Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ

സ്വർണ വില കുറയുമെന്ന് ആവർത്തിച്ച് സാമ്പത്തിക വിദഗ്ധൻ സന്തോഷ് ടി വർഗീസ്. അത്യാവശ്യക്കാർ അല്ലാത്തവർ ഇപ്പോൾ ധൃതി പിടിച്ച് സ്വർണം വാങ്ങേണ്ട സാഹചര്യം ഇല്ലെന്നും അൽപം കാത്തിരുന്നാൽ കുറഞ്ഞ വിലക്ക് സ്വർണം വാങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

'ഇപ്പോൾ ഒരു താൽക്കാലിക പ്രതിസന്ധി ലോകസമ്പദ് വ്യവസ്ഥയിൽ ഉരുണ്ടുകൂടിയിട്ടുണ്ട് .പ്രധാനമായിട്ടും അത് ഇസ്രായേലിന്റെയും അമേരിക്കയുടെയും നേതൃത്വത്തിൽ ഇറാന് നേരെ നടന്ന ആ വലിയ അറ്റാക്കിന്റെ ഭാഗമായിട്ടാണ്. ഇത് ദീർഘകാലത്തേക്ക് നീണ്ട് നിൽക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും ഈ താൽക്കാലിക പ്രതിസന്ധിയുടെ ഒരു പ്രതിഫലനം എന്ന നിലയിലാണ് സ്വർണത്തിന്റെ വില കുറയുന്നത്. സാധാരണഗതിയിൽ അന്തർദേശീയ രംഗത്ത് ,സാമ്പത്തിക രംഗത്തായാലും മറ്റ് പൊതുരാഷ്ട്ര രംഗത്തായാലും സമാധാനപൂർണ്ണമായ അഭിവൃത്തി നിറഞ്ഞ സാഹചര്യം ഉള്ളപ്പോൾ സ്വർണത്തിന്റെ വില കുറയുകയും അവിടെ പ്രതിസന്ധി രൂപം കൊണ്ടാൽ സ്വർണത്തിന്റെ വില കൂടുകയും ചെയ്യുന്ന സ്ഥിതിയാണ് പൊതുവേ ഉള്ളത്. പക്ഷേ ഇപ്പോൾ പ്രതിസന്ധിയാണ്,എന്നിട്ടും സ്വർണത്തിന്റെ വില കുറയുകയാണ് .അതിനു കാരണം ഇതൊരു താൽക്കാലിക പ്രതിഭാസമാണ്. എണ്ണയുടെ ലഭ്യത കുറയുന്നു, സ്വാഭാവികമായും പണപ്പെരിപ്പം വർധിക്കുന്നു, പണപ്പരിപ്പം വർധിക്കുമ്പോൾ അത് ഒരു ഭാരമായിട്ട് മാറുമല്ലോ, അതിനുള്ള പരിഹാരം എന്ന നിലയിൽ പലിശനിരക്ക് വർധിക്കും, അങ്ങനെ പലിശനിരക്ക് വർധിക്കുമ്പോൾ ഈ നിക്ഷേപം എല്ലാം തന്നെ ബാങ്കുകളിലേക്കും സർക്കാരിന്റെ കടപ്പത്രങ്ങളിലേക്കും വലിയ രീതിയിൽ ഒഴുകിയെത്തും.

goldpavan3

അപ്പോൾ അതിസമ്പന്നരും അതിസമ്പന്നരുടെ പണം കൈകാര്യം ചെയ്യുന്ന ലോകത്തിലെ വെൽത്ത് ഫണ്ടുകളും ഉണ്ട് ,അവർ സ്വർണത്തിലേക്ക് വലിയ രീതിയിൽ നിക്ഷേപിച്ചിട്ടുണ്ട്. അവർ നോക്കുമ്പോൾ സർക്കാർ ബോണ്ടിൻ്റെ പലിശ നിരക്ക് കൂടുതലാണ്. അത് വർധിക്കാൻ പോവുകയാണ്. ഈ ബോണ്ടിന്റെ വിലയും പലിശ നിരക്കും തമ്മിൽ ഒരു നെഗറ്റീവ് ബന്ധമുണ്ട് .പലിശ നിരക്ക് കൂടിയാൽ ബോണ്ടിന്റെ വില കുറയും, പലിശനിരക്ക് കുറഞ്ഞാൽ ബോണ്ടിന്റെ വില വർധിക്കും. പലിശനിരക്ക് കൂടാൻ പോവുകയാണ് ,സ്വാഭാവികമായും ബോണ്ടിന്റെ വില കുറയും. അപ്പോൾ ബോണ്ട് വാങ്ങാൻ ലാഭമാണ്. അപ്പോൾ സ്വർണത്തിൽ നിക്ഷേപിച്ചിരിക്കുന്ന ഈ അതിസമ്പന്നരും അതിസമ്പന്നരുടെ പണം കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജേഴ്സും സ്വർണത്തിൽ നിന്ന് അവരുടെ നിക്ഷേപം ക്രമേണ സർക്കാരിന്റെ കടപത്രങ്ങളിലേക്കും മറ്റു നിക്ഷേപങ്ങളിലേക്കും മാറ്റും.

എണ്ണയുടെ ലഭ്യത കുറഞ്ഞതാണ് ഇപ്പോഴത്തെ ഈ പ്രശ്നത്തിന് കാരണം. യുദ്ധത്തിന് എപ്പോഴാണോ വിരാമം ഉണ്ടാകുന്നത്,അല്ലെങ്കിൽ എണ്ണ ലഭ്യതയിൽ എപ്പോഴാണോ ഈ പ്രതിസന്ധി മാറുന്നത് അപ്പോൾ പണപ്പെരുപ്പം കുറയും. പണപ്പെരുപ്പം കുറയുമ്പോൾ സ്വാഭാവികമായും പലിശ നിരക്കും കുറയും .യഥാർത്ഥത്തിൽ കുറച്ചു നാൾ മുമ്പ് വരെ വിചാരിച്ചിരുന്നത് യുഎസ് ഫെഡ് പലിശ നിരക്ക് കുറയക്കുമെന്നാണ്. അതുകൊണ്ടുകൂടിയാണ് ഈ സ്വർണ്ണത്തിന്റെ വില കൂടിക്കൊണ്ടിരുന്നത്. പക്ഷേ ഇപ്പോഴത്തെ ഈ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വർധിപ്പിക്കുന്നു എന്ന ചിത്രമാണ് പുറത്തുവരുന്നത്.

ഒഴിച്ചുകൂടാൻ കഴിയാത്ത എന്തെങ്കിലുമൊക്കെ വിശേഷ അവസരങ്ങൾ ആർക്കെങ്കിലും വരുന്നുണ്ടെങ്കിൽ അവരെ സംബന്ധിച്ച് വേണമെങ്കിൽ ഇപ്പോൾ സ്വർണം വാങ്ങാം. പക്ഷേ സ്വർണത്തിന്റെ വില കുറച്ചു കഴിയുമ്പോൾ കൂടുകയും ഈ ആഗോള പ്രതിസന്ധി അയുന്ന മുറയ്ക്ക് 4400 ൽ നിന്ന് വില കുറയാനാണ് സാധ്യത. ചരിത്രപരമായി ഈ സ്വർണത്തിന്റെ വില എങ്ങനെയാണ് മുന്നോട്ടു പോയത് എന്നത് പ്രധാനമാണ്. സമ്പത്ത് വ്യവസ്ഥ അഭിവൃത്തിപ്പെടുകയാണെങ്കിൽ സ്വർണത്തിന്റെ വില കുറയുമെന്നും സമ്പത്ത് വ്യവസ്ഥയിൽ പ്രതിസന്ധി ഉണ്ടെങ്കിൽ സ്വർണത്തിന്റെ വില വർദ്ധിക്കുമെന്നുമുള്ള ഒരു അടിസ്ഥാന ചിത്രം അങ്ങനെയാണ് നമ്മൾ മനസ്സിലാക്കുന്നത്. ഇപ്പോൾ ഒരു പ്രതിസന്ധി ഉണ്ട് . ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചതോടെയാണ് യഥാർത്ഥത്തിൽ പ്രതിസന്ധി തുടങ്ങിയത്. ഇപ്പോഴത്തെ പ്രശ്നം ഇറാൻ-യുഎസ്-ഇസ്രായേൽ പ്രതിസന്ധിയാണ്. ഇതൊന്നും അധിക നാളൊന്നും നീണ്ടു നിൽക്കില്ല.

ഇപ്പോൾ സ്വർണ്ണത്തിന് 4400 യുഎസ് ഡോളർ എന്നുള്ളത് ഈ സാഹചര്യം മെച്ചപ്പെടുന്ന മുറയക്ക് അതിൽ നിന്ന് കുറയാൻ നല്ല സാധ്യത കാണുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ നേരെ പകുതിയാകുന്ന ചിത്രം നമ്മൾ കണ്ടിട്ടുണ്ട്. 1976 ൽ സ്വർണ്ണത്തിന്റെ വില ഒരു ട്രോയ് ഔണ്‍സിന് 125 ഡോളർ ആയിരുന്നു. 1980 ആയപ്പോൾ ഏതാണ്ട് നാലിരട്ടി വർത്തിച്ച് 589 യുഎസ് ഡോളർ ആയി. പക്ഷേ അത് പിന്നീട് സാഹചര്യങ്ങളൊക്കെ മെച്ചപ്പെട്ട സ്ഥിതി വന്നപ്പോൾ 1984ൽ പകുതിയിലേക്ക് കുറഞ്ഞു . 328 എന്ന രീതിയിൽ അത് കുറഞ്ഞു. 2000 ആകുമ്പോൾ അത് പിന്നെയും കുറഞ്ഞ് 274 യുഎസ് ഡോളർ എന്ന നിലയിലേക്ക് ഇത് വന്നിട്ടുണ്ട് . എന്ന് പറഞ്ഞാൽ ലോകത്തിലെ സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് വിശേഷിച്ച് സാമ്പത്തിക രംഗത്ത് മെച്ചപ്പെട്ട സാഹചര്യം രൂപം കൊള്ളുകയാണെങ്കിൽ, ആഗോള വിദേശ വിനിമയ വ്യാപാര രംഗത്തൊക്കെ തന്നെ ഒരു സമാധാനപൂർണമായ സ്ഥിതി സംജാതമാകുമ്പോൾ തീർച്ചയായും ഇതിന്റെ വില കുറയും. ഇതാണ് ഇതിന്റെ ഹിസ്റ്റോറിക്കൽ ട്രെൻഡ്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+