സ്വര്‍ണം വാങ്ങുന്നവര്‍ ഒന്ന് കാത്തിരിക്കൂ... ലാഭം കൊയ്യാന്‍ വഴിയുണ്ട്; സ്വര്‍ണവില ഇനിയും കുറയും
കേരളത്തില്‍ സ്വര്‍ണവില വരുംദിവസങ്ങളിലും കുറഞ്ഞേക്കും. ഇന്നലെയും ഇന്നുമായി 520 രൂപ കുറഞ്ഞ പിന്നാലെയാണ് വീണ്ടും വില കുറയാന്‍ വഴി തെളിഞ്ഞിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 64600 രൂപയായിരുന്നു. എന്നാല്‍ ഇന്ന് 64080 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന് 8010 രൂപയാണ് പുതിയ നിരക്ക്.
ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഇതിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും വില താഴുന്നത്. ഇന്ന് നടന്ന വ്യാപാരത്തിലും സ്വര്‍ണവില കുറയുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നാളെ രാവിലെ കേരളത്തില്‍ ഇനിയും വില ഇടിഞ്ഞേക്കും. മാത്രമല്ല, ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവില കുറയാന്‍ ഇടയാക്കും.

ഔണ്‍സ് സ്വര്‍ണത്തിന് 2950 ആയിരുന്നു കഴിഞ്ഞാഴ്ച രേഖപ്പെടുത്തിയ വില. ഇന്ന് രാവിലെ 2905ലേക്ക് ഇടിഞ്ഞിരുന്നു. ഇപ്പോള്‍ 2880 ഡോളറായി വീണ്ടും കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ സ്വര്‍ണ വില കുറയാന്‍ തന്നെയാണ് സാധ്യത. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണവില കുറയാനുള്ള മറ്റൊരു കാരണം. ഡോളര്‍ സൂചിക 106.70 ആയി ഉയര്‍ന്നിട്ടുണ്ട്.
മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച ഉയര്‍ന്ന താരിഫ് നടപ്പാക്കുന്നത് ഏപ്രില്‍ വരെ അമേരിക്ക നീട്ടിയിട്ടുണ്ട്. അതേസമയം, യൂറോപ്പ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന സൂചനയും അമേരിക്ക നല്‍കി കഴിഞ്ഞു. ഇതോടെ ഡോളര്‍ കരുത്ത് ഇനിയും വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യം മുന്‍കൂട്ടി കണ്ട് കൂടുതല്‍ പേര്‍ ഡോളര്‍ സ്വരൂപിക്കുന്നുണ്ട്.
സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ ഡോളറിന് ആവശ്യം കൂടി വരുന്നു എന്നതാണ് പുതിയ ട്രെന്‍ഡ്. ഡോളര്‍ കരുത്ത് വര്‍ധിക്കുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതായി മാറും. ഇതോടെ മറ്റു കറന്‍സികളില്‍ ഇടപാട് നടത്തുന്നവര്‍ സ്വര്‍ണത്തില്‍ നിന്ന് അകലും. ഇതാണ് ഡോളര്‍ കരുത്ത് കൂട്ടുമ്പോള്‍ സ്വര്‍ണവില കുറയാന്‍ കാരണം.
മാത്രമല്ല, സ്വര്‍ണം ഉയര്‍ന്ന വിലയിലെത്തിയത് മുതല്‍ നിക്ഷേപകര്‍ വിറ്റഴിച്ച് ലാഭം കൊയ്യുകയാണ്. ഇതും സ്വര്‍ണവില ഇടിയാന്‍ കാരണമായിട്ടുണ്ട്. വരുംദിവസങ്ങളിലും സ്വര്‍ണം വിറ്റഴിക്കല്‍ തുടരുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, അമേരിക്ക ഈ വര്‍ഷം രണ്ടു തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന്് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ സൂചിപ്പിച്ചിരുന്നു. എങ്കിലും വലിയ തോതിലുള്ള പലിശ കുറയ്ക്കല്‍ പ്രതീക്ഷിക്കുന്നുമില്ല.
ഇതെല്ലാം വരുംദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. എന്നാല്‍ വലിയ തോതിലുള്ള വില ഇടിവ് പ്രതീക്ഷിക്കാന്‍ വകയില്ല. കുറയുന്ന വേളയില്‍ തന്നെ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുകയാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. വാങ്ങുന്ന സമയത്തെയും ബുക്ക് ചെയ്യുന്ന സമയത്തെയും വിലയില്‍ ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വര്‍ണം ലഭിക്കുമെന്നതാണ് അഡ്വാന്‍സ് ബുക്കിങ് കൊണ്ടുള്ള നേട്ടം.












Click it and Unblock the Notifications