സ്വര്‍ണവില കുതിച്ചുകയറി; 1680 രൂപ ഉയര്‍ന്നു, പഴയ സ്വര്‍ണം വില്ക്കുന്നോ? ഇന്നത്തെ പവന് വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. സ്വര്‍ണവില കുറയുമെന്ന് ഒരുഭാഗത്ത് പ്രചാരണം നടക്കവെയാണ് വന്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ഇന്നില്ല. എന്നിട്ടും കേരളത്തില്‍ വലിയ കുതിപ്പുണ്ടാകാന്‍ രണ്ടു കാരണമാണ് ചൂണ്ടിക്കാട്ടുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് പ്രധാന കാരണം.
ഡോളര്‍ മൂല്യത്തില്‍ മുന്നേറ്റമുണ്ടാകുന്നു എന്നതും എടുത്തു പറയേണ്ട കാരണമാണ്. ക്രൂഡ് ഓയില്‍ വിലയിലും വര്‍ധനവ് വരികയാണ്. ആഗോള വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികളുടെ കൂട്ടായ്മ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 114760 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച 113080 രൂപയായിരുന്നു വില. വിലയില്‍ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങള്‍ ഉള്ളതിനാല്‍ വരുംദിവസങ്ങളിലും വില ഉയരാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കാം. വലിയ തോതില്‍ സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷയില്ല.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 210 രൂപ വര്‍ധിച്ച് 14345 രൂപയായി. ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 1.23 ലക്ഷത്തില്‍ അധികം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. അമേരിക്കയും ഇറാനും തമ്മിലുള്ള പോര് ഏത് സമയവും സ്വര്‍ണവില ഉയരാന്‍ ഇടയാക്കുന്നതാണ്. ഇറാന് ചുറ്റും അമേരിക്കന്‍ സൈന്യം തമ്പടിക്കുന്നതും ശക്തമായ ഒരുക്കം ഇറാന് നടത്തുന്നതുമാണ് ആശങ്കയ്ക്ക് കാരണം.
പഴയ സ്വര്‍ണം വില്ക്കാന് വരട്ടെ
ഈ സാഹചര്യത്തിലാണ് ക്രൂഡ് ഓയില്‍ വില കുതിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 70 ഡോളര്‍ കടന്നു. ഇത് ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിച്ചേക്കും. രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകുന്ന മാറ്റങ്ങളാണിത്. ഇതേ വേളയില്‍ തന്നെയാണ് ഡോളര്‍ മൂല്യം ഉയരുന്നതും. ഡോളര്‍ മൂല്യം ഉയര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി കൂടുതല്‍ ചെലവേറും. സ്വര്‍ണം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുവാണ്.
ഡോളര്‍ സൂചിക 97.75 എന്ന നിരക്കില്‍ എത്തിയിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 91ലെത്തി. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ രൂപ വീണ്ടും 91ലേക്ക് ഇടിയുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യന്‍ രൂപ ഇനിയും ഇടിയും. മാത്രമല്ല, ഡോളര്‍ കരുത്ത് കൂട്ടിയാലും രൂപ താഴും. ഇതെല്ലാം സ്വര്‍ണവില ഉയര്‍ത്തുന്ന ഘടകങ്ങളാണ്. അതേസമം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് വലിയ മാറ്റമില്ല.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4982 ഡോളറാണ് ഇന്നത്തെ വില. വ്യാപാരം തുടരുന്നതിനാല്‍ നേരിയ മാറ്റം വിലയില്‍ ഉണ്ടായേക്കും. നേരത്തെ 5000 ഡോളര്‍ കടന്നു കുതിച്ച ശേഷം താഴ്ന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഉയരുന്ന ട്രെന്‍ഡ് കാണിക്കുന്നുണ്ട്. പഴയ സ്വര്‍ണം വില്ക്കുന്നവര് അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. വില കൂടിയാല്‍ അവര്‍ക്ക് ഉയര്‍ന്ന മൂല്യം കിട്ടും.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications