സ്വർണവില ഇനിയും താഴേക്ക് തന്നെ; 1 ലക്ഷത്തിന് താഴേക്ക് എപ്പോഴെത്തും?സാമ്പത്തിക വിദഗ്ധർ പറയുന്നത്

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. പവന് ഏകദേശം 9200 രൂപയോളം കുറഞ്ഞു. ജനുവരിക്ക് ശേഷം ആദ്യമായി പവൻ വില 1.01 ലക്ഷത്തിലെത്തി. രാജ്യാന്തര വിപണിയിലെ വിലയിടിവിനെ തുടർന്നാണ് കേരളത്തിലും സ്വർണവില കുറഞ്ഞത്.

വില കുറഞ്ഞ് തുടങ്ങിയതോടെ കേരളത്തിൽ ഒരു പവൻ 1 ലക്ഷത്തിന് താഴേക്ക് എന്ന പ്രതീക്ഷ ശക്തമായിരുന്നു. എന്നാൽ പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തി സ്വർണം വീണ്ടും കുതിക്കുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണം ഉയരുന്നതാണ് കേരളത്തിലും തിരിച്ചുകയറ്റത്തിന് വഴിയൊരുക്കുന്നത്.

goldornament2-

യുഎസ് -ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഖത്തറിൻ്റെ ഇടപെടലാണ് സ്വർണത്തിന് വീണ്ടും വില ഉയരാൻ കാരണമാകുന്നത്. മധ്യസ്ഥത ചർച്ചകൾ സമാധാന കരാറിലേക്ക് ഇരുരാജ്യങ്ങളേയും എത്തിക്കുമെന്നതാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. നിലവിൽ 3905 ഡോളറെന്ന നിലയിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ തിരിച്ചുകയറ്റത്തിൽ ആഭരണപ്രേമികൾ നിരാശരാകേണ്ടെന്നാണ് പെപ്പർസ്റ്റോണിലെ സാമ്പത്തിക വിദഗ്നായ ദിലിൻ വു ചൂണ്ടിക്കാട്ടുന്നത്. സ്വർണത്തിൽ ഇനിയും തിരുത്തൽ ഉണ്ടാകുമെന്ന് അവർ പറയുന്നു.

'ശക്തമായ ഡോളറും യുഎസ് ട്രഷറി യീൽഡും സ്വർണം കൈവശം വെയ്ക്കുന്നതിലെ അവസര ചെലവ് കൂട്ടും. അതുകൊണ്ട് തന്നെ വില കുറയാനുള്ള സാധ്യത ഏറെയാണ്',അവർ പറഞ്ഞു. സാമ്പത്തിക കണക്കുകൾ യുഎസിനെ സംബന്ധിച്ച് ആശ്വാസമല്ല. ഡിസംബറിലും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നിരക്ക് ഉയർത്താൻ 80 ശതമാനം സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തുന്നത്', അവർ ചൂണ്ടിക്കാട്ടി.

വലിയ ഇടിവിനെ തുടർന്ന് കഴിഞ്ഞാഴ്ച ഇൻ്റൽ ഓഹരികൾ ഉൾപ്പെടെ ടെക്നോളജി സ്റ്റോക്കുകൾ നിക്ഷേപകർ വലിയ തോതിൽ വിറ്റഴിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഹരികളിൽ നിക്ഷേപിക്കുന്നതിൻ്റെ അപകട സാധ്യതയും ആശങ്കയും ഇപ്പോൾ ശക്തമായിട്ടുണ്ട്. ഈ നഷ്ടങ്ങൾ നികത്താൻ കൈയ്യിലുള്ള സ്വർണ നിക്ഷേപങ്ങൾ നിക്ഷേപകർ വിറ്റേക്കാൻ സാധ്യതയുണ്ടെന്നും ദിലിൻ വു പറയുന്നു. സ്വർണനിക്ഷേപങ്ങൾ കൂട്ടത്തോടെ വിൽക്കുന്നത് വീണ്ടും വില കുറയാൻ കാരണമാകുമെന്നും അവർ പറഞ്ഞു.

യുദ്ധ സാഹചര്യങ്ങളിൽ സ്വർണം സുരക്ഷിത നിക്ഷേപമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ സ്വർണം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. എണ്ണ വില ഉയരുന്നത് ഡോളർ മൂല്യം ഉയർത്തുന്നുണ്ട്. യുഎസ് ട്രഷറി വരുമാനവും ഉയർന്ന നിലയിലാണ്. ഇനി ബോണ്ട് യീൽഡ് ഇടിഞ്ഞാലും അതുകൊണ്ട് മാത്രം സ്വർണത്തിന് തിരിച്ചുകയറണമെന്നില്ല. വിലയിലെ ചാഞ്ചാട്ടം അവസാനിക്കണമെങ്കിൽ ഡിസംബറിൽ പലിഷ നിരക്ക് ഉയർത്താനുള്ള സാധ്യതകൾ ഇല്ലാതാകണം. കൂടാതെ വിപണിയിലെ പണലഭ്യത കൂടുതൽ സുസ്ഥിരമാകണം.

ഈ ആഴ്ചത്തെ പല സംഭവങ്ങളും സ്വർണവിലയെ സ്വാധീനിക്കും. അതിൽ പ്രധാനമാണ് യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ഫലത്തോടെ ഭാവിയിലെ ധനവിനിയോഗത്തിൽ മാറ്റം സംഭവിച്ചേക്കും. ഇത് യുഎസ് ട്രഷറി യീൽഡുകൾ കുറക്കാൻ കാരണമാകും. സ്വർണത്തിന് നേരിയ ആശ്വാസത്തിനും ഇത് വഴിവെക്കും. എന്നിരുന്നാലും അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നത് യുഎസ് ഡോളർ മൂല്യം ശക്തിപ്പെടാൻ കാരണമാകുമെന്നും അത് സ്വർണത്തിന് തിരിച്ചടിയാകുമെന്നും ദിലിൻ ചൂണ്ടിക്കാട്ടി.

മറ്റൊന്ന് യുഎസിലെ തൊഴിൽ കണക്കാണ്. തൊഴിൽ കണക്കുകൾ കുറഞ്ഞാൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത കുറയും. ഇത് സ്വർണത്തിന് നേരിയ ആശ്വാസമായിരിക്കും.

വില 3500 ഡോളറിലേക്ക് വീഴുമോ?

പശ്ചിമേഷ്യൻ സംഘർഷവും തുടർന്നുണ്ടായ എണ്ണവിലക്കയറ്റവുമാണ് സ്വർണത്തിന് തിരിച്ചടി തീർക്കുന്നത്. സംഘർഷം കൂടുതൽ രൂക്ഷമാകുകയും എണ്ണ വില കുതിക്കുകയും ചെയ്താൽ സ്വർണം ഇനിയും താഴേക്ക ്പോകും. വില ഔണ്‍സിന് 3500 ഡോളറിന് താഴേക്ക് പോകാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് തന്നെയാണ് ബാങ്ക് ഓഫ് അമേരിക്ക പോലുള്ള സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma