സ്വര്‍ണം വില കൂടുമ്പോള്‍ സന്തോഷിക്കുന്നവര്‍ ഇവരാണ്; ഒരു പവന് പണയം വെച്ചല്‍ കിട്ടുന്ന തുക അറിയാം
കൊച്ചി: സ്വര്‍ണം പവന് 1.18 ലക്ഷത്തിന് മുകളിലാണ് വില. സ്വര്‍ണവില കൂടുമ്പോള്‍ സന്തോഷിക്കുന്നവരും ആശങ്കപ്പെടുന്നവരുമുണ്ട്. കൈവശം സ്വര്‍ണമുള്ളവര്‍ക്ക് സന്തോഷമാകും. പഴയ സ്വര്‍ണം വില്ക്കുമ്പോള് കൂടുതല്‍ തുക കിട്ടുമല്ലോ എന്നതാണ് കാരണം. മാത്രമല്ല, ഗോള്‍ഡ് ഇടിഎഫിലും എസ്ജിബിയിലും നിക്ഷേപിച്ചവരും സന്തോഷിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉയര്‍ന്ന മൂല്യം ബാങ്കിലെത്തുന്നതാണ് ഇവരുടെ സന്തോഷം.
അതേസമയം, സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സ്വര്‍ണവില കൂടുന്നത് വലിയ ആധിയാണ്. പ്രത്യേകിച്ച് വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാന്‍ തീരുമാനിച്ചവര്‍ക്ക്. ഇത്തരക്കാര്‍ക്ക് മിക്ക ജ്വല്ലറികളും അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി വിലക്കയറ്റ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാം. എന്നാല്‍ സ്വര്‍ണ വായ്പ എടുക്കുന്നവര്‍ക്ക് ഇപ്പോള്‍ വലിയ നേട്ടമാണ്.

സ്വര്‍ണം വായ്പ എടുക്കുമ്പോള്‍ ബാങ്കുകള്‍ അടിസ്ഥാനമാക്കുന്ന കാര്യം എല്‍ടിവി ആണ്. അതായത്, ലോണ്‍ ടു വാല്യു. എത്ര രൂപയാണ് വായ്പ എടുക്കുന്നത് എന്ന് നോക്കി ഇതില്‍ വ്യത്യാസം വരും. കുറഞ്ഞ തുകയാണ് വായ്പ എടുക്കുന്നത് എങ്കില്‍ എല്‍ടിവി കൂടുതല്‍ ആയിരിക്കും. തുക കൂടുന്നതിന് അനുസരിച്ച് എല്‍ടിവി കുറഞ്ഞുവരും.
രണ്ടര ലക്ഷം വരെയുള്ള വായ്പകള്‍ക്ക് എല്‍ടിവി 85 ശതമാനമാണ്. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് എല്‍ടിവി 80 ശതമാനമായി കുറയും. അതിന് മുകളില്‍ 75 ശതമാനമായി വീണ്ടും കുറയും. അതായത്, ഒരു ലക്ഷം രൂപ ഗോള്‍ഡ് ലോണ്‍ എടുക്കുന്ന വ്യക്തിക്ക് ഒരു പവന് മതിയാകും. ഇന്നത്തെ വില പ്രകാരം ഒരു പവന് ഒരു ലക്ഷം രൂപ വായ്പ കിട്ടും. ബാങ്കുകളുടെ നിബന്ധനകള്‍ കൂടി ഇതില്‍ പ്രധാനമാണ്.
ഗോള്‍ഡ് ബാറുമായി പോയിട്ട് കാര്യമില്ല
ബാങ്കുകള്‍ ഗോള്‍ഡ് ലോണിന് സ്വീകരിക്കുക ആഭരണങ്ങളും കോയിനുമാണ്. 22 കാരറ്റ് ആഭരണങ്ങള്‍ ആയിരിക്കണം. 24 കാരറ്റ് ബാര്‍ സ്വീകരിക്കില്ല. 22 കാരറ്റിന് താഴെയുള്ള ആഭരണങ്ങളും സ്വീകരിക്കില്ല. വില കൂടിയ സാഹചര്യത്തില്‍ 18, 14 കാരറ്റുകള്‍ വിപണിയില്‍ സജീവമാണ്. ഈ സ്വര്‍ണം ഈടായി വച്ചാല്‍ ബാങ്ക് ലോണ്‍ കിട്ടില്ല.
ഒരു കിലോ സ്വര്‍ണം വരെ ഈട് വച്ച് ബാങ്ക് വായ്പ എടുക്കാം. എല്ലാ ബാങ്കുകളും ഇത്രയും ഉയര്‍ന്ന ലോണ്‍ അനുവദിക്കില്ല എന്നത് മറ്റൊരു കാര്യം. എസ്ബിഐ പരമാവധി 50 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. മിക്ക ആളുകളും സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പ്രധാനമായും നോക്കുന്നത് വില്ക്കുമ്പോള് ലഭിക്കുന്ന മൂല്യവും വായ്പ എടുക്കാന്‍ പറ്റുമോ എന്നുമാണ്.
ആഗോള വിപണിയില്‍ സ്വര്‍ണവില ഇനിയും കൂടുമെന്നാണ് വിവരം. ആനുപാതികമായി കേരളത്തിലും വില കൂടും. ഒരു ലക്ഷത്തിന് താഴേക്ക് പവന് വില എത്തുമെന്ന് നേരത്തെ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യതയില്ല. സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ ഏറെയാണ് എന്നതാണ് വില ഉയര്‍ന്നു നില്ക്കാന് കാരണം.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്











Click it and Unblock the Notifications