സ്വർണവില എത്ര കുറയും? ജോയ് ആലുക്കാസ് പറയുന്നു, 'സ്വർണക്കട്ടിയല്ല ആഭരണം വാങ്ങൂ'
സ്വർണവിലയിൽ സമാനതകളില്ലാത്ത കുതിപ്പാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംഭവിച്ചത്. ആഗോള വിപണിയിൽ ഔണ്‍സ് വിലയിൽ ഏകദേശം 3500 ഡോളറാണ് വർധിച്ചത്. എന്നാൽ വൈകാതെ തന്നെ സ്വർണവില താഴാനാണ് സാധ്യതയെന്ന് പറയുകയണ് പ്രമുഖ ജ്വല്ലറി ബ്രാൻഡ് ഉടമയായ ജോയ് ആലുക്കാസ്. എന്നാൽ ദീർഘകാലത്തിൽ സ്വർണം കുതിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'സ്വർണവില കുറയും 2024 മാർച്ചിൽ ഒരു ഔൺസ് വില 2000 ഡോളർ ആയിരുന്നു. വിത്തിൻ രണ്ടു വർഷം കൊണ്ടത് 5500-5700 ഡോളറിലേക്ക് പോയി. ഇപ്പോൾ അത് കുറഞ്ഞിട്ട് വീണ്ടും 4200 ഒക്കെയാണ് വില. ഇനി ഒരു 1000 ഡോളർ വേണമെങ്കിൽ കുറയാം. 2500 ആയപ്പോൾ ഞാൻ പറഞ്ഞിരുന്നു 5000 ഡോളറാകുമെന്ന്. അത് വന്നു. അതിന് മുകളിൽ പോയി. ഇനി തോന്നുന്നത് 3500 എങ്കിലും വരണം. ഇതൊരു അനാവശ്യ വില കൂടുതലാണ് . ഇത്രയും ഒരു വില നിൽക്കേണ്ട കാര്യം ഇതിൽ ഇല്ല . എന്നാൽ സ്വർണത്തിന് ഇതിന് വില കുറഞ്ഞാൽ തന്നെ അത് താത്കാലികമായിരിക്കും.

വില കൂടും, വീണ്ടും കൂടും, അതിങ്ങനെ കൂടിക്കൊണ്ടേയിരിക്കും. ലോങ്ങ് റണ്ണിൽ ഗോൾഡ് പ്രൈസ് കൂടുകതന്നെ ചെയ്യും. പിന്നെ സ്വർണം ഒരു കാലത്തും ചതിക്കില്ല, സ്വർണത്തിന്റെ വില കുറയില്ല, വാങ്ങുന്നവർക്ക് അതിനൊരു റിട്ടേൺസ് കിട്ടും. എന്തെങ്കിലും ആപൽഘട്ടത്തിൽ കയ്യിൽ കുറച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ സ്വർണ്ണം ആയിരിക്കും. പ്രോപ്പർട്ടി ഉള്ള ആൾക്ക് സ്ഥലം വിൽക്കുന്നത് എളുപ്പമല്ല . സ്വർണമാണെങ്കിൽ ഉപയോഗിക്കാം. ആവശ്യം വന്നാൽ വിൽക്കുകയോ പണയം വെയ്ക്കുകയോ ചെയ്യാം. സ്വർണത്തിന് നഷ്ടമില്ല.സ്വർണക്കട്ടികൾ വാങ്ങണമെന്ന് പറയില്ല. ഞങ്ങൾ പറയുക ആഭരണങ്ങൾ വാങ്ങൂവെന്നാണ്. ഏത് രാജ്യത്താണെങ്കിലും ഇന്ത്യക്കാരാണ് കൂടുതൽ സ്വർണം വാങ്ങുന്നത്. നോർത്ത് ഇന്ത്യക്കാരായ ആളുകളാണ് കൂടുതൽ സ്വർണം വാങ്ങുന്നത്. അവർ ഈ ദീപാവലിക്കൊക്കെ കൂടുതൽ സ്വർണം വാങ്ങും.
എന്റെ കൂടെ തന്നെ വളർന്ന് എന്റെ ഒപ്പം വന്നിട്ടുള്ളവരാണ് എൻ്റെ ജ്വല്ലറിയിലെ ജീവനക്കാർ. ഏതെങ്കിലും സ്ഥാപനങ്ങളിൽ വർക്ക് ചെയ്തവരെ ഞാൻ എടുക്കാറില്ല .ജീവനക്കാരെല്ലാം ഹാപ്പിയാണ് .ഞാൻ എംപ്ലോയീസിനെ തിരഞ്ഞെടുക്കുമ്പോൾ പേഴ്സണാലിറ്റിയും വിദ്യാഭ്യാസ യോഗ്യതയുമൊക്കെ നോക്കും. ഇതൊരു സിസ്റ്റം ഡ്രിവൺ ആണ്. അവർക്ക് ആ സിസ്റ്റത്തിൽ കൂടി പോയാൽ മതി.
പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പോലെയല്ല ആളുകൾ സ്വർണം വാങ്ങുന്നത്. വെയിറ്റ് കുറഞ്ഞു കുറഞ്ഞു വരികയാണ്. ഒരു 10 ഗ്രാം ഉണ്ടെങ്കിൽ നാലഞ്ച് ഐറ്റം വാങ്ങാവുന്ന കണ്ടീഷൻ ആയി. അത്രയും വിലയാണ്. ലൈറ്റ് വെയ്റ്റ് ആണ് ഇപ്പോഴത്തെ ട്രെൻ്റ്. ലൈറ്റ് വെയിറ്റ് ഓർണമെന്റ് പ്ലസ് സിൽവർ ജ്വലറിയും ആളുകൾ തിരഞ്ഞെടുക്കുന്നുണ്ട്. സ്വർണത്തിന്റെ അതേപോലെയുള്ള ഓർണമെന്റ്സ് സിൽവറിലും വരുന്നുണ്ട് .അതുകൊണ്ട് സിൽവർ വാങ്ങുമ്പോൾ അതേ വിലക്ക് വാങ്ങാം .വിക്കുമ്പോൾ ആ വില കിട്ടുകയും ചെയ്യും. പ്ലാറ്റിനം ജ്വല്ലറി, ഡയമണ്ട് ജ്വല്ലറി ഒക്കെ ആളുകൾ തിരഞ്ഞെടുക്കുന്നുണ്ട്.
ഡയമണ്ട് ജ്വലറി വാങ്ങുമ്പോൾ പണ്ട് പലരുടേയും ആശങ്ക വിറ്റാൽ കാശ് കിട്ടുമോയെന്നാണ്. ഗോൾഡ് പോലെ തന്നെ ഡയമണ്ട് എപ്പോൾ വിറ്റാലും അവർക്ക് അന്നത്തെ വാല്യൂ കിട്ടും. അതിൻ്റെ മാനുഫാക്ചറിംഗ് വിലയെ നഷ്ടമാകുള്ളൂ. പണം ഉളളവരോട് പറയുന്നത് സ്വർണം ഒരു നിക്ഷേപമാണ്. അതുകൊണ്ട് വാങ്ങിവെയ്ക്കാം', അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications
