനെതിരെ 83.53 എന്ന നിരക്കിലാണ് രൂപയുള്ളത്. ഇത്രയും ഇടിയുന്നത് പ്രവാസികള്‍ക്ക് നല്ല അവസരമാണ്. നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് നേട്ടം ലഭിക്കും. അതേസമയം, ഡോളര്‍ സൂചിക കയറിയിട്ടുണ്ട്. 106.33 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളര്‍ കയറുന്നത് മറ്റു കറന്‍സികളെ ദുര്‍ബലമാക്കും.

ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റമുണ്ടായി. ബ്രെന്റ് ക്രൂഡ് ബാരലിന് 90.58 ഡോളറാണ് വില. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നു എന്ന സൂചന വന്നപ്പോഴാണ് എണ്ണവില ഉയര്‍ന്നത്. എന്നാല്‍ നിലവില്‍ അല്‍പ്പം ശാന്തമാണ് കാര്യങ്ങള്‍. ഇറാനും ഇസ്രായേലും ഒരടി പിന്നോട്ട് വച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ഓഹരി വിപണികള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു എന്നതാണ് മറ്റൊരു പ്രധാന മാറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+