Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് 30000 രൂപ ഉണ്ടായിരുന്ന നാളുകൾ തിരിച്ചുവരുമോ? വിലയിൽ ഇനി സംഭവിക്കുക ഇതാണ്

വൻ കുതിപ്പിന് ശേഷം സ്വർണ വില ഇറങ്ങി തുടങ്ങിയതോടെ പ്രതീക്ഷയിലാണ് സ്വർണ പ്രേമികൾ. ഇനിയും വില എത്ര കുറയും എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷം കൊണ്ടാണ് സ്വർണ വില 97,000 എന്ന റെക്കോഡ് തൊട്ടത്. ഇനി വില കുറയുമ്പോൾ 50,000ത്തിന് താഴേക്ക് പോകുമോയെന്നതാണ് ചോദ്യം. എന്നാൽ ആഭരണപ്രേമികൾക്ക് കനത്ത നിരാശ നൽകുന്ന ഉത്തരമാണ് സാമ്പത്തിക വിദഗ്ധർ നൽകുന്നത്. സ്വർണത്തിന്റെ വില ഇനിയെങ്ങോട്ട് എന്നതിനെ കുറിച്ച് സാമ്പത്തിക വിദഗ്ധൻ ബിജി എബ്രഹാം പറയുന്നത് ഇങ്ങനെ

'ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം, സ്വർണത്തിന്റെ ആവശ്യകത സ്വർണ്ണത്തിന്റെ ലഭ്യത എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാണ് സ്വർണ വില തീരുമാനിക്കപ്പെടുന്നത്. ഗോൾഡിന്റെ പ്രൈസ് ഒരു 97000 രൂപ വരെ അവന് കയറിയെങ്കിലും അതൊരു കറക്ഷൻ പോസിബിൾ ആണെന്ന്. ഒരു കറക്ഷൻ എന്ന് പറയുന്നത് ഒരു 9000 രൂപയുടെ അടുത്തു വരെ വരാനുള്ള ഒരു സാധ്യത അന്നേ തോന്നിയിരുന്നു. അതിന് ഒരു പ്രധാനപ്പെട്ട കാരണം ഇന്ത്യ-യുഎസ് ബന്ധവും ഇന്ത്യ-ചൈന ബന്ധവും മെച്ചപ്പെട്ടിട്ടുണ്ടെന്നാണ്.

gold-

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാനുഫാക്ചറർ ആണ് എക്സ്പോർട്ടർ ആണ് ചൈന. അതുകൊണ്ട് തന്നെ യുഎസിനും ചൈനയ്ക്കും ഇടയിൽ വ്യാപാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നത് ഡോളറിനെ ശക്തിപ്പെടുത്താനെ സഹായിക്കുകയുള്ളൂ. ഡോളർ ശക്തിപ്പെടുമ്പോൾ സ്വാഭാവികമായിട്ടും സ്വർണത്തിൽ ഉണ്ടായിരിക്കുന്ന ഡിമാൻഡിൽ അല്പം കുറവ് സംഭവിക്കാം. എന്നിരുന്നാലും നമ്മൾ മുൻപ് കണ്ടതുപോലെ ഒരു വലിയ ഒരു വിലക്കുറവിലേക്ക് കാര്യങ്ങൾ പോകില്ല. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ഒരു 85000 മുതൽ ഒരു 90,000 രൂപ വരെ ഒക്കെ പരമാവധി കുറയാൻ സാധ്യതയുള്ളൂ.

ഇപ്പോൾ എത്തിയിരിക്കുന്ന വിലയിൽ ഒരു ചെറിയ ചെറിയ ഫ്ലക്ചുവേഷൻ മാത്രമേ ഉണ്ടാവത്തുള്ളൂ. അടുത്ത ഒരു രണ്ടാഴ്ചയും ഏതാണ്ട് ഇതേ തോതിൽ തന്നെ മുൻപോട്ട് പോകാനാണ് സാധ്യത .വേറെ ഒരു പ്രധാനപ്പെട്ട ഒരു ഈവന്റും കൂടെ ഈ ഒരാഴ്ച വരാനുണ്ട്. ഫെഡറൽ റിസർവ് റേറ്റ് ഓഫ് ഇൻഫ്ലേഷനും ബാങ്ക് റേറ്റും ഒക്കെ തീരുമാനിക്കുന്ന ഒരു വീക് ആണ് . ബാങ്ക് റേറ്റ് പലിശ നിരക്കിൽ കുറവാണ് സംഭവിക്കുന്നതെങ്കിൽ സ്വർണത്തിന്റെ പ്രൈസ് അല്പം കൂടാൻ സാധ്യതയുണ്ട് മറിച്ച് ബാങ്ക് റേറ്റ് കൂടുക എന്ന സാഹചര്യമാണ് ഉണ്ടാകുന്നതെങ്കിൽ സ്വർണത്തിന്റെ വിലയിൽ കുറവ് സംഭവിക്കാൻ സാധ്യതയുണ്ട്.

സ്വർണത്തിന്റെ വില എന്ന് പറയുന്നത് കേവലം ഒന്നോ രണ്ടോ കാരണങ്ങളെ ആശ്രയിച്ചു മാത്രമല്ല ഒട്ടനവധി കാരണങ്ങളെ ആശ്രയിച്ചാ നിൽക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഡോളറിന്റെ എക്സ്ചേഞ്ച് റേറ്റുമായി ബന്ധപ്പെട്ടാണ്. സ്വർണത്തിന്റെ ഡിമാൻഡ് ക്രമാനുഗതമായി വളർന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം ഇന്ത്യയും ചൈനയും ബ്രസീലും സൗത്ത് ആഫ്രിക്കയും അടക്കമുള്ള രാജ്യങ്ങൾ ഡോളറിന്റെ നിക്ഷേപം വലിയ അളവിൽ കുറച്ചിട്ടുണ്ട്. ഫോറിൻ എക്സ്ചേഞ്ച് റിസർവിൽ ഉണ്ടായിരുന്ന ഡോളറിന്റെ ശേഖരം പരമാവധി ഒഴിവാക്കികൊണ്ട് സ്വർണം പരമാവധി ശേഖരിക്കുന്ന ഒരു പ്രവണതയാണ് മുകളിൽ പറഞ്ഞ രാജ്യങ്ങളെല്ലാം കാണിക്കുന്നത്.

അമേരിക്കൻ സമ്പദ് ഘടന അത്ര ശക്തമായി മുൻപോട്ടു പോകാനുള്ള ഒരു സാധ്യത കുറഞ്ഞു വന്നുകൊണ്ടിരിക്കുകയാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഒരു സുരക്ഷിത നിക്ഷേപ മാർഗ്ഗം എന്ന നിലയിൽ ഡോളറിൽ ആളുകൾ ആശ്രയിക്കുന്നതിനെക്കാട്ടിലും ഉപരിയായിട്ട് സ്വർണത്തെ ആളുകൾ ആശ്രയിക്കാൻ തുടങ്ങിയതാണ് സ്വർണത്തിന്റെ വില പെട്ടെന്ന് കുതിച്ചു കയറാൻ കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+