Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് 50000ത്തിന്റെ ഇടിവ് ഉണ്ടാകുമോ? ഇപ്പോഴത്തെ കുറവ് സൂചിപ്പിക്കുന്നത്...

കുതിച്ച് കയറിയ സ്വർണവില കുത്തനെ ഇടിഞ്ഞതിന്റെ ആശ്വാസത്തിലാണ് ആഭരണപ്രേമികൾ. ഈ വിലയിടിവ് വരാനിക്കുന്ന വൻ വീഴ്ചയുടെ സൂചനയാണോയെന്ന ചോദ്യമാണ് ഇപ്പോൾ പലരും ഉയർത്തുന്നത്. എന്തുകൊണ്ട് ഇപ്പോൽ വില കുറയുന്നുവെന്നും സ്വർണവിലയിൽ എന്താണ് ഇനി സംഭവിക്കുകയെന്നും വിശദമാക്കുകയാണിപ്പോൾ സാമ്പത്തിക വിദഗ്ധൻ സന്തോഷ് ടി വർഗീസ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'രണ്ടു ദിവസമായിട്ട് വില കുറഞ്ഞിട്ടുണ്ട്, ആ ഇതൊരു കേവലം താൽക്കാലിക ആശ്വാസം മാത്രമാണ് ,ദീപാവലിയോട് അനുബന്ധിച്ചിട്ടുള്ള ഒരു ആ സ്വർണ ആഭരണത്തിനോടുള്ള വലിയ ഒരു കമ്പമുള്ള രാജ്യം എന്ന നിലയിൽ ഈ ദിവസങ്ങളിലൊക്കെ സ്വർണത്തിന്റെ വലിയ ഡിമാൻഡ് ഉണ്ടാകുന്ന ഒരു സമയമാണ്. അപ്പോ ആ സ്വർണാഭരണത്തിന്റെ പ്രേമികളെ ഈ കമ്പോളത്തിലേക്ക് ആകർഷിക്കുന്നതിനും ആ സ്വർണ്ണ വിൽപനയെ ഉത്സാഹിക്കുകയും ചെയ്യുക എന്ന ഒരു ലക്ഷ്യം വെച്ചുകൊണ്ട് വന്നിട്ടുള്ള ഒരു കേവല കുറവ് മാത്രമായിട്ട് ഇതിനെ കണ്ടാൽ മതി.

gold-17609

അതിനുള്ള കാരണം ഈ സ്വർണത്തിന്റെ അവധി വ്യാപാരത്തിൽ ഉള്ള വില നമ്മൾ ഒന്ന് എടുത്ത് താരതമ്യം ചെയ്യുമ്പോൾ അത് ഇപ്പോഴുള്ള വിലയേക്കാളും കൂടുതലാണ്. ഡിസംബർ മാസത്തെ അവധി വ്യാപാരത്തിന്റെ വില എന്ന് പറയുന്നത് ഇപ്പോഴത്തെ ഇന്നത്തെ വിലയെക്കാളും കൂടുതലാണ്, എന്ന് പറഞ്ഞാൽ ഡിസംബറില് എന്ത് വിലയാണോ പ്രതീക്ഷിക്കുന്നത് അത് ഇന്നത്തെ വിലയേക്കാളും കൂടുതലാണ്. മറ്റൊരു കാര്യം കൂടിയുണ്ട് ഡിസംബറിലൊക്കെ പ്രതീക്ഷിക്കുന്ന അവധി വിലയുടെ ഏതാണ്ടൊക്കെ അടുത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

അപ്പോ എവിടം വരെയാണോ പരമാവധി വില വർധനവ്, എവിടം വരെ എത്തുമെന്നാണോ പ്രതീക്ഷിക്കുന്നത് ഏതാണ്ട് ആ ഘട്ടത്തിലേക്കൊക്കെ എത്തി ,അങ്ങനെ വരുമ്പോൾ ചെറിയ രീതിയിൽ വില കുറയുന്നത് സ്വാഭാവികമാണ് .

അതേസമയം വിദഗ്ധർ പറയുന്നത് സാമ്പത്തിക രംഗത്തെ പ്രതിസന്ധിക്ക് യാതൊരു തരത്തിലും മാറ്റം വരുന്നില്ലെന്നാണ്. അവധി വ്യാപാരത്തിന്റെ വില ഇങ്ങനെ ഉയർന്നു നിൽക്കുന്നതിന്റെ കാരണവും അതുതന്നെയാണ് .അതുകൊണ്ട് ഇപ്പോഴത്തെ വിലയിടിവ് ഒരു താത്കാലിക ആശ്വാസം മാത്രമാണ്.

അന്താരാഷ്ട്ര രാഷ്ട്രീയ രംഗത്തുള്ള പ്രശ്നങ്ങൾ സ്വർണവിലയെ സ്വാധീനിക്കും. ഗാസ-ഇസ്രായേൽ വിഷയം അയഞ്ഞിട്ടില്ല. ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അതെല്ലാം തന്നെ കുറച്ചു നാളത്തേക്ക് കൂടി ഈ പ്രദേശം സംഘർഷപരിതമായി നിൽക്കാൻ കാരണമാകും. ഇതുമാത്രമല്ല ആഗോളമായ പല വിഷയങ്ങളും സ്വർണം അടക്കമുള്ള അസറ്റ് ക്ലാസിന്റെ വിലകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.

ആഗോളതലത്തിൽ തന്നെ ഡോളറിന്റെ മൂല്യം കുറയുകയാണ്. അമേരിക്കൻ സമ്പത്ത് വ്യവസ്ഥയിലെ വലിയ രീതിയിൽ കടബാധ്യത വർദ്ധിപ്പിക്കുന്നു, ആ കടബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അമേരിക്കൻ കേന്ദ്ര ബാങ്ക് ആയിട്ടുള്ള യുഎസ് ഫെഡറൽ റിസർവിനോട് പലിശ നിരക്ക് കുറയ്ക്കാനായിട്ട് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നത്. അതെല്ലാം തന്നെ സൂചിപ്പിക്കുന്നത് സർക്കാരിന്റെ കടബാധ്യത വർധിക്കുന്നു എന്നുള്ളതാണ്.

സർക്കാരിന്റെ കടബാധ്യത വർധിക്കുമ്പോൾ സർക്കാരിലുള്ള വിശ്വാസം കുറയുകയാണ്. സ്വാഭാവികമായും സർക്കാരിനുള്ള വിശ്വാസം കുറയുമ്പോൾ മറ്റ് ആസ്ഥികളിലേക്ക് നിക്ഷേപകർ അവരുടെ സമ്പാദ്യം വഴിമാറ്റും..

വിലയിൽ അധികം തിരുത്തൽ സാധ്യതകൾ ഇല്ല. കാരണം ആഗോളതലത്തിൽ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ കാര്യമായ മാറ്റം വരുന്നില്ല. ചൈനയുമായിട്ടുള്ള വ്യാപാരതർക്കം അത് തീരുന്നില്ല, അത് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്, ഇന്നിപ്പോ പ്രഖ്യാപിച്ചിരിക്കുന്നത് റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നില്ല എന്നുള്ള ഉറപ്പ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവണം,അന്ത്യശാസനത്തിന്റെ രൂപത്തിലാണ് ട്രമ്പ് ഇപ്പോൾ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളത്.

ഇന്ത്യ ഇന്ത്യയുടെ താല്പര്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ഒരു ചിത്രമാണ് നമ്മൾ കാണുന്നത്. ഇത്തരത്തിൽ പ്രശ്നങ്ങൾ അയയാതിരിക്കുമ്പോൾ സ്വാഭാവികമായും മറ്റ് ബദൽ നിക്ഷേപ മാർഗങ്ങൾ എന്ന നിലയിൽ സ്വർണത്തിലേക്കും വെള്ളിയിലേക്കും ഒക്കെ നിക്ഷേപം വഴിമാറിപ്പോകും .അതുകൊണ്ട് തിരുത്തൽ നടക്കണമെങ്കിൽ ഈ കാര്യങ്ങളിനകത്തൊക്കെ ഒരു സമവായം ഉണ്ടാകണം. ലോക സമ്പത്ത് വ്യവസ്ഥയിൽ സാമ്പത്തിക വളർച്ച മെച്ചപ്പെടുന്ന സ്ഥിതി രൂപം കൊള്ളുകയും ഒക്കെ ചെയ്യണം. അപ്പോൾ മാത്രമേ ഇത് ഒരു ശാശ്വതമായിട്ട് കുറയുന്ന ചിത്രത്തിലേക്ക് വരികയുള്ളൂ',അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+