അമേരിക്കയിൽ 8 മണിയായാൽ അറിയാം, സ്വർണവില കൂടുമോ കുറയുമോ എന്ന്, സൂചനകൾ ഇങ്ങനെ
സ്വര്‍ണവിലയുടെ പോക്ക് നിലവില്‍ പ്രവചനാതീതമാണെന്ന് തന്നെ പറയേണ്ടി വരും. കാരണം പവന് വില രണ്ട് ലക്ഷത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കേയാണ് പെട്ടെന്ന് ഒരു മൂക്കുകയര്‍ ഇട്ടത് പോലെ വില ഇടിഞ്ഞത്. രണ്ട് ദിവസമായി സ്വര്‍ണത്തിന്റെ വില താഴേക്കാണ്. നാളെ എന്ത് സംഭവിക്കും എന്ന് പറയാനാകാത്ത അവസ്ഥ.
ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേക്ക് വരെ എത്തി ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. ഇപ്പോഴും ആളുകള്‍ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും മടി കാണിക്കുന്നുണ്ട്. വാങ്ങാനുളളവര്‍ ഇനിയും വില കുറയാന്‍ കാത്തിരിക്കുന്നു. വില്‍ക്കാനുളളവരാകട്ടെ ഇനിയും വില കുറയാനും.
സ്വര്‍ണവിലയിലെ ഇപ്പോഴുളള കുറവ് കണ്ട് കൊതിക്കേണ്ട എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വില ഇനിയും കുറയുക തന്നെ ചെയ്യുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ പറയുന്നു.

'' സ്വര്‍ണവില കുറേ ദിവസങ്ങളായി ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇതൊരു സീസണാലിറ്റി പാറ്റേണിന്റെ ഭാഗമാണ്. സാധാരണഗതിയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ഏതാണ്ട് 5 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധനവ് വരാറുണ്ട്. ഇത്തവണ വര്‍ധനവ് കൂടുതലാണ്. 35 ശതമാനത്തിലധികം വര്‍ധനവാണ് സ്വര്‍ണത്തിന് ഈ സമയത്ത് ഉണ്ടായത്.
ഏതാണ്ട് 5595 ഡോളര്‍ വരെ സ്വര്‍ണത്തിന് കൂടി. കഴിഞ്ഞ ദിവസം ഉണ്ടായത് ഏറ്റവും വലിയ വര്‍ധനവാണ്. വിപണിയെ സംബന്ധിച്ച് ഇത്രയും വലിയ ഒരു വ്യതിയാനം നിലനില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു ആശങ്ക പരന്നിട്ടുണ്ട്. അവര്‍ താല്‍ക്കാലികമായി വിട്ട് നില്‍ക്കുന്ന ഒരു പ്രതീതിയാണ് കാണുന്നത്.
അമേരിക്കന്‍ വിപണി തുറക്കുന്നത് രാത്രി 8 മണിക്കാണ്. എന്ത് സംഭവിക്കുന്നു എന്നത് അപ്പോള്‍ മാത്രമാണ് നമുക്ക് അറിയാന്‍ സാധിക്കുന്നത്. വില കുറയാനുളള സാധ്യത ഇപ്പോള്‍ കാണുന്നില്ല. സ്വര്‍ണവില തിരിച്ച് മുകളിലേക്ക് തന്നെ പോകും എന്നുളള സൂചനകള്‍ തന്നെയാണ് വരുന്നത്. 98 ആയിരുന്ന ഡോളര്‍ ഇന്‍ഡക്‌സ് വളരെ ദുര്‍ബലമായി 96ലേക്ക് എത്തി. അത് സ്വര്‍ണവില കൂടുമെന്നുളള വലിയ സൂചനയുടെ ഭാഗമാണ്''.












Click it and Unblock the Notifications