സ്വർണം വാങ്ങി വെക്കേണ്ട സമയമായോ?1.35 ലക്ഷത്തിലേക്കോ അതോ 1 ലക്ഷത്തിന് താഴേക്കോ? പുതിയ പ്രവചനം

ഈ വർഷം ജനുവരിയിൽ അമ്പരപ്പിക്കുന്ന കുതിപ്പായിരുന്നു സ്വർണം നടത്തിയത്. വില പവന് 1.33 ലക്ഷം എന്ന റെക്കോഡ് തൊട്ടു. എന്നാൽ പിന്നീടിങ്ങോട്ട് സ്വർണം കുത്തനെ താഴേക്ക് വീഴുന്നതായിരുന്നു കാഴ്ച. നിലവിൽ 1.16 ലക്ഷമാണ് പവൻ വില . അതേസമയം വില കുത്തനെ താഴേക്ക് പോയെങ്കിലും അനുകൂലമായ സാഹചര്യം വന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും 23 ശതമാനത്തോളം ഉയർന്നേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിൽ വില ഉയർന്നാൽ കേരളത്തിലും വില കുതിക്കും.

നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സിന് 4500 ഡോളറിനടുത്താണ് വില. യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് പലിശ നിരക്ക് ഉയർത്തിയാൽ സ്വർണത്തിന് അത് തിരിച്ചടിയാകും. വില കുത്തനെ കുറഞ്ഞേക്കും. എന്നിരുന്നാലും ഈ വർഷം അവസാനത്തോടെ ഔണ്‍സ് വില 4300-4700 ഡോളറിന് ഇടയിലെത്താമെന്നാണ് ബ്രോക്കറേജ് റിപ്പോർട്ട്. വെള്ളി വിലയിലും മാറ്റം ഉണ്ടാകും. വില 75-85 ഡോളറിനിടയിൽ എത്തിയേക്കുമെന്നാണ് പ്രവചനം.

goldornaments2-

സ്വർണ വിലയിൽ ഇനി മൂന്ന് സാധ്യകളാണ് മൊണാർക്ക് നെറ്റ്വർക്ക് കാപ്പിറ്റൽ പ്രവചിക്കുന്നത്. അതായത് സ്വർണ വിലയിൽ വലിയ കുതിപ്പോ വലിയ ഇടിവോ ഉണ്ടാകില്ലെന്നാണ് ഒരു സാധ്യത (ബേസ് കേസ്). 55 ശതമാനം സാധ്യതയാണ് ഇക്കാര്യത്തിൽ പ്രവചിക്കുന്നത്. ബേസ് കേസിൽ ഔണ്‍സിന് 4300-4700 ഡോളറിനും ഇടയിലായേക്കും വില എന്നാണ് പ്രവചനം. കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായില്ലെങ്കിൽ പോലും ഈ വർഷം അവസാനത്തോടെ വില ഈ നിലയിലേക്ക് ഉയരുമെന്നാണ് പ്രവചനത്തിൽ പറയുന്നത്.

രണ്ടാമത്തെ സാധ്യത സ്വർണ വിലയിലെ കുതിപ്പാണ് (ബുൾ കേസ്). അതയാത് സ്വർണ വിലയിൽ 23 ശതമാനത്തിൻ്റെ കുതിപ്പുണ്ടായേക്കുമന്നാണ് പ്രവചനം. സ്വർണ വില 5000-5600 ഡോളർ ആയേക്കും. 25 ശതമാനം സാധ്യതയാണ് ഇതിനുള്ളത്. യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കുകയും ബോണ്ട് മൂല്യം ഇടിയുകയും ചെയ്താലായിരിക്കും ഇത്തരമൊരു സാധ്യത ഉണ്ടാകുക.

മൂന്നാമത്തേത്ത് വിപണി സാഹചര്യങ്ങൾ മോശമായാൽ സ്വർണ വില കുറയാനുള്ള സാധ്യത 20 ശതമാനം ഉണ്ടെന്നാണ് (ബെയർ കേസ്). ഇത്തരമൊരു സാഹചര്യത്തിൽ സ്വർണ വില 3400 ഡോളറിനും 3900 ഡോളറിനും ഇടയിലാകാനാണ് സാധ്യത. യുഎസ് ഫെഡ് പലിശ നിരക്ക് കുത്തനെ ഉയർത്തിയാലാണ് ഇത്തരത്തിൽ വില കൂപ്പ് കുത്തിയേക്കുക. കാരണം പലിശ നിരക്ക് ഉയർത്തിയാൽ സ്വർണത്തെ ഉപേക്ഷിച്ച് നിക്ഷേപകർ ഡോളറിലേക്കും സർക്കാർ ബോണ്ടുകളിലേക്കും തിരിയും . ഇത് സ്വർണ വില ഇടിയാൻ കാരണമാകും.

കേരളത്തിൽ വില എന്താകും?

4300-4700 ഡോളറിനും ഇടയിലായാണ് വിലയെങ്കിൽ കേരളത്തിൽ 1.20 ലക്ഷത്തിന് ഇടയിലായിരിക്കും പവൻ വില. അതേസമയം 5000-5600 ഡോളറിനും ഇടയിലായാൽ പവൻ വില 1.35 ലക്ഷം വരെ ആയേക്കും. ഒറ്റയടിക്ക് 3400 ഡോളറിന് താഴേക്ക് വില വീണാൽ കേരളത്തിൽ ഒരു പവൻ വില ഒരു ലക്ഷത്തിന് താഴേക്ക് പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+