Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില കണ്ട് പേടിക്കേണ്ട, വില ഒരു ലക്ഷത്തിന് താഴേക്ക് വീഴും, ഇക്കാര്യങ്ങൾ സംഭവിച്ചാൽ മാത്രം മതി

ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ വില പവന് ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഇന്ന് 1,760 രൂപ വര്‍ധിച്ചാണ് പവന് 101600 രൂപ ആയിരിക്കുന്നത്. കേരളത്തില്‍ വിവാഹ സീസണുകള്‍ തുടങ്ങാനിരിക്കെ സ്വര്‍ണവിലയിലെ ഈ കൂറ്റന്‍ കുതിപ്പ് കുടുംബങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതാണ്.

ഒരു ലക്ഷത്തില്‍ നിന്ന് സ്വര്‍ണ വില ഇനി കുറയാന്‍ സാധ്യതയുണ്ടോ. അതോ ഒന്നര ലക്ഷത്തിലേക്കും രണ്ട് ലക്ഷത്തിലേക്കും വരെ വില കുതിക്കുമോ. സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോര്‍ജ് വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇതാണ്.

ഇന്നലെ 99,200 രൂപയില്‍ നിന്ന സ്വര്‍ണത്തിന്റെ വിലയാണ് ഒരു രാത്രി കഴിഞ്ഞ് പകല്‍ ആയപ്പോഴേക്കും 101600 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നിരിക്കുന്നത്. എന്തുകൊണ്ടാണ് സ്വര്‍ണവിലയില്‍ ഇത്ര പെട്ടെന്ന് ഇത്ര വലിയ കുതിപ്പ്. സ്വര്‍ണവില ഒരു ലക്ഷത്തിന് മുകളില്‍ പോകുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല.

പ്രധാനമായിട്ടുളള കാരണം, യൂറോപ്യന്‍, യുഎസ് രാജ്യങ്ങളില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ഉത്സവ സീസണ്‍ ആണ്. വര്‍ഷത്തിലെ ഏറ്റവും വലിയ ഉത്സവ സീസണ്‍ ആയത് കൊണ്ടാണ് സ്വര്‍ണ വില പെട്ടെന്ന് കുതിച്ച് ഉയര്‍ന്നത് എന്നാണ് കണക്കാക്കുന്നത്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് ചില ഘടകങ്ങളും ഉണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് റേഷ്യോ . 25 ശതമാനം ഈ അടുത്ത നാളില്‍ കുറച്ചിരുന്നു. അത് യുഎസ് ഡോളറിനെ ശക്തി ഹീനമാക്കി.

gold

ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ അതിലേക്ക് നിക്ഷേപിക്കുന്നവര്‍ പോലും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന അവസ്ഥ വരും. അങ്ങനെയാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുതിച്ച് ഉയര്‍ന്നത്. അതാണ് രണ്ടാമത്തെ കാരണം. വെനിസ്വേലയും അമേരിക്കയും തമ്മിലുളള സംഘര്‍ഷമാണ് മറ്റൊരു കാരണം. വെനിസ്വേല മയക്കുമരുന്നു മറ്റ് വസ്തുക്കളും അമേരിക്കയിലേക്ക് കടത്തി യുവാക്കളെ നശിപ്പിക്കുന്ന എന്ന ചിന്തയില്‍ ഡൊണാള്‍ഡ് ട്രംപ് വെനിസ്വേലയ്ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്.

സമാധനമില്ലാത്ത സാഹചര്യം സൃഷ്ടിച്ചത് കൊണ്ട് സ്വര്‍ണവില വര്‍ധിക്കുന്നു. ലോകത്ത് എന്ത് അനിശ്ചിതത്വം ഉണ്ടായാലും മറ്റ് കറന്‍സി വില കുറയുമ്പോള്‍, ഓഹരി വിപണി ദുര്‍ബലപ്പെടുമ്പോഴൊക്കെ സ്വര്‍ണത്തിന് വില കൂടും. കാരണം സ്വര്‍ണമാണ് ഏത് സാഹചര്യത്തിലും മൂല്യം പിടിച്ച് നിര്‍ത്തുന്ന ഒരേയൊരു അസറ്റ്.

അമേരിക്ക തുടങ്ങി വെച്ച വ്യാപാര യുദ്ധം കുറച്ച് തണുക്കാനുണ്ട്. ഇന്ത്യ- യുഎസ് വ്യാപാര കരാര്‍, യുഎസ്-ചൈന വ്യാപാര കരാര്‍ ഒക്കെ ഉണ്ട്. അങ്ങനെ ഒരു വ്യാപാര അന്തരീക്ഷം തണുക്കുമ്പോള്‍ സ്വര്‍ണ വിലയില്‍ കുറച്ച് കുറവ് ഉണ്ടാവും. കാരണം അപ്പോള്‍ ഓഹരി വിപണി ഉണരും. അപ്പോഴും സ്വര്‍ണത്തിന്റെ വിലയില്‍ കുറവുണ്ടാകും.

ഇപ്പോള്‍ ഓഹരി വിപണി പോസിറ്റീവ് ആയിട്ട് പോലും സ്വര്‍ണ വില ഉയരാനുളള കാരണം ക്രിസ്മസ് സീസണ്‍ ആയത് കൊണ്ടാണ്. ഇന്ത്യയില്‍ ദീപാവലി, ഓണം പോലുളള സീസണുകളിലൊക്കെ സ്വര്‍ണ വില കൂടാറുണ്ട്. ന്യൂ ഇയറും ക്രിസ്മസും ഒക്കെ കഴിഞ്ഞ്, വ്യാപാര കരാറുകളൊക്കെ ഒപ്പിട്ട് കഴിയുമ്പോള്‍ സ്വര്‍ണ വില താഴും. വില ഒരു ലക്ഷത്തിന് താഴെയാകും. ഒരു പവന്റെ വിലയില്‍ ഈ ഒരു വര്‍ഷം മാത്രം 440700 രൂപയുടെ വളര്‍ച്ചയാണ് ഉണ്ടായത്. അത് കണ്ട് ഭയക്കേണ്ടതില്ല. വില ഒരു ലക്ഷത്തില്‍ നിന്ന് സ്വര്‍ണ വില താഴേക്ക് വരും. സ്വര്‍ണാഭരണങ്ങളില്‍ അല്ല നിക്ഷേപം നടത്തേണ്ടത്. സ്വര്‍ണ ബാറുകളിലോ, നാണയങ്ങളിലോ ആണ് നിക്ഷേപിക്കേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+