സ്വർണം വില ഉയരുമ്പോൾ വ്യാപരികൾക്ക് ചിരിയില്ല; കാരണം പറഞ്ഞ് കച്ചവടക്കാർ, സംഭവിക്കുന്നത് മറ്റൊന്ന്
സ്വർണ വില വലിയ തോതിൽ ഉയരുകയാണ്. കേരളത്തിൽ ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ 1.10 രൂപയെങ്കിലും കൊടുക്കണം. ഇനിയും വില ഉയരുമെന്നാണ് പ്രവചനങ്ങൾ.ഈ സാഹചര്യത്തിൽ സ്വർണ വിൽപനയിൽ വല്യ ഇടിലാണ് സംഭവിക്കുന്നതെന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. സ്വർണ വില കൂടുന്നത് കച്ചവടക്കാർക്ക് ഗുണം ചെയ്തില്ലേയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി, വായിക്കാം
' സ്വർണം വ്യാപാരം വളരെ മന്ദഗതിയിലാണ് നടക്കുന്നത്. നിലവിൽ സ്വർണം വാങ്ങാൻ ആയിട്ട് അഡ്വാൻസ് ബുക്ക് ചെയ്ത ആളുകളും അതുപോലെതന്നെ അത്യാവശ്യക്കാരായിട്ടുള്ള ആളുകളും മാത്രമാണ് എത്തുന്നത്. കൂടുതൽ ആളുകൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് ജ്വല്ലറിയിലേക്ക് എത്തുന്നത് സ്വർണം വിൽപനയായിട്ട് ബന്ധപ്പെട്ടാണ്. പിന്നെ കുറച്ച് ആളുകൾ എക്സ്ചേഞ്ച് ചെയ്ത് ആഭരണങ്ങൾ വാങ്ങാനും എത്തുന്നുണ്ട്. നിലവിൽ വിവാഹ ആവശ്യങ്ങൾക്കായിട്ട് വാങ്ങുന്ന ആളുകൾ സാധാരണ വാങ്ങിക്കൊണ്ടിരിക്കുന്നതിന്റെ പകുതിയിൽ താഴെ സ്വർണം മാത്രം വാങ്ങുന്ന ഒരു തരത്തിലേക്ക് അവരുടെ പർച്ചേസിങ് രീതി മാറ്റിയിട്ടുണ്ട്. അതാണ് ഈ ഒരു വർഷത്തിൽ ഈ ഒരു വിലവർധനോട് അനുബന്ധിച്ച് സ്വർണ വ്യാപാര മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രധാന മാറ്റം.

ആളുകൾ കൂടുതലായി വാങ്ങുന്നതിൽ നിന്ന് പിന്നോക്കം പോയിരിക്കുന്നു, വാങ്ങുന്നതിന്റെ അളവ് വളരെ കുറച്ചിരിക്കുന്നു. വില വർധിക്കുമ്പോൾ സ്വാഭാവികമായു നമ്മുടെ കയ്യിൽ ഇരിക്കുന്ന ആഭരണങ്ങളുടെ വില വർദ്ധിക്കുന്നു, സ്വാഭാവികമായും അസറ്റ് വർദ്ധിക്കുന്നുണ്ട്. പക്ഷേ അതോടൊപ്പം തന്നെ സ്വർണ്ണ വ്യാപാരം കൃത്യമായി വിൽപനയും വാങ്ങലും നടന്നെങ്കിൽ മാത്രമേ അതിൽ നിന്നുള്ള ലാഭവും നമുക്ക് അതാത് സമയങ്ങളിൽ കിട്ടുള്ളൂ.
നമുക്ക് സ്ഥിരമായി സ്വർണക്കട നടത്തിക്കൊണ്ടു പോകുമ്പോൾ നമ്മുടെ കയ്യിൽ ഇരിക്കുന്നത് ഗോൾഡ് ആവശ്യമില്ലാതെ നമ്മൾ വിറ്റിട്ട് അതിന് പണമാക്കാൻ ആരും ശ്രമിക്കില്ലല്ലോ. സാധാരണക്കാരായിട്ടുള്ള ജ്വല്ലറിക്കാരെ സ്ഥിരമായി ഒരു വിറ്റുവരവില്ലായ്മ വരുന്നത് അവരുടെ ഇഎംഐ അടയക്കുന്നതിനോ അവരുടെ ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്നതിനോ അവരുടെ മറ്റു വാടക ഇനത്തിലുള്ള ചിലവ് ഒക്കെ മീറ്റ് ചെയ്യാനോ ഒക്കെ വളരെയധികം പ്രയാസപ്പെടും.
വൻകിടക്കാരെ സംബന്ധിച്ച് അങ്ങനെ ഒരു പ്രതിസന്ധിക്ക് ഉണ്ടാകില്ല. അവർക്ക് ഇതല്ലെങ്കിൽ മറ്റൊരു ബിസിനസ് ഉണ്ടാകും.
ആളുകൾ വാങ്ങുന്ന സ്വർണത്തിന്റെ അളവ് വളരെ വലിയ തോതിൽ കുറച്ചിരിക്കുകയാണ്. കാരണം അവര് വില വർദ്ധിക്കുന്നതിനനുസരിച്ച് അവർ വെയിറ്റ് കൂടുതൽ വാങ്ങാൻ ആയിട്ട് തയ്യാറാകുന്നില്ല. നേരത്തേ പവൻ നിശ്ചയിച്ച് വാങ്ങുന്നവർ ഇപ്പോൾ തുക നിശ്ചയിച്ചാണ് വാങ്ങുന്നത്. ആ തരത്തിലേക്ക് പർച്ചേസിങ് രീതികൾ മാറി.
ഉപയോഗിച്ചുകൊണ്ടിരുന്ന ആഭരണങ്ങൾ അല്ലെങ്കിൽ ലോക്കറിലുള്ള ആഭരണങ്ങൾ സാധാരണ മാറ്റി വാങ്ങുകയോ അല്ലെങ്കിൽ വിറ്റിട്ട് പുതിയ വാങ്ങുകയോ ചെയ്തുകൊണ്ടിരുന്ന പതിവ് മാറി അത്യാവശ്യം വേണ്ട ചെറിയ ആഭരണങ്ങൾ മാത്രം ഒരു സെറ്റ്ഒക്കെ വാങ്ങികൊണ്ട് ബാക്കി ആഭരണങ്ങൾ എല്ലാം തന്നെ പഴയത് തന്നെ വീണ്ടും അവർക്ക് ഒരു അസറ്റ് ആയിട്ട് നൽകുന്ന ഒരു രീതിയും ഇപ്പോൾ കാണുന്നുണ്ട്. അതൊക്കെ ഈ വ്യാപാരികളെയാണ് ബാധിക്കുന്നത്












Click it and Unblock the Notifications