സ്വർണവില പവന് അന്ന് 67 രൂപ, 70 വർഷം കൊണ്ട് 1,07,773 രൂപയുടെ വർധവ്..2031ൽ പവന് 2 ലക്ഷം?

1956 നവംബർ 1 നാണ് ഐക്യകേരളം രൂപീകരിച്ചത്. അന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന് എത്രയായിരുന്നെന്നോ വില?, വെറും 67 രൂപ 12 അണാ പൈസ. സ്വർണം പവൻ തൂക്കത്തിന് മാത്രമാണെങ്കിൽ 65 രൂപ മാത്രം നൽകിയാൽ മതിയായിരുന്നു.

കേരളം രൂപീകൃതമായി 70 വർഷം തികയുകയാണ്. ഇത്രയും വർഷം കൊണ്ട് സ്വർണത്തിന് വർധിച്ചതാകട്ടെ 1,07,773 രൂപയാണ്. ഇന്ന് ഒരു ഗ്രാമിന് മാത്രം നൽകണം 13,040 രൂപ. പവന് 1,04,320 രൂപയും. പവന് 1.31 ലക്ഷമാണ് കേരളത്തിലെ സർവ്വകാല റെക്കോഡ്. ജനുവരി 29 നാണ് ആദ്യമായി സ്വർണം ഈ റെക്കോഡ് തൊട്ടത്.

goldrate2-

ഒറ്റക്കൊല്ലം കൊണ്ട് വർധിച്ചത് അരലക്ഷത്തിന് മുകളിൽ

കേരള ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം തൊട്ടത് 2025 ഡിസംബർ 23 നാണ്. അന്ന് ആദ്യമായ് ഒരു പവന് 1,01,600 രൂപയാണ് രേഖപ്പെടുത്തിയത്. ഭൌമ രാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. 2025 ൽ മാത്രം പവൻ സ്വർണത്തിന് അരലക്ഷം രൂപയാണ് വർധിച്ചത്. 2026ലും സ്വർണത്തിന് സമാനകുതിപ്പാണ് പ്രവചിക്കപ്പെട്ടത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം സ്വർണത്തെ തളർത്തി. സാധാരണനിലയിൽ യുദ്ധസാഹചര്യങ്ങളിൽ സ്വർണത്തിന് വില കൂടുകയാണ് പതിവ്. എന്നാൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ് സ്വർണത്തിന് പ്രതികൂലമായി.

ഡോളറിലാണ് ക്രൂഡ് വ്യാപാരം നടക്കുന്നത്. വില ഉയരുന്നത് ഡോളറിൻ്റെ മൂല്യവും വർധിക്കാൻ കാരണമായി. ഇതോടെ സ്വർണത്തെ ഉപേക്ഷിച്ച് നിക്ഷേപകർ ഡോളറിലേക്ക് തിരിഞ്ഞു. എണ്ണവിലയിലെ കയറ്റം പണപ്പെരുപ്പം ഉയരാനും കാരണമായിട്ടുണ്ട്. യു.എസ് പോലുള്ള സാമ്പത്തിക ശക്തികൾ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനുള്ള നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് വർധിപ്പിച്ചു. ഡിസംബറിൽ വീണ്ടും നിരക്ക് ഉയർത്തുമെന്നാണ് പ്രവചനങ്ങൾ.

പലിശ നിരക്ക് ഉയർത്തിയാൽ ഏറ്റവും സുരക്ഷിത നിക്ഷേപങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന യു.എസ് ട്രഷറി ബോണ്ടുകളിലേക്ക് നിക്ഷേപകർ തിരിയും. സ്വർണത്തിൽ നിക്ഷേപിക്കുന്നത് കുറയുന്നത് സ്വാഭാവികമായും വിലയെ താഴേക്ക് നയിക്കും. സംഘർഷം കൂടുതൽ കടുത്താൽ സ്വാഭാവികമായി വില കുത്തനെ ഇടിഞ്ഞേക്കും. രാജ്യാന്തര വിപണിയിൽ വില ഔണ്‍സിന് 3500 ഡോളർ വരെ ഇടിഞ്ഞേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ സ്വർണവില ഇടിഞ്ഞ് താഴും. പവൻ വില 1 ലക്ഷത്തിന് താഴേക്ക് പോയേക്കും. 90,000 വരെ വിലയിടിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

പവൻ വില 2 ലക്ഷമാകും

സ്വർണത്തിലെ ഈ തിരുത്തൽ താത്കാലികം മാത്രമാണെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. ഭൌമ രാഷ്ട്രീയ സംഘർഷങ്ങൾ അടങ്ങുന്നതോടെ സ്വർണം വീണ്ടും കുതിച്ചുതുടങ്ങും. അന്താരാഷ്ട്ര വിപണിയിൽ അടുത്ത വർഷത്തിനുള്ളിൽ തന്നെ ഔണ്‍സ് വില 5600 ഡോളർ ആകുമെന്നാണ് പ്രവചനങ്ങൾ. അതേസമയം അടുത്ത നാല് വർഷം കൊണ്ട് സ്വർണം പുതിയ റെക്കോഡുകൾ ഭേദിക്കുമെന്നുള്ള പ്രവചനങ്ങളും വിദഗ്ധർ നടത്തുന്നുണ്ട്.

അടുത്ത 5 വർഷം കൊണ്ട് രാജ്യാന്തര വിപണിയിൽ സ്വർണവില ഔണ്‍സിന് 8000 ഡോളർ കടക്കുമെന്നാണ് ഡോയ്ച ബാങ്ക് പ്രവചിക്കുന്നത്. അതായത് ഇപ്പോഴത്തെ വിലയിൽ നിന്നും ഏകദേശം 3000 ഡോളർ അധികം. ലോകരാജ്യങ്ങൾ കരുതൽ ശേഖരമായി ഡോളറിന് പകരം സ്വർണത്തിനെ ആശ്രയിക്കുന്നതാണ് വില വർധിക്കാൻ കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിൽ വില ഉയർന്നാൽ കേരളത്തിലും പവൻ വില കുതിക്കും. പവൻ വില 2 ലക്ഷത്തിന് മുകളിലേക്ക് ഉയർന്നേക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma