സ്വർണം പവന് വില 2 ലക്ഷത്തിലേക്ക് എത്തില്ല, പ്രവചനങ്ങൾ വെറുതേ, ഈ വിലയിൽ എത്തി നിൽക്കും, ഇതാണോ ബെസ്റ്റ് സമയം?
2026 അവസാനത്തോടെയോ 2027 ആദ്യത്തോടെയോ സ്വർണവില പവന് മാന്ത്രിക സംഖ്യയായ 2 ലക്ഷം രൂപയിലേക്ക് എത്തും എന്നാണ് സാമ്പത്തിക വിദഗ്ധർ അടക്കം പലരും പ്രവചിക്കുന്നത്. 1,30000ത്തിലേക്ക് വരെ എത്തിയ സ്വർണവില ഏതാനും ദിവസങ്ങളായി വലിയ കയറ്റങ്ങളില്ലാതെ മുന്നോട്ട് പോവുകയാണ്.
അതിനിടെ സ്വർണവില 2 ലക്ഷത്തിലേക്ക് എത്താൻ സാധ്യത ഇല്ലെന്നും അതിനുളള കാരണങ്ങളും പറയുകയാണ് സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വ്യാപാരിയായ അരുൺ മാർക്കോസ്.: '' സ്വര്‍ണവിലയില്‍ ഇപ്പോഴുളള ഏറ്റക്കുറച്ചിലുകള്‍ താല്‍ക്കാലികമായ ഒരു കുറവാണ്. ഈ കുറവ് ഒന്നോ രണ്ടോ മാസം കൂടി നിലനില്‍ക്കും. അതിന് ശേഷം വീണ്ടും ഏറ്റവും കൂടിയ വിലയേക്കാള്‍ ഉയരും. 1,32000ത്തിന് മുകളിലാണ് ഏറ്റവും കൂടിയ വില ഉണ്ടായിരുന്നത്. അവിടെ നിന്ന് 1,50000ത്തിന് മുകളിലേക്ക് വില എത്തും.
അത്യാവശ്യ സാഹചര്യം ആണെങ്കില്‍ മാത്രം ഇപ്പോള്‍ സ്വര്‍ണം വില്‍ക്കുക. ഈ വിലക്കുറവ് താല്‍ക്കാലികം മാത്രമാണ്. വില്‍ക്കാനായി ഒരുപാട് അന്വേഷണങ്ങള്‍ വരുന്നുണ്ട്. പക്ഷേ ശരിയായ ഒരു വില അവരോട് പറയാന്‍ സാധിക്കുന്നില്ല.

സ്വര്‍ണം അഡ്വാന്‍സ് ആയി ബുക്ക് ചെയ്യുന്നത് വ്യാപാരികളെ സംബന്ധിച്ച് ഒരു സമയത്ത് ഗുണം ചെയ്തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കയാണ്. കാരണം വില വര്‍ധിക്കുമ്പോഴും കുറയുമ്പോഴും വലിയ തോതിലാണ് എന്നത് കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് വ്യാപാരികളെ സംബന്ധിച്ച് ഭാരമാവും. വില കുറഞ്ഞ് നില്‍ക്കുമ്പോള്‍ കുഴപ്പമില്ല. വലിയ വില കൂടുമ്പോള്‍ അഡ്വാന്‍സ് ബുക്കിംഗ് എടുത്ത വ്യാപാരികള്‍ നഷ്ടത്തിലേക്ക് പോകും.
വെള്ളി വില സ്വര്‍ണ വില പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വെള്ളി വില 200 ശതമാനത്തോളം വര്‍ധിച്ചിരുന്നു. അത് കണ്ട് അവസാന നിമിഷം വാങ്ങിയവര്‍ക്കൊക്കെ വലിയ നഷ്ടമുണ്ടായി. വെള്ളി വില 100 ശതമാനത്തോളം കുറഞ്ഞു. 130 രൂപ ഉണ്ടായിരുന്ന വില 400ലേക്ക് കുതിച്ചു, മൂന്നിരട്ടിയോളം വില കൂടി. ഇപ്പോള്‍ 260 രൂപ എന്ന നിരക്കിലേക്ക് താഴേക്ക് പതിച്ചു. വില കൂടിയ സമയത്ത് വാങ്ങിയ ആളുകള്‍ക്ക് ഭീമമായ നഷ്ടം ഉണ്ടായി. അവരൊക്കെ വലിയ ആശങ്കയിലാണ്, വരും മാസങ്ങളില്‍ വില കൂടുമോ എന്നുളള പ്രതീക്ഷയിലാണ് അവര്‍ കാത്തിരിക്കുന്നത്.
സ്വര്‍ണവില വലിയ തോതില്‍ കുറയുമെന്ന തരത്തില്‍ വലിയ പ്രചാരണം ജനത്തിനിടയില്‍ നടക്കുന്നുണ്ടായിരുന്നു. 2025ല്‍ വില ഒരു ലക്ഷത്തിലേക്ക് എത്തുമെന്നുളള വിശകലനം നമുക്ക് ഉണ്ടായിരുന്നു. പക്ഷേ അതിന് മുകളിലേക്ക് ഇത്രയും പെട്ടെന്ന് വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇറാന്‍-അമേരിക്ക പ്രശ്‌നം തീരുമെന്നുളള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നതാണ് വില കുറയാനുളള കാരണം. രണ്ട് ദിവസം കൂടി വില താഴേക്ക് പോകാനുളള സാധ്യത ഉണ്ട്.
2026 അവസാനത്തോടെ സ്വര്‍ണവില 2 ലക്ഷം എന്ന മാന്ത്രിക സഖ്യയിലേക്ക് എത്തുമെന്നുളള പ്രവചനങ്ങളൊക്കെ നടക്കുന്നുണ്ട്. പക്ഷേ അതൊക്കെ എത്രത്തോളം ശരിയാകും എന്ന് അറിയില്ല. അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയും ഒക്കെ ചെയ്യുമ്പോള്‍ മാത്രമേ വലിയ വിലക്കയറ്റത്തിന് സാധ്യത ഉളളൂ. നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ഷം തന്നെ പവന് ഒന്നര ലക്ഷത്തിലേക്ക് ഒക്കെ എത്താനാണ് സാധ്യത''.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത്












Click it and Unblock the Notifications