സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്ന് 2000 രൂപയില്‍ അധികം കുറഞ്ഞു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. എന്നാല്‍ ഇതേ സാഹചര്യം തുടരണം എന്നില്ല. വില കുതിക്കുമെന്നും അതല്ല, കുറയുമെന്നും പ്രചാരണമുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യമാണ് ഈ രണ്ട് അഭിപ്രായക്കാരും ചൂണ്ടിക്കാട്ടുന്നത്.
ഡോളര്‍ സൂചിക ഉയരുന്നതാണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. ഡോളറിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം സൂചിക 99 കടന്ന് മുന്നേറി. ഡോളര്‍ ഇനിയും കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില വീണ്ടും താഴും. ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയാനും വില താഴാനും കാരണം.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 285 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാം വില 15080 രൂപയാണ്. പവന് 2280 രൂപ കുറഞ്ഞ് 120640 രൂപയായി. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. 285 രൂപ എന്ന ഗ്രാം വില തുടരുകയാണ്. പത്ത് ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ വില. ചൊവ്വാഴ്ച വലിയ തോതില്‍ വെള്ളി വില ഇടിഞ്ഞിരുന്നു.
ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 230 രൂപ കുറഞ്ഞ് 12390 രൂപയായി. എട്ട് ഗ്രാമിന് 99120 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9645 രൂപയും എട്ട് ഗ്രാമിന് 77160 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6220 രൂപയും എട്ട് ഗ്രാമിന് 49760 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിച്ച വേളയില്‍ തന്നെ ഇത്തരം കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയാണ്.
കുറഞ്ഞ അഡ്വാന്‍സ് ബുക്കിങ് 30%
സ്വര്‍ണവില കുറയാനുള്ള ഒരു കാരണം പലിശ നിരക്ക് ഉയര്‍ത്തും എന്ന പ്രചാരണമാണ്. ക്രൂഡ് ഓയില്‍ വില കൂടുന്നതിനാല്‍ പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയേക്കും. എല്ലാ രാജ്യത്തെയും കേന്ദ്ര ബാങ്കുകള്‍ ചെയ്യുന്ന ധനകാര്യ ക്രമീകരണമാണിത്. എന്നാല്‍ ഈ വേളയില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന റിട്ടേണ്‍ കിട്ടുമെന്നതാണ് നേട്ടം.
ഇന്ന് വില കുറഞ്ഞതിനാല്‍ കൂടുതല്‍ പേര് അഡ്വാന്‍സ് ബുക്കിങിന് ജ്വല്ലറികളില്‍ എത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ അഡ്വാന്‍സ് ബുക്കിങ് സംബന്ധിച്ച് പുതിയ തീരുമാനം കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ കഴിഞ്ഞ ദിവസം എടുത്തു. ഏറ്റവും കുറഞ്ഞ അഡ്വാന്‍സ് തുക 30 ശതമാനം 30 ദിവസത്തേക്ക് എന്ന രീതി നടപ്പാക്കാനാണ് തീരുമാനം.
ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 1.30 ലക്ഷത്തില്‍ താഴെ ചെലവ് വരുമെന്നാണ് പ്രതീക്ഷ. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.20 ലക്ഷം കിട്ടിയേക്കും. സ്വര്‍ണം ഔണ്‍സിന് 5169 ഡോളറാണ് ഇന്നത്തെ വില. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 92.17 എന്ന നിരക്കിലെത്തി. എന്നാല്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82 ഡോളറാണ് പുതിയ വില.
-
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില












Click it and Unblock the Notifications