സ്വര്‍ണവിലയില്‍ ഇന്ന് 440 രൂപയുടെ നേട്ടം; ഇന്നത്തെ നിരക്ക് അറിയാം, നാളെ വിലയില്‍ മാറ്റത്തിന് സാധ്യത
കൊച്ചി: ഞെട്ടിപ്പിക്കുന്ന വര്‍ധനവിന് ശേഷം സ്വര്‍ണം വിശ്രമിക്കുന്നു. മൂന്നാം ദിവസമാണ് ഒരേ വിലയില്‍ തുടരുന്നത്. റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച ശേഷമാണ് ഈ വിശ്രമം. ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 440 രൂപയുടെ കുറവുണ്ട്. അതേസമയം, വരും ദിവസങ്ങളില്‍ നേരിയ വിലക്കുറവിനാണ് സാധ്യത.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തുന്ന വില 49000 രൂപയാണ്. ഗ്രാമിന് 6125 രൂപയും. ഈ മാസം 21ന് പവന്‍ വില 49440 രൂപയായിരുന്നു. പിന്നീട് വില ഇടിയുകയാണ് ചെയ്തത്. വരും ദിവസങ്ങളില്‍ വില കുറയാനാണ് സാധ്യത എന്ന് പറയാന്‍ കാരണം ഡോളറിന്റെ മുന്നേറ്റമാണ്. ഹോളി ആയതിനാല്‍ ഇന്ന് ഓഹരി വിപണി അവധിയാണ്.

ഡോളര്‍ സൂചിക വലിയ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. 104.38 എന്ന നിരക്കിലേക്ക് കുതിച്ചിട്ടുണ്ട്. ഇതോടെ പ്രധാന കറന്‍സികള്‍ക്ക് മൂല്യം കുറയും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലും കുറയും. ഇതാണ് സ്വര്‍ണത്തിന് വില കുറയുമെന്ന് പറയാന്‍ കാരണം. അതേസമയം, ഡോളര്‍ മൂല്യം കുറയുന്ന സാഹചര്യം വന്നാല്‍ സ്വര്‍ണവില ഉയരാന്‍ തുടങ്ങും. അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക രംഗത്ത് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല എന്നതും എടുത്തു പറയണം.
ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം 83.47 എന്ന നിരക്കിലെത്തി. പ്രവാസികള്‍ക്ക് ഈ അവസരം നേട്ടമാണ്. ഇന്ത്യന്‍ രൂപ മൂല്യമിടിയുമ്പോള്‍ അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യം കൂടും. അവസരം മുതലെടുത്ത് കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കാനാണ് സാധ്യത. അതേസമയം, രൂപ മൂല്യമിടിയുന്നത് ആഭ്യന്തര വിപണിയില്‍ വലിയ തിരിച്ചടിയാണ്.
എണ്ണ വില ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ബ്രെന്റ് ക്രൂഡ് ബാരലിന് 85.95 ഡോളര്‍, ഡബ്ല്യുടിഐ ക്രൂഡിന് 81.18 ഡോളര്‍, മര്‍ബണ്‍ ക്രൂഡിന് 85.28 ഡോളര്‍ എന്നിങ്ങനെയാണ് ഏറ്റവും പുതിയ വില. ബ്രെന്റ് ക്രൂഡ് നേരത്തെ 87 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് താഴ്ന്നത്. എണ്ണവില കയറുന്നത് ജിസിസി രാജ്യങ്ങള്‍ക്ക് നേട്ടമാണെങ്കിലും ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് നഷ്ടമാണ്.
ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 54000 രൂപ ചെലവ് വന്നേക്കും. സ്വര്‍ണം ഇറക്കുമതിക്ക് ഇന്ത്യ പ്രോല്‍സാഹനം നല്‍കുന്നില്ല. അതുകൊണ്ടുതന്നെ ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നത്. ഇന്ത്യയില്‍ സ്വര്‍ണത്തിന് വില കൂടാന്‍ കാരണവും ഈ നികുതിയാണ്. ഇന്ത്യയേക്കാള്‍ വിലക്കുറവാണ് യുഎഇയില്‍.












Click it and Unblock the Notifications