സ്വര്‍ണവില വന്‍ കുതിപ്പില്‍, 4 ദിവസത്തിനിടെ 6120 രൂപ കൂടി, പഴയ സ്വര്‍ണം വിറ്റാലോ? ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. നാല് ദിവസത്തിനിടെ 6120 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഇനിയം കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.20 ലക്ഷത്തിന് മുകളില്‍ ചെലവ് വരും. ഇന്ന് ഒരു പവന് 800 രൂപയാണ് കൂടിയിരിക്കുന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4300 ഡോളര്‍ കടന്ന് കുതിക്കുകയാണ്.

ഡോളര്‍ സൂചിക താഴേക്ക് പോകുന്നത് സ്വര്‍ണവില ഉയരാന്‍ ഒരു കാരണമാണ്. അതേസമയം, ഒരിടവേളയ്ക്ക് ശേഷം ക്രൂഡ് ഓയില്‍ വിലയും നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഇറക്കുമതി തീരുവ 15 ശതമാനമായതും ഉയര്‍ന്ന വിലയ്ക്ക് ഒരു കാരണമാണ്. പ്രവാസികള്‍ക്ക് യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതാണ് ലാഭം. കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില അറിയാം...

gold price kerala august8

22 കാരറ്റ് സ്വര്‍ണം പവന് 111720 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 13965 രൂപയും. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11475 രൂപയും പവന് 91800 രൂപയും നല്‍കണം. വെള്ളിയുടെ വിലയില്‍ ഏറെ നാള്‍ക്കു ശേഷം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 14, 9 കാരറ്റുകളെ ആശ്രയിക്കാം.

14 കാരറ്റ് ഗ്രാമിന് 8935 രൂപയും പവന് 71480 രൂപയുമാണ് വില. 9 കാരറ്റ് ഗ്രാമിന് 5765 രൂപയും പവന് 46120 രൂപയും നല്‍കണം. ഇവിടെ സൂചിപ്പിക്കുന്നതെല്ലാം സ്വര്‍ണത്തിന്റെ മാത്രം വിലയാണ്. എന്നാല്‍ ആഭരണം വാങ്ങുന്ന വ്യക്തികള്‍ പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ജിഎസ്ടിയും നല്‍കണം. അതോടെ ഉപഭോക്താവ് കൂടുതല്‍ തുക ചെലവാക്കേണ്ടി വരും.

പഴയ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. തിടുക്കമില്ലാത്തവര്‍ കാത്തിരിക്കുന്നത് നന്നാകും. കാരണം, വില കൂടി കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇനിയും ലാഭം കൊയ്യാന്‍ അവസരം ലഭിച്ചേക്കാം. ഇന്ന് ഒരു പവന്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.10 ലക്ഷം രൂപ കൈയ്യില്‍ കിട്ടാന്‍ സാധ്യതയുണ്ട്. നേരിയ ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാം. മിക്ക ജ്വല്ലറികളും പഴയ സ്വര്‍ണം വാങ്ങുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പഴ സ്വര്‍ണം പുനരുപയോഗിക്കുന്നതിനുള്ള പിന്തുണ നല്‍കുന്നുണ്ട്. അതുവഴി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന അളവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന ചൈനക്കാര്‍ അടുത്തിടെയായി വലിയ തോതില്‍ വീണ്ടും വാങ്ങുന്നു എന്നാണ് വിവരം. കേന്ദ്ര ബാങ്കുകള്‍ മുഖേന വിവിധ രാജ്യങ്ങളും സ്വര്‍ണം വാങ്ങുന്നുണ്ട്. ഇതെല്ലാം സ്വര്‍ണവില വര്‍ധിക്കാനുള്ള ഘടകങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+