സ്വർണ വില അടുത്തയാഴ്ച വീഴും; പക്ഷെ ആഭരണപ്രേമികൾക്ക് തിരിച്ചടി..കാരണം ഇതെന്ന് സ്വർണ വ്യാപാരി
2026 ജനുവരിയിലെ ആദ്യ രണ്ടാഴ്ച കേരളത്തിലെ സ്വർണവിലയിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. ജനുവരി ഒന്നിന് 99,040 രൂപ രേഖപ്പെടുത്തിയ സ്വർണം ചൊവ്വാഴ്ച 1,04,520 എന്ന എന്ന റെക്കോഡ് ഉയരം തൊട്ടു. ഒരാഴ്ച കൊണ്ട് മാത്രം 3-5% കുതിച്ചുചാട്ടമാണ് സ്വർണ്ണവിലയിലുണ്ടായത്. 2025 ഡിസംബർ അവസാനത്തോടെ തന്നെ സ്വർണ്ണവില ഒരു ലക്ഷം രൂപ കടന്നിരുന്നു.
വെനിസ്വേലൻ പ്രതിസന്ധി, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, യു.എസ്. സൈനിക നീക്കങ്ങൾ എന്നിവയാണ് സ്വർണവിലയിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയത്. നിലവിൽ ആഗോള വില ഔണസിന് 4600 ഡോളർ കടന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണ വിലയെ സ്വാധീനിച്ചിരുന്നു. 2025 ഒക്ടോബർ മുതൽ 5% ലധികമണ് മൂല്യം ഇടിഞ്ഞത്. ഇത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ വില ഉയർത്തി. കൂടാതെ, 2025 അവസാനത്തോടെ യു.എസ്. ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് കുറച്ചത് സ്വർണ്ണം പോലുള്ള ആസ്തികളിലേക്ക് നിക്ഷേപകരെ ആകർഷിച്ചതും വില ഉയരാൻ കാരണമായി.

ആഗോള സംഘർഷങ്ങൾ ലഘൂകരിച്ചാൽ ഹ്രസ്വകാലത്തേക്ക് വിലയിൽ ചാഞ്ചാട്ടമുണ്ടാകാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണവില ഉയർന്നുതന്നെ നിൽക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ പ്രവണത തുടർന്നാൽ 2026 പകുതിയോടെ ഒരു പവന് 1.25 ലക്ഷം രൂപ വരെ എത്താമെന്നും വിദഗ്ധർ പറയുന്നു.
അതേസമയം വില വർധിച്ചതടെ സ്വർണം വാങ്ങാൻ എത്തുന്നവരേക്കാൾ വിൽക്കാൻ എത്തുന്നവരാണ് കൂടുതൽ എന്ന് പറയുകയാണ് വ്യാപാരിയായ അരുണ്‍ മാർക്കോസ്.അദ്ദേഹത്തിഅറെ വാക്കുൾ ഇങ്ങനെ- 'സ്വർണത്തിന്റെ വില ആർക്കും പിടിതരാത്ത വണ്ണം മുന്നോട്ട് കുതിക്കുകയാണ്. എന്നിരുന്നാലും ഇന്ന് രാവിലെ മുതൽ ഔണ്‍സ് റേറ്റിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതിൻ പ്രകാരം 24 ക്യാരറ്റിന്റെ വിലയേക്കാൾ ഏകദേശം 50 രൂപയോളം കുറവാണ് രേഖപ്പെടുന്നത്. ഈ ഒരു സാഹചര്യം കാണിക്കുന്നത് സ്വർണ വീണ്ടും വില കുറയുന്നതിനുള്ള ഒരു സാധ്യതയാണ് എന്നാണ്.
എന്തെങ്കിലും പ്രത്യേകമായ മാറ്റങ്ങൾ വിപണിയിൽ ഉണ്ടായെങ്കിൽ മാത്രമേ സ്വർണ വില കൂടുതലായി, വലിയൊരു കുതിപ്പിലേക്ക് പോവുകയുള്ളൂ. ഇല്ലെങ്കിൽ നിലവിലുള്ള നിലവാരത്തുൽ നിന്ന് ഒരല്പം താഴേക്ക് പോകാനുള്ള സാധ്യതയാണ് കാണുന്നത്.
സ്വർണവിലയിൽ ഒരു ഇടിവ് രേഖപ്പെടുത്തിയാൽ പോലും അതൊരു 90,000ത്തിലേക് എങ്കിലും എത്താനുള്ള ഒരു സാധ്യത നിലവിൽ ഇല്ല. ചെറിയ തോതിലുള്ള ഇടിവുകൾ ഒക്കെ ഉണ്ടാവാനുള്ള സാധ്യതയെ കാണുന്നുള്ളൂ .
ജ്വല്ലറികളിലെ സ്വർണവ്യാപാരം മന്തഗതിയിൽ തന്നെയാണ് പോകുന്നത്. മുൻവർഷങ്ങളിൽ ഈ സമയത്ത് ഉണ്ടായിരുന്ന ബിസിനസുകളെ അപേക്ഷിച്ച് വളരെ വളരെ ഗണ്യമായ കുറവ്.
സ്വർണ ബിസിനസ് കുറയുന്നത് സ്വർണ വ്യാപാരികളെ സംബന്ധിച്ച് അല്ലെങ്കിൽ സ്വർണകട കട ഉടമകളെ സംബന്ധിച്ച് അതൊരു വലിയ ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ എന്നിരുന്നാലും വലിയൊരു വില കുതിപ്പ് ഉണ്ടാകുമ്പോൾ ആളുകളുടെ പർച്ചേസിങ് പവറിൽ വ്യത്യാസങ്ങൾ ഉണ്ടാകും. അത്യാവശ്യമുള്ള കാര്യങ്ങളിലേക്ക് മാത്രം വാങ്ങുന്ന തരത്തിലേക്ക് ആളുകൾ മാറി ചിന്തിക്കുകയാണ്', അരുണ്‍ മാർക്കോസ് പറഞ്ഞു.












Click it and Unblock the Notifications