2026 ൽ സ്വർണ വില 60,000ത്തിലേക്ക് മൂക്കും കുത്തി വീഴുമോ? ഇനി സംഭവിക്കുക ഇതെന്ന് സാമ്പത്തിക വിദഗ്ധ
കൊച്ചി: സ്വർണ വില പിടിവിട്ട് കുതിക്കുകയാണ്. കേരളത്തിൽ ഒരു പവൻ വാങ്ങണമെങ്കിൽ നിലവിൽ 1.11 ലക്ഷം എങ്കിലും കൊടുക്കണം. അതേസമയം 2026 ലേക്ക് കടക്കുമ്പോഴേക്കും വില 60000ത്തിലേക്ക് കൂപ്പ് കുത്തുമോയെന്നാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. എന്നാൽ അത്തരമൊരു പ്രതീക്ഷയ്ക്കേ വകയില്ലെന്നാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ് സൂചിപ്പിക്കുന്നത്. അവരുടെ വാക്കുകളിങ്ങനെ
'ഉടനെ ഒരു വിലക്കുറവ് ഉണ്ടാകുന്നതിനെ പറ്റി ആലോചിച്ചിട്ട് കാര്യമില്ല. ഓരോ ദിവസവും അടിവെച്ച് അടിവെച്ച് സ്വർണത്തിന്റെ വില മുകളിലേക്ക് പോകുന്നതാണ് നമ്മൾ കാണുന്നത്.ക്രിസ്തുമസ്-ന്യൂയർ ആഴ്ചകളിൽ സ്വർണത്തിന്റെ വില ഏറ്റവും ഉയർന്ന നിലയിൽ തന്നെ തുടരും. കാരണം ആഗോള തലത്തിൽ വലിയ ആഘോഷമാണ് ക്രിസ്മസും ന്യൂ ഇയറും. ദീപാവലി കാലത്ത് ഇന്ത്യയിൽ എങ്ങനെയായിരുന്നോ സ്വർണത്തിന്റെ ഡിമാൻഡ് അതുപോലെയോ അതിനേക്കാൾ പല മടങ്ങ് ഉപരിയോ ആയിരിക്കും സ്വർണത്തിന്റെ ഡിമാൻഡ്. കാരണം ലോകം മുഴുവനും ആഘോഷിക്കുന്നതാണ് ഇവ രണ്ടും.

സാധാരണ രീതിയിൽ ഇങ്ങനെ വില കൂടിയ സ്വർണ്ണ വജ്ര ആഭരണങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും ഒക്കെ ഏറ്റവുമധികം ഡിമാൻഡ് ഉണ്ടാകുന്ന, കൂടുതൽ പേര് അങ്ങോട്ടും ഇങ്ങോട്ടും സമ്മാനങ്ങൾ കൈമാറുകയും ഒക്കെ ചെയ്യുന്ന സീസണാണ് ഇവ രണ്ടും. അതുകൊണ്ട് തന്നെയാണ് സ്വർണം ഇങ്ങനെ റെക്കോർഡ് ഉയരത്തിൽ പെട്ടിരിക്കുന്നത്. പക്ഷേ അതുകൊണ്ട് തന്നെ എന്ന് ഞാൻ പറയുമ്പോൾ വേറെ പല കാരണങ്ങൾ കൂടി അതിനോട് ബന്ധപ്പെട്ടു വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫെഡറൽ റിസേർവിന്റെ റേറ്റ് ഓഫ് ഇൻ്ററസ്റ്റിൽ വന്ന കുറവാണ് . 2026 പകുതിയാകുമ്പോഴേക്കും ഒന്നോ രണ്ടോ തവണ ഇനിയും റേറ്റ് ഓഫ് ഇൻററസ്റ്റ് കുറച്ചേക്കാം എന്ന ഒരു ആശങ്കയല്ല ഒരു പ്രതീക്ഷ വിപണിയിൽ നിലനിൽക്കുന്നുണ്ട്.
ഫെഡറൽ റിസേർവിന്റെ പലിശ കുറയക്കുക എന്ന് വെച്ചാൽ ഡോളർ കുറച്ചുകൂടി ചീപ്പ് ആയിട്ടുള്ള കറൻസിയാകും. അതായത് ഡോളറിലുള്ള വായ്പ്പകളൊക്കെ കൂടുതൽ എടുക്കാം എന്ന ഒരു അവസ്ഥ വരും. ഡോളറിന്റെ മൂല്യം ഇപ്പോൾ ഉള്ളതിനേക്കാൾ മൂല്യത്തിൽ കുറവ് വരികയല്ല പക്ഷേ വ്യാപ്തമായിട്ട് ലഭ്യമാകും. അപ്പോൾ അങ്ങനെ വരുമ്പോഴേക്കും ഡോളറിൽ ഇൻവെസ്റ്റ് ചെയ്താൽ റേറ്റ് ഓഫ ഇൻറസ്റ്റ് കുറയും. ഡോളർ ബോണ്ടിൽ ഇൻവെസ്റ്റ് ചെയ്താലും റേറ്റ് ഓഫ് ഇൻറരസ്റ്റ് കുറയും, അങ്ങനെയാകുമ്പോൾ ഡോളറിൽ ഇൻവെസ്റ്റ് ചെയ്യുമായിരുന്ന കറൻസി സേവിങ്സ് കൂടി സ്വർണ്ണത്തിലേക്ക് വരും.
അതുപോലെതന്നെ ഓഹരി വിപണിയിൽ നിഫ്റ്റിയും സെൻസെക്സും നെഗറ്റീവ് ആണ് അതുപോലെതന്നെ സെൻസക്സും നെഗറ്റീവ് ആണ്. എന്ന് പറഞ്ഞാൽ വലിയ തോതിൽ ഓഹരികൾ വിൽപന നടക്കുന്നു വാങ്ങൽ അല്ല നടക്കുന്നത്, അങ്ങനെ വരുമ്പോൾ ഓഹരിയിലേക്ക് പോകേണ്ട പണവും അതുപോലെതന്നെ ഡോളറിലേക്ക് പോകേണ്ട പണവും വന്നുചേരുന്നത് സ്വർണത്തിൽ തന്നെയാണ്. അങ്ങനെയാണ് സ്വർണത്തിന്റെ വിലയിലെ ഇത്ര വലിയ വർദ്ധനം ഉണ്ടായിരിക്കുന്നത്.
1925ൽ 13.75 രൂപയായിരുന്നു ഒരു പവന്റെ വില അത് 1960 ആയപ്പോഴേക്കും 82 രൂപയായി. 1990 ൽ 2493 രൂപ ആയിരുന്നു ഒരു പവന്റെ വില .ഇനി 2021 ലേക്ക് വന്നാലോ 33280 രൂപ .2024 ലേക്ക് വന്നാൽ 50200 രൂപ ആയിരുന്നു ഒരു പവന്റെ വില . 2025 തുടക്കത്തിൽ തന്നെ 67400 രൂപയിൽ അത് തുടങ്ങുന്നു .പിന്നെ വച്ചെടി വച്ചെടി കയറ്റമായിരുന്നു. 1.6 ലക്ഷത്തിലെത്തി വില ഇപ്പോൾ.
ഏതായാലും ന്യൂ ഇയർ കഴിയുന്നതുവരെ ഇതുപോലെ മുന്നോട്ട് പോകും എന്ന് തന്നെയാണ് വിലയിരുത്തൽ. വിപണി വിദഗ്ധർ പറയുന്നത് ഈ വർഷം സ്വർണ വില 1.16 ലക്ഷം വരെ ആയാക്കാ എന്നാണ്.
-
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications