Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കേരളത്തിൽ 1 ലക്ഷത്തിന് താഴേക്ക് തന്നെ;, 15 ദിവസം കാത്തിരിക്കൂ; മേരി ജോർജ് പറയുന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുത്തനെ കുറയുമെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഇപ്പോൾ സ്വർണം വാങ്ങാൻ പദ്ധതിയുള്ളവർ അൽപം കാത്തിരിക്കൂവെന്നും അവർ ഉപദേശിച്ചു. എന്തുകൊണ്ട് കാത്തിരിക്കണമെന്നും സീ ന്യൂസ് മലയാളം ചർച്ചയിൽ അവർ വിശദീകരിച്ചു. വായിക്കാം

'ട്രംപ് ആഗോള തലത്തിൽ ചുമത്തിയ തീരുവ റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ഫെബ്രുവരിയോടുകൂടി ഇന്ത്യയും യുഎസും 18 ശതമാനം തീരുവ എന്ന തീരുമാനത്തിൽ ഒപ്പിടും എന്ന് കരുതിയിരിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ഈ പ്രധാനപ്പെട്ട ഉത്തരവ് വന്നിരിക്കുന്നത്. സുപ്രീംകോടതി ഇങ്ങനെ ഒരു തീരുമാനം എടുത്തതോടുകൂടി ട്രംപ് വലിയ ഒരു ധർമ്മ സങ്കടത്തിൽ എത്തി. പക്ഷേ ഇപ്പോഴും മുഷ്ടിചുരുട്ടി നിൽക്കുകയാണ് ട്രംപ്.

goldrate7-

ട്രംപ് കൊണ്ടുവന്ന തീരുവ ദുരിതം മൂലം ഇന്ത്യയുടെ കയറ്റുമതി ഒരുപാട് കുറഞ്ഞു. ആ കയറ്റുമതി ദുരിതം കുറയക്കാൻ വേണ്ടി കയറ്റുമതിക്കാരെ സഹായിക്കാൻ വേണ്ടി 7295 കോടിയുടെ പാക്കേജ് ആണ് ഇന്ത്യ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ ബജറ്റിൽ ആ പാക്കേജ് ഒക്കെ നിലവിൽ ഇരിക്കെ തന്നെയാണ് ഇപ്പോൾ ഇങ്ങനെ ആശ്വാസകരമായ ഒരു ഉത്തരവ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത്. ഒരുപക്ഷേ ഇനി ട്രംപിൻ്റെ തീരുമാനങ്ങൾ എങ്ങനെ മാറിമറിയും എന്ന് നമുക്ക് അറിഞ്ഞുകൂട. ഒരുപാട് വലിയ മാറ്റം ഒന്നും വരില്ല ,കാരണം സുപ്രീം കോടതിയാണ് കടിഞ്ഞാണ് ഇട്ടിരിക്കുന്നത്. അതുകൊണ്ട് തീർച്ചയായിട്ടും അത് അനുസരിച്ചേ പറ്റൂ. പക്ഷേ ഇനി സുപ്രീം കോടതിയുടെ പരിഗണയിൽ ഇരിക്കെ തന്നെ ചെറിയ തരത്തിലെങ്കിലും തരിഫുകൾ ഉണ്ടാകും. എന്തായാലും 18 ശതമാനം താരിഫ് എന്ന രീതി ഇനി ഉണ്ടാവില്ല.

ഇനി സ്വാഭാവികമായി സ്വർണത്തിന്റെ വില അങ്ങ് മുകളിലേക്ക് കുതിക്കില്ല. പക്ഷെ എന്നിട്ടും സ്വർണത്തിന്റെ വില ഇപ്പോൾ വർദ്ധിക്കാൻ കാരണം ലോകരാഷ്ട്രങ്ങളുടെ ഇടയിൽ രൂപപ്പെട്ട അനിശ്ചിതത്വം പോയിട്ടില്ല. അതായത് 15 ദിവസത്തെ സമയം കൊടുത്തിരിക്കുകയാണ്. ആ 15 ദിവസത്തിനകം ഇറാൻ ആണവായുധനിർമാണ നടത്തില്ല ,പരീക്ഷണം നടത്തില്ല എന്ന ഉറപ്പോടുകൂടി ഒരു കരാർ യുഎസ്സുമായിട്ട് ഒപ്പിടണം. ഇല്ലെങ്കിൽ യുഎസ് ഇറാനെ ആക്രമിക്കും എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ആ യുദ്ധഭീഷിണി ചെറിയ ഭീഷണി അല്ല. അപ്പോ ഇസ്രായേലിനോട് കരുതിയിരിക്കൂ എന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.

ഇറാനെ ആക്രമിക്കുക എന്ന തീരുമാനം മറ്റു ലോകരാഷ്ട്രങ്ങൾ കൈയടിച്ച് സ്വീകരിക്കുന്നില്ല. യുഎസ്സിന്റെ അപ്രമാദിത്വത്തിന് ഇവിടെ പ്രസക്തിയില്ല, ഇറാന് ഇറാന്റെതായ അവകാശങ്ങൾ ഒക്കെ ഉണ്ട് എന്ന് ചൂണ്ടി കാണിക്കാൻ തൻറെടത്തോടുകൂടി മറ്റു ലോകരാഷ്ട്രങ്ങൾ വരുന്ന സമയത്ത് യുഎസ് ഒരു സ്വല്പം പരുങ്ങലിൽ ആകും .എന്തായാലും യുഎസ് ഇറാനെ ആക്രമിക്കുമോ, ആ ആക്രമണ ഭീഷണി ഇപ്പോഴും അന്തരീക്ഷത്തിൽ ഉണ്ട്. ആ ഭീഷണി ഉള്ളതുകൊണ്ട് മാത്രമാണ് സ്വർണ്ണത്തിന്റെ വില ഇപ്പോൾ ഉയരുന്നത്.

ആ യുദ്ധഭീഷണി ഒഴിഞ്ഞുപോയാൽ ഒരു ഉപഭോക്താവും പേടിക്കേണ്ട സ്വർണത്തിന്റെ വില ഒരു ലക്ഷത്തിൽ നിന്ന് താഴേക്ക് പടിപടിയായിട്ട് വരും. കാരണം ഇപ്പോൾ ലോക വ്യാപാര അന്തരീക്ഷം കലുഷിതമായിട്ടല്ല ഇരിക്കുന്നത്. ട്രംപിൻ്റെ കയ്യിൽ നിന്ന് യുഎസ് സുപ്രീം കോടതിയുടെ കയ്യിലേക്കാണ് ആ വ്യാപാര അന്തരീക്ഷം മാറിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആഗോള വ്യാപാര അന്തരീക്ഷത്തിൽ വലിയ കല്ലുകടികൾ ഉണ്ടാവില്ല. ഒരു 10 15 ദിവസം കൂടി കാത്തിരിക്കാം. അതായത് ട്രംപ് ഇറാന് കൊടുത്തിരിക്കുന്ന ആ സമയം. യുദ്ധം ഉണ്ടാവില്ല എന്നുണ്ടെങ്കിൽ സ്വർണത്തിന്റെ വില താഴോട്ട് വരും. അതുകൊണ്ട് പ്രിയപ്പെട്ട ഉപഭോക്താക്കളെ കാത്തിരിക്കുക', അവർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+