സ്വർണ വില പവന് 2.40 ലക്ഷം രൂപയോ? ഈ കാണുന്ന വിലയൊന്നുമല്ല, വരാനിരിക്കുന്നത്
ആഗോള സ്വർണ്ണ വിപണി അഭൂതപൂർവമായ തിളക്കത്തിലാണ്. ഒരു ഔൺസ് സ്വർണ്ണത്തിന്റെ വില 4,275 ഡോളറിന് അടുത്തെത്തി. ഈ വർഷത്തെ 45-ാമത്തെ ഉയർന്ന റെക്കോഡ് ആണിത്. യു.എസ്.-ചൈന വ്യാപാര തർക്കങ്ങളും ദുർബലമായ ഡോളറും നിക്ഷേപകരെ സ്വാധീനിച്ചതാണ് വില വർധനവിന് വഴിവെച്ചത്. ഇനിയും വില എങ്ങോട്ടാണെന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.
'കഴിഞ്ഞ 100 വർഷത്തെ സ്വർണ്ണ ചരിത്രത്തിൽ തന്നെ ഇത്തരമൊരു വിലക്കുതിപ്പ് ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് സെബി രജിസ്റ്റർ ചെയ്ത ഗവേഷണ വിദഗ്ദ്ധനായ രാഹുൽ ജെയിൻ. കേവലം 18 മാസത്തിനുള്ളിൽ സ്വർണ്ണവില ഇരട്ടിയായി. ഇങ്ങനെയൊരു മുന്നേറ്റം ഒരു സാമ്പത്തിക വിദഗ്ദ്ധൻ പോലും മുൻകൂട്ടി കണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതല്ല മറിച്ച് സ്വകാര്യ നിക്ഷേപകരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025-ൽ മാത്രം സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള ആഗോള നിക്ഷേപം സെപ്റ്റംബറോടെ 64 ബില്യൺ ഡോളർ കവിഞ്ഞു. ഇത് 2024-ലെ മൊത്തം നിക്ഷേപത്തിന്റെ നാലിരട്ടിയോളമാണ്. ഈ നിക്ഷേപങ്ങളിൽ 50 ശതമാനത്തിലധികവും വടക്കേ അമേരിക്കയിൽ നിന്നാണ്. യുഎസ് നിക്ഷേപകർ നയപരമായ അനിശ്ചിതത്വങ്ങൾ, ഡോളറിന്റെ മൂല്യത്തകർച്ച, ബോണ്ട് വരുമാനം കുറഞ്ഞത് എന്നിവ കാരണം സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തെ കണ്ടു', ജെയിൻ പറഞ്ഞു.
മറുവശത്ത്, 2023-ൽ സ്വർണ്ണം വലിയ തോതിൽ വാങ്ങിയ കേന്ദ്ര ബാങ്കുകൾ, 2025-ൽ വാങ്ങൽ കുറച്ചു. എന്നിരുന്നാലും, പോളണ്ട്, കസാക്കിസ്ഥാൻ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഈ വർഷം 70 ടണ്ണിലധികം സ്വർണ്ണം ശേഖരിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ അനിശ്ചിതത്വം നിലനിൽക്കുകയാണെങ്കിൽ 2026-2027 ഓടെ കേന്ദ്ര ബാങ്കുകളുടെ ഡിമാൻഡ് വീണ്ടും ഉയരുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
സ്വർണ വില 3 ലക്ഷം തൊടുമോ?
ദീർഘകാല ഡാറ്റ ചില സൂചനകൾ നൽകുന്നുണ്ട്. 1980-കളിൽ സ്വകാര്യ നിക്ഷേപകർ അവരുടെ സമ്പത്തിന്റെ ഏകദേശം 8ശതമാനമാണ് സ്വർണ്ണത്തിൽ നിക്ഷേപിച്ചത്. 2010-കളിൽ ഇത് 2-3% ആയി കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും വർദ്ധിച്ചുവരികയാണ്. ഇത് സ്വർണ്ണത്തിൽ കൂടുതൽ നിക്ഷേപിക്കാനുള്ള സാധ്യതകളെയാണ് സൂചിപ്പിക്കുന്നത്. സമാനമായി, കേന്ദ്ര ബാങ്കുകൾ നിലവിൽ അവരുടെ കരുതൽ ധനത്തിന്റെ 20-22% സ്വർണ്ണത്തിൽ സൂക്ഷിക്കുന്നു, മുൻപ് ഇത് 50-60% ആയിരുന്നു.
'സ്വകാര്യ നിക്ഷേപകരും കേന്ദ്ര ബാങ്കുകളും അവരുടെ സ്വർണ്ണ നിക്ഷേപം ചരിത്രപരമായ ശരാശരിയിലേക്ക് തിരികെ കൊണ്ടുവരികയാണെങ്കിൽ സ്വർണത്തിന് ഡിമാൻഡ് ഉയരും. സ്വാഭാവികമായും വില വർധിക്കും. അതായത് അഞ്ച് അല്ലെങ്കില്ൽ പത്ത് വർഷം കൊണ്ട് 10 ഗ്രാം സ്വർണ്ണത്തിന് 3 ലക്ഷം രൂപ എന്ന തോതിലേക്ക് ഉയരും', ജെയിൻ ചൂണ്ടിക്കാട്ടി.
എന്നാൽ, ഹ്രസ്വകാലത്തേക്ക് കാര്യങ്ങൾ അത്ര തിളക്കമുള്ളതായിരിക്കില്ല. 2025-ൽ ആഗോള സ്വർണ്ണ വാങ്ങൽ ഇതിനകം 1,250 ടൺ എന്ന നിലയിലെത്തി. ഇത് ചരിത്രപരമായി തിരുത്തലുകൾക്ക് കാരണമാകുന്ന ഒരു തലമാണ്. കൂടാതെ, സ്വർണവില നിലവിൽ 200 ദിവസത്തെ ശരാശരിയെക്കാൾ വളരെ ഉയർന്ന നിലയിലാണ്. ഇത് പലപ്പോഴും വിലയിടിവിന് മുൻപുള്ള ഒരു സാങ്കേതിക സൂചനയാണ്.
വില 200 ദിവസത്തെ ശരാശരിയോട് അടുക്കുമ്പോൾ മാത്രമേ നിക്ഷേപകർ വീണ്ടും സ്വർണം വാങ്ങാൻ തയ്യാറാകൂവെന്ന് ജെയിൻ നിർദ്ദേശിച്ചു. വില ഉയർന്ന സമയത്ത് സ്വർണം വാങ്ങരുത്. പകരം, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെയോ (SIPs) ചെറിയ ഗഡുക്കളായോ സാവധാനം സ്വർണത്തിൽ നിക്ഷേപിക്കുക ജെയിൻ കൂട്ടിച്ചേർത്തു. അതേസമയം സ്വർണ വില 10 ഗ്രാമിന് 3 ലക്ഷമായാൽ പവന് വില 2.40 ലക്ഷമാകും. ജിഎസ്ടിയും പണിക്കൂലിയുമെക്ക കൂടിയാല കൃത്യം രണ്ടര ലക്ഷം വരും.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications