സ്വർണ വിലയിൽ എന്താണ് സംഭവിക്കുന്നത്?..ഉച്ചയ്ക്ക് വീണ്ടും കുത്തനെ കുതിച്ചു..ഒരു പവൻ വില ഇങ്ങനെ
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുതിച്ചുച്ചാട്ടം. തുടർച്ചയായ വിലയിടവിന് ശേഷം അപ്രതീക്ഷിത കുതിപ്പാണ് ഇന്ന് വിലയിൽ ഉണ്ടായത്. ഇതോടെ സ്വർണം വീണ്ടും റെക്കോഡിലേക്ക് അടുക്കുകയാണോയെന്ന ആശങ്കയാണ് ഉയരുന്നത്. ആഗോള വിപണിയിലുണ്ടായ വർധനവാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. രാജ്യാന്തര തലത്തിൽ സ്വർണം വീണ്ടും ഔണ്‍സിന് 5000 ഡോളറും കടന്ന് മുന്നേറുകയാണ്.
യുഎസ്-ഇറാൻ വിഷയമാണ് സ്വർണ വിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്ന്. ഇറാനുമായി ബന്ധപ്പെട്ട് അമേരിക്ക ജനീവയിൽ നടത്തിയ ആണവ പദ്ധതി ചർച്ചകൾ യാതൊരു ഫലവുമുണ്ടാക്കാതെ അവസാനിച്ചു. ചില പൊതുധാരണകൾ രൂപപ്പെട്ടെങ്കിലും, ഒരു യഥാർത്ഥ കരാറിലെത്താനോ മറ്റ് പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയോ ചെയ്തിട്ടില്ല. .ഉടൻ കരാറുണ്ടാകാത്ത പക്ഷം ഈ വാരാന്ത്യത്തിലോ വരും ആഴ്ചകളിലോ ഇറാനെതിരെ സൈനിക നടപടി ഉണ്ടാകാമെന്നും പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇത് മിഡിൽ ഈസ്റ്റിൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. യുദ്ധഭീതി കനത്തതോടെ സ്വാഭാവികമായും നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിഞ്ഞു.

ജനീവയിൽ യുഎസ് മധ്യസ്ഥതയിൽ നടന്ന റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പുരോഗതി ഇല്ലാതെ അവസാനിച്ചതും നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. അടുത്ത കൂടിക്കാഴ്ചയ്ക്കുള്ള തീയതി പോലും തീരുമാനിക്കാതെയാണ് ഇരുപക്ഷവും പിരിഞ്ഞത്. ഇതെല്ലാം തന്നെ സ്വർണ വിലയെ സ്വാധീനിച്ചു.
കേരളത്തിലെ പവൻ വില
ഇന്ന് രാവിലെ ഗ്രാമിന് 210 രൂപ കൂടി 14,345 രൂപയായിലായിരുന്നു വ്യപാരം നടന്നിരുന്നത്. പവൻവില 1,14,760 രൂപയിലും. എന്നാൽ ഉച്ചയോടെ വില ഗ്രാമിന് 14415 രൂപയായി. ഇതോടെ പവൻ വില 1,15,32 രൂപയിലെത്തി. അതായത് പവൻ വിലയിൽ 560 രൂപയുടെ വർധനവ്. അതായത് ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ ജി എസ് ടിയും പണിക്കൂലിയുമെല്ലാം ചേർത്ത് 1.30 ലക്ഷമെങ്കിലും നൽകേണ്ടി വരും.
ആകെയൊരു പോംവഴി
സ്വർണം വാങ്ങിയേ തീരൂ എന്നാണെങ്കിൽ കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതാകും ബുദ്ധി. 18 കാരറ്റ് ആഭരണത്തിന് ഇന്ന് ഗ്രാമിന് 11905 രൂപയാണ് വില. അപ്പോഴും പണിക്കൂലി വില്ലനാണ്. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾക്ക് കൂടുതൽ പണിക്കൂലി നൽകേണ്ടി വരും. നിക്ഷേപ താത്പര്യം ആണെങ്കിൽ ആഭരണങ്ങൾക്ക് പകരം സ്വർണക്കട്ടികളോ നാണയങ്ങളോ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.
ഇനി വില കൂടുമോ അതോ കുറയുമോ
ആഗോള സംഘർഷങ്ങൾ അയഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയിലെ ഇടിവിന് വഴിവെച്ചത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത മങ്ങിയതും നിക്ഷേപകരരെ സ്വർണത്തിൽ നിന്ന് അകറ്റി. നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതും വിലയെ സ്വാധീനിച്ചു. അതേസമയം അടിസ്ഥാന പലിശ നിരക്കിൽ ഉടനൊന്നും മാറ്റം വരുത്തേണ്ടെന്ന ധാരണയിലാണ് യുഎസ് ഫെഡറൽ റിസർവ്വ്. അത്തരമൊരു സാഹചര്യത്തിൽ യുഎസ് ഡോളറിൻ്റെ മൂല്യം ശക്തിപ്പെടും.യുഎസ് ബോണ്ടുകളും ശക്തമാകും. ഇത് നിക്ഷേപകരെ വീണ്ടും സ്വർണം കൈവിടാൻ പ്രേരിപ്പിക്കും. സ്വാഭാവികമായി ഇത് വിലയിടിയുന്നതിന് വഴിവെക്കും.
-
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ











Click it and Unblock the Notifications