സ്വർണവില അടുത്ത മൂന്ന് മാസത്തേക്ക് 1.05 ലക്ഷം കടക്കില്ല; ആശ്വാസമായി പുതിയ പ്രവചനം

ഉയർന്ന പണപ്പെരുപ്പം, ബണ്ട് യീൽഡുകൾ, ശക്തമായ യു.എസ് ഡോളർ എന്നീ ഘടകങ്ങൾക്കിടയിലും സ്വർണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം ഒഴുകുകയാണ്. എന്നിരുന്നാലും ഉപ്പോഴത്തെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ സ്വർണത്തിൻ്റെ കാര്യത്തിൽ കരുതൽ വേണമെന്ന നിലപാട് ആവർത്തിക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക. ഭൌതിക സ്വർണത്തിന് ഇപ്പോഴും ആവശ്യകത ഇടിയുകയാണെന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത മന്ന് മാസത്തിനിടയിൽ ആഗോള വിപണിയിൽ സ്വർണം ഔണ്‍സിന് 4000 ഡോളറിന് മുകളിലേക്ക് പോകാൻ സാധ്യതയില്ലെന്നും അവർ പറയുന്നു.

'ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം വെല്ലുവിളി നിറഞ്ഞതാണ്. ഈ വർഷത്തെ നാലാം പാദത്തിൽ സ്വർണ വില ഔണ്‍സിന് 4000 ഡോളർ പരിസരത്തായിരിക്കുമെന്നാണ് ഞങ്ങളപടെ പ്രവചനം. അടുത്ത വർഷത്തോടെ വില ഉയരും, ഔണ്‍സിന് 4813 ഡോളർ വരെ ആയേക്കാം', ബാങ്ക് വ്യക്തമാക്കി.

goldn2-885

സ്വർണം ഔണ്‍സിന് 3750 ഡോളർ ആകുമെന്നാണ് ഈ മാസത്തിൻ്റെ തുടക്കത്തിൽ ബാങ്ക് ഓഫ് അമേരിക്ക പ്രവചിച്ചത്. പലിശ നിരക്ക് ഉയർത്തുന്നത് പോലുള്ള സാഹചര്യങ്ങൾ സ്വർണം വിൽക്കാൻ നിvdക്ഷേപകരെ പ്രേരിപ്പിച്ചേക്കുമെന്നാണ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. ഇടിഎഫ് നിക്ഷേപം ഉയരുന്നത് കൊണ്ട് മാത്രം സ്വർണവില ഉയരില്ല. ഇപ്പോഴും ഭൌതിക സ്വർണത്തിന് കാര്യമായ ഡിമാൻ്റ് ഇല്ല. ഇത് സ്വർണത്തിന് തിരിച്ചടിയാണെന്നും ബാങ്ക് പറഞ്ഞു.

' ചൈനയുടേയും ഇന്ത്യയുടേയും കേന്ദ്രബാങ്കുകളാണ് ഏറ്റവും കൂടുതൽ സ്വർണം വാങ്ങിവെയ്ക്കുന്നത്. എന്നാൽ അവരുടെ സ്വർണവാങ്ങൽ മന്ദഗതിയിലായിട്ടുണ്ട്. ഇതെല്ലാം സ്വർണത്തിന് മേൽ സമ്മർദ്ദം തീർക്കും. കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങലുകളാണ് വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എന്നാൽ അടുത്ത മൂന്ന് മാസം കേന്ദ്രബാങ്കുകളും പിന്നോട്ടടിക്കും എന്നും ഇവർ പറഞ്ഞു.

'പശ്ചിമേഷ്യൻ സംഘർഷം വീണ്ടും ശക്തമാകുകയാണ്. അതുകൊണ്ട് തന്നെ കറൻസികളെ സംരക്ഷിക്കാൻ കേന്ദ്രബാങ്കുകൾ വീണ്ടും സ്വർണം വിറ്റ് തുടങ്ങുമെന്നാണ് വിലയിരുത്തുന്നത്', ബാങ്ക് പറഞ്ഞു. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ ഫെഡറൽ റിസർവ് എ്ത് നിലപാടെടുക്കും എന്നത് പ്രധാനമണെന്നും ബാങ്ക് വിശദീകരിച്ചു.

കേരളത്തിൽ എന്ത് സംഭവിക്കും?

ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കേരളത്തിലെ സ്വർണവിപണിയേയും സ്വാധീനിക്കും. അന്താരാഷ്ട്ര വിപണിയിൽ ഇന്ന് വില ഇടിഞ്ഞപ്പോൾ കേരളത്തിലും രണ്ട് തവണകളിലായി വില കുറഞ്ഞു. 1280 രൂപയോളമാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 109760 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തര വിപണിയിൽ സ്വർണവില 4000 ഡോളറിന് താഴേക്ക് പോയാൽ കേരളത്തിലും സ്വർണ വിലയിൽ വലിയ ഇടിവ് പ്രതീക്ഷിക്കാം. പവൻ വിലയിൽ ഏകദേശം 5000 രൂപയുടെ കുറവെങ്കിലും ഉണ്ടാകുമെന്നാണ് കണക്കാക്കപെടുന്നത്. അതയാത് പവൻ വില 1.05 ലക്ഷമായി കുറഞ്ഞേക്കാം. അതേസമയം 3750 ഡോളറിലേക്ക് പതിച്ചാൽ പവൻ വില ഒരു ലക്ഷത്തിന് താഴക്ക് പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma