Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 50000 രൂപയായി കുറയില്ല; പകരം സംഭവിക്കുന്നത് ഇതാണ്..ഒരു പവൻ വാങ്ങണമെങ്കിൽ...

ഈ വർഷം ഇതുവരെ സ്വർണവില ഏകദേശം 60 ശതമാനമാണ് കുതിച്ചുയർന്നത്, ഒരു ട്രോയ് ഔൺസിന് 4200 ഡോളറിന് മുകളിലാണ് നിലവിൽ സ്പോട്ട് വില. 1979-ൽ ഇറാനിയൻ വിപ്ലവത്തിൻ്റെയും എണ്ണ പ്രതിസന്ധിയുടെയും സമയത്തുണ്ടായ 126% വർദ്ധനവിന് ശേഷം മഞ്ഞലോഹം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വാർഷിക പ്രകടനമാണ് ഇപ്പോഴത്തേത്.

ആഗോള അനിശ്ചിതത്വങ്ങളാണ് ഇപ്പോഴത്തെ വിലക്കുതിപ്പിന് പിന്നിൽ. ട്രംപ് ഭര‌ണകുടം തുറന്നവിട്ട വ്യാപാര യുദ്ധങ്ങളും താരിഫുകളും മുതൽ റഷ്യ-നാറ്റോ സംഘർഷങ്ങളും മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങളും വരെയുള്ള വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, നിക്ഷേപകരെ സ്വർണത്തിലേക്ക് കൂടുതൽ ആകർഷിച്ചു. ഇതുകൂടാതെ, നിലനിൽക്കുന്ന പണപ്പെരുപ്പ ഭയം, ദുർബലമായ യുഎസ് ഡോളർ (ഈ വർഷം 9 ശതമാനം കുറഞ്ഞു), സെൻട്രൽ ബാങ്കുകളുടെ വലിയ തോതിലുള്ള സ്വർണം വാങ്ങൽ എന്നിവയും സ്വർണ വില ഉയരാൻ കാരണമായി. ആഗോള വിലവർധനവിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് 94000ത്തിന് മുകളിലെത്തി നിൽക്കുകയാണ് വില. അതേസമയം ഇനിയും വില റെക്കോഡ് ഉയരം തൊടുമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

oldnews3-1

ഈ വില വർധനവിനെ ഭയക്കേണ്ടതില്ലെന്നും സ്വർണ വില കേരളത്തിൽ 50,000ത്തിലേക്ക് കൂപ്പുകുത്തുമെന്നൊക്കെയുള്ള ചില പ്രവചനങ്ങൾ വിദഗ്ധർ നടത്തിയിരുന്നു.എന്നാൽ വില കുറയുന്ന സാഹചര്യം അടുത്തൊന്നും ഉണ്ടാകില്ലെന്നാണ് വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ആക്ടിവ്ട്രേഡ്സ് അനലിസ്റ്റ് റിക്കാർഡോ ഇവാഞ്ചലിസ്റ്റയും സമാന വാദമാണ് മുന്നോട്ട് വെയ്ക്കുന്ന്. യു.എസ്. ഗവൺമെന്റ് ഷട്ട്ഡൗൺ തുടരുന്നതും, ഫെഡ് ഉദ്യോഗസ്ഥരുടെ അനുകൂല പ്രസ്താവനകളും, യു.എസ്.-ചൈന വ്യാപാര തർക്കങ്ങൾ വർദ്ധിക്കുന്നതും സ്വർണ്ണവിലയെ ഇനിയും ഉയർത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മധ്യകാലയളവിലോ ദീർഘകാലയളവിലോ 5,000 ഡോളർ എന്ന നിലയിലെത്തുക എന്നത് അസാധ്യമല്ല," ഇവാഞ്ചലിസ്റ്റ കൂട്ടിച്ചേർത്തു. രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും പണപ്പെരുപ്പത്തിനുമെതിരെയുള്ള ഒരു സംരക്ഷണമായി പരമ്പരാഗതമായി കണക്കാക്കപ്പെടുന്ന സ്വർണ്ണം, കുറഞ്ഞ പലിശനിരക്കുള്ള സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. സ്വർണ്ണത്തിന്റെ മുന്നേറ്റം തുടരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്', അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വർഷം അവസാനത്തോടെ സ്വർണ വില 4000 ഡോളർ തൊടുമെന്നായിരുന്നു ആദ്യം വിദഗ്ധർ പ്രവചിച്ചത്. എന്നാൽ ആ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി ഒക്ടോബറിൽ തന്നെ മഞ്ഞലോഹം 4200 ഡോളർ എന്ന റെക്കോഡിലെത്തി. ഇങ്ങനെയെങ്കിൽ ഈ വർഷം അവസാനത്തോടെ വില 4500 ഡോളർ കടക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. സ്വാഭാവികമായിം അടുത്ത വർഷം പകുതിയോടെ വില 5000 ഡോളർ തൊട്ടേക്കും.

2026 ഓളം സ്വർണ വില ആഗോള വിപണിയിൽ ഒരു ഔൺസിന് 6000 ഡോളർ തൊട്ടാലും അത്ഭുതപ്പെടാനില്ലെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം രാജ്യാന്തര വില 5000 ഡോളറിലെത്തിയാൽ കേരളത്തിൽ സ്വർണ വില എത്രയായിരിക്കും? 4200 ഡോളറിന് മുകളിൽ വില കടന്നപ്പോൾ തന്നെ ജി എസ് ടിയും പണിക്കൂലിയും ചേർത്ത് സ്വർണ വില 1ലക്ഷത്തിന് അടുത്തെത്തിയിട്ടുണ്ട്. 5000 ഡോളറായാൽ സ്വർണ വില 1.12 ലക്ഷം വരെ ഉയർന്നേക്കും. വിവാഹം പോലുള്ള പർച്ചേസുകൾക്ക് ലക്ഷങ്ങൾ തന്നെ മുടക്കേണ്ടി വരുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

അതേസമയം വില ഉയരുമ്പോൾ ആഭരണം വാങ്ങി പണം കളയരുതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഭരണങ്ങൾക്കൊപ്പം ഉയർന്ന പണിക്കൂലിയും കൊടുക്കുന്നത് വളരെ വലിയ നഷ്ടം വരുത്തി വെയ്ക്കും. അതിനാൽ സ്വർണക്കട്ടിക്കളായോ നാണയങ്ങളായോ സ്വർണം വാങ്ങി സൂക്ഷിക്കുന്നതായിരിക്കും ഏറ്റവും ഉചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+