സ്വര്‍ണവില ഇന്ന് കുറഞ്ഞു; 58600 രൂപയ്ക്ക് എട്ട് ഗ്രാം സ്വര്‍ണം കിട്ടും, കൂടെ പണിക്കൂലിയും, ഇന്നത്തെ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ ദിവസം വലിയ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ ഇടിവ്. രാജ്യാന്തര വിപണിയില്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണവില വലിയ തോതില്‍ കുറയേണ്ടതാണ്. എങ്കിലും സ്വര്‍ണത്തിന് ആവശ്യക്കാര്‍ കാര്യമായി കുറഞ്ഞിട്ടില്ല എന്നതിനാലാണ് വിലയില്‍ വലിയ ഇടിവില്ലാത്തത്.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമോ ഇല്ലയോ എന്ന് ഉറ്റുനോക്കുകയാണ് വിപണി. പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില കൂടും. എന്നാല്‍ കാര്യമായ നിരക്ക് കുറയ്ക്കല്‍ ഉണ്ടാകില്ല എന്നാണ് നിഗമനം. ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ വരുമാന നഷ്ടം ഒഴിവാക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും.

കേരളത്തിലെ ഇന്നത്തെ പവന് വില
22 കാരറ്റ് സ്വര്‍ണം പവന് 91440 രൂപ
18 കാരറ്റ് സ്വര്‍ണം പവന് 75200 രൂപ
14 കാരറ്റ് സ്വര്‍ണം പവന് 58600 രൂപ.
9 കാരറ്റ് സ്വര്‍ണം പവന് 37800 രൂപ.
ഇന്നത്തെ ഗ്രാം വില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11430 രൂപ
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9400 രൂപ
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7325 രൂപ
9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4725 രൂപ.
വെള്ളിയുടെ ഗ്രാം വില 163 രൂപ.
14 കാരറ്റ് സ്വര്‍ണം എട്ട് ഗ്രാമിന് 58600 രൂപയാണ്. ഈ സ്വര്‍ണത്തില്‍ ആഭരണങ്ങള്‍ മാത്രമാണ് ലഭിക്കുക. കോയിന് കിട്ടില്ല. ആഭരണത്തിന് പണിക്കൂലിയും ജിഎസ്ടിയും കൂടെ നല്‍കേണ്ടി വരും. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 14 കാരറ്റിനെ ആശ്രയിക്കാം. 58 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ്, വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങളുമാണ് ഈ കാരറ്റിലുണ്ടാകുക. ഇവ തിരിച്ചുവില്‍ക്കുന്ന വേളയിലും കുറഞ്ഞ മൂല്യമാണ് കിട്ടുക.
ഈ സ്വര്‍ണം ബാങ്കില്‍ പണയം വെക്കാന്‍ ഉപയോഗിക്കില്ല. ആഭരണമായി ധരിക്കാമെന്നത് മാത്രമാണ് മെച്ചം. 22 കാരറ്റ് സ്വര്‍ണത്തിന് വില കൂടിയ സാഹചര്യത്തില്‍ 18, 14 കാരറ്റ് സ്വര്‍ണത്തിലേക്ക് നിരവധി പേര് ആകര്‍ഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രധാന ജ്വല്ലറികളിലെല്ലാം ഇത്തരം ആഭരണങ്ങള്‍ക്ക് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ, പണിക്കൂലി അല്‍പ്പം കൂടിയേക്കാം. മാത്രമല്ല, കാലപ്പഴക്കത്തിന് അനുസരിച്ച് നിറം മങ്ങാനുള്ള സാധ്യതയുമുണ്ട്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ?












Click it and Unblock the Notifications