സ്വർണം ഇന്ന് തകർന്നു; ആഭരണപ്രേമികൾക്ക് ആശ്വാസം.. പവൻ വില 90,000ത്തിലേക്കോ?

തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വലിയ ഇടിവ്. ഇറാൻ-യു.എസ് സംഘർഷം വീണ്ടും കടുത്തതും ഡോളർ മൂല്യം ഉയർന്നതുമാണ് ഇന്ന് വിലയെ സ്വാധീനിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം കിതച്ചതോടെ കേരളത്തിലും വില കുത്തനെ താഴേക്ക് പോയി.

ഇറാൻ്റെ തന്ത്രപ്രധാന മേഖലകളിലെല്ലാം ശക്തമായ ആക്രമാണ് യുഎസ് നടത്തുന്നത്.ഹോർമുസ് കടലിടുക്കിന് ഏറ്റവും സമീപത്തുള്ള ഇറാൻ്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ ലക്ഷ്യം വെച്ചാണ് ഇപ്പോൾ യുഎസ് ആക്രമണം നടത്തുന്നത്. ബന്ദർ അബ്ബാസ്, സിരിക്, ഖേഷം ദ്വാപ്, ബന്ദർ ലെംഘേ തുടങ്ങിയ പ്രദേശങ്ങളിലും യുഎസ് സൈനിക ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത നാശനഷ്ടമാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന പ്രദേശങ്ങൾ വെച്ച് ഇനിയും ആക്രമണം തുടരുമെന്നാണ് യുഎസ് പറയുന്നത്.

goldratetoday4-

സംഘർഷം കടുത്തതോടെ അന്താരാഷ്ട്ര വിപണിയിൽ വീണ്ടും ക്രൂഡ് ഓയിൽ വില കുതിച്ചുകയറുകയാണ്. യുഎസ് ക്രൂഡ് വില ബാരലിന് 74.62 ഡോളറിലെത്തി. 4.50% കുതിപ്പാണ് വിലയിൽ ഉണ്ടായത്. ബ്രെന്റ് വില 4.42% ഉയർന്ന് 29.37 ഡോളറായി. ക്രൂഡ് വില ഉയർന്നതോടെ ഡോളറിൻ്റെ മൂല്യം ഉയർന്നു. ഇതോടെ സ്വർണത്തെ കൈവിട്ട് നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞു. രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4070 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷട്ര വിപണിയിൽ സ്വർണം വീണതോടെ കേരളത്തിലും ഇന്ന് 1000 രൂപയോളം ഇടിഞ്ഞു. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന് 13100 രൂപയാണ് വില. അതായത് ശനിയാഴ്ചത്തെ അപേക്ഷിച്ച് 130 രൂപയുടെ ഇടിവ്. പവന് ഇന്ന് 1,040 രൂപ ഉയർന്ന് 1,04,800 രൂപയിലെത്തി. ശനിയാഴ്ച ഒരു പവന് 1,05,840 രൂപയായിരുന്നു വില.

ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ 3 ശതമാനം ജി എസ് ടിയും 5 ശതമാനം അടിസ്ഥാന പണിക്കൂലിയും നൽകണം. വിവാഹ ആവശ്യങ്ങൾക്കുള്ള ആഭരണങ്ങൾക്ക് ആണെങ്കിൽ 35 ശതമാനം വരെ പണിക്കൂലി കമ്പനികൾ ഈടക്കും. ഇന്ന് 18 കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ആശ്വാസമുണ്ട്. പവന് 86,600 രൂപ കൊടുത്താൽ മതി. അതേസമയം 18 കാരറ്റ് ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലായിരിക്കും.

1 ലക്ഷത്തിന് താഴേക്ക് പോകുമോ?

പശ്ചിമേഷ്യൻ സംഘർഷം വീണ്ടും ശക്തമായതോടെ പണപ്പെരുപ്പ ഭീഷണിയും ഉയരുകയാണ്. പണപ്പെരുപ്പം പിടിച്ചുകെട്ടാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയും ഇതോടെ കൂടി. വൈകാതെ തന്നെ യുഎസ് ഫെഡ് ചെയർമാൻ കെവിൻ വാർഷ് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. പലിശ നിരക്ക് സംബന്ധിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം സ്വർണ വിപണിക്ക് നിർണായകമാകും.

പണപ്പെരുപ്പം പിടിച്ചുകെട്ടാൻ യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തിയാൽ അത് സ്വർണത്തിന് വലിയ തിരിച്ചടിയായേക്കും. കാരണം പലിശ നിരക്ക് ഉയർത്തുമ്പോൾ ഡോളർ മൂല്യം കൂടും. നിക്ഷേപകർ സ്വർണം ഉപേക്ഷിച്ച് സർക്കാർ കടപ്പത്രങ്ങളിലും ബോണ്ടുകളിലും നിക്ഷേപിക്കും. ഡിമാൻ്റ് കുറയുന്നതോടെ സ്വർണ വില വീണ്ടും താഴേക്ക് പോകും.

ഒരു ലക്ഷത്തിന് താഴേക്ക് പോകുമോ?

സ്വർണ വില ഒരു ലക്ഷത്തിന് താഴെ പോകാനുള്ള സാധ്യത ഏറെയാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വില 3400 വരെയൊക്കെ ഇടിഞ്ഞാൽ കേരളത്തിൽ ഒരു പവൻ വില 90,000ത്തിന് താഴേക്ക് പോയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+