Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കുത്തനെ കുറയുമെന്ന് നോക്കിയിരിക്കുകയാണോ? എന്നാൽ തെറ്റി; വില കുതിക്കും, ഒരു പവൻ വാങ്ങാൻ വേണ്ടത്

2025-ൽ സ്വർണവില 40 ശതമാനത്തിലധികമാണ് ഉയർന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ഇത്തരത്തിൽ ഇരട്ട അക്ക നേട്ടവുമായി സ്വർണത്തിന്റെ കുതിപ്പ്. മഞ്ഞലോഹത്തിന്റെ ആവശ്യകത തന്നെയാണ് ഈ വിലവർധനവിന് പിന്നിൽ. സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും സ്വർണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്.

എത്രയൊക്കെ വില ഉയർന്നാലും സ്വർണം വാങ്ങാൻ ആളുകൾ മടിക്കുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. 'കൺവിക്ഷൻ ബയേഴ്സ്' ആണ് സ്വർണ വില വർധിക്കാൻ കാരണം എന്നാണ് ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ച് ചൂണ്ടിക്കാട്ടുന്നത്. വിലയെ പരിഗണിക്കാതെ സ്ഥിരമായി സ്വർണം വാങ്ങുന്നവരാണ് ഇവർ.സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനോ വേണ്ടിയാണ് ഇവർ പ്രധാനമായും നിക്ഷേപം നടത്തുന്നത്.

goldnews3

സെൻട്രൽ ബാങ്കുകൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ, ഊഹക്കച്ചവടക്കാർ എന്നിവരെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നു. ഇവരുടെ നിക്ഷേപങ്ങളാണ് സ്വർണ്ണവിലയുടെ ദിശ നിർണ്ണയിക്കുന്നത്. ഈ വിഭാഗത്തിൽപ്പെട്ടവർ 100 ടൺ അറ്റ നിക്ഷേപം നടത്തുമ്പോൾ സ്വർണവിലയിൽ 1.7% വർദ്ധനവുണ്ടാകുമെന്നാണ് കണക്ക്.മറ്റൊരു വിഭാഗം 'ഒപ്പർച്യൂണിസ്റ്റിക് ബയേഴ്സ്' ആണ്. സ്വർണവില അനുകൂലമാണെന്ന് തോന്നുമ്പോൾ വാങ്ങാൻ താൽപ്പര്യപ്പെടുന്നവരാണ് ഇക്കൂട്ട വില കുറയുമ്പോൾ താങ്ങും വില കൂടുമ്പോൾ പ്രതിരോധവും തീർക്കുന്നതിൽ ഇവർക്ക് പങ്കുണ്ട്.

ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ചിന്റെ നിലവിലെ റിപ്പോർട്ട് പ്രകാരം ഈ വർഷം മാസം തോറും 64 ടൺ സ്വർണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിയത്. 2022-ൽ റഷ്യയുടെ വിദേശനാണ്യ ശേഖരം മരവിപ്പിച്ചതിനെ തുടർന്ന് സെൻട്രൽ ബാങ്കുകൾ സ്വർണ ശേഖരം അഞ്ചിരട്ടിയായി വർദ്ധിപ്പിച്ചിരുന്നു. 'റിസർവ് മാനേജ്‌മെന്റ് രീതികളിലെ ഒരു ഘടനാപരമായ മാറ്റമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. അടുത്തകാലത്തൊന്നും ഇതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഗോൾഡ്മാൻ സാച്ചസ് അനലിസ്റ്റ് ലിന തോമസ് പറഞ്ഞു. അടുത്ത മൂന്ന് വർഷത്തേക്ക് ഈ ട്രെൻഡ് തുടരുമെന്നും അവർ നിരീക്ഷിക്കുന്നു.

ഉയർന്നുവരുന്ന വിപണികളിലെ സെൻട്രൽ ബാങ്കുകൾ സ്വർണത്തെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിലെ ബാങ്കുകളെ അപേക്ഷിച്ച് ഈ രാജ്യങ്ങളിലെ ബാങ്കുകൾക്ക് സ്വർണ ശേഖരം കുറവാണ്. വൈവിധ്യവൽക്കരണ തന്ത്രത്തിന്റെ ഭാഗമായി ഇവർ ക്രമേണ സ്വർണ ശേഖരം വർദ്ധിപ്പിക്കുന്നു.
ഉദാഹരണത്തിന്, ചൈനയുടെ കരുതൽ ശേഖരത്തിന്റെ 10 ശതമാനത്തിൽ താഴെ മാത്രമാണ് സ്വർണം. എന്നാൽ അമേരിക്ക, ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ ഇത് ഏകദേശം 70 ശതമാനമാണ്.

സ്വർണം ശേഖരം ഇനിയും വർധിപ്പിച്ചേക്കും

വേൾഡ് ഗോൾഡ് കൗൺസിൽ നടത്തിയ പുതിയ സർവേ പ്രകാരം 95 ശതമാനം സെൻട്രൽ ബാങ്കുകളും അടുത്ത 12 മാസത്തിനുള്ളിൽ ആഗോള സ്വർണ ശേഖരം വർദ്ധിപ്പിക്കുമത്രേ.
സർവേയിൽ പങ്കെടുത്ത 43 ശതമാനം സെൻട്രൽ ബാങ്കുകളും സ്വന്തം സ്വർണ ശേഖരം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. 2018-ൽ സർവേ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

2026 ൽ വില കുതിക്കും

സ്വർണവില 2026 പകുതിയോടെ 6 ശതമാനം വർദ്ധിക്കുമെന്നാണ് ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ച് പ്രവചിക്കുന്നത്. അടുത്ത വർഷം പകുതിയോടെ സ്വർണ്ണവില ട്രോയ് ഔൺസിന് 4,000 ഡോളറിലേക്ക് എത്തുമെന്ന് ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ച് അനലിസ്റ്റ് ലിന തോമസ് തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സെപ്റ്റംബർ 24-ലെ കണക്കനുസരിച്ച് ഇത് 3,772 ഡോളറായിരുന്നു.

ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ച് പറയുന്നത് സ്വർണവില തങ്ങളുടെ പ്രവചനം മറികടക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്.എന്നാൽ, നിരവധി നിക്ഷേപകർ ഉയർന്ന വിലയാണ് പ്രതീക്ഷിക്കുന്നത് എന്നതിനാൽ, ഹ്രസ്വകാലയളവിൽ വിലയിടിവിന് സാധ്യതയുണ്ടെന്നും ഇവർ സൂചിപ്പിക്കുന്നു.

കേരളത്തിലെ വില

നിലവിൽ കേരളത്തിൽ 85,000 എന്ന സർവ്വകാല റെക്കോഡിലാണ് സ്വർണ വില. 4000 ഔൺസിലേക്ക് കടന്നാൽ പവൻ വില 91,000 കടക്കും. അതായത് ഒരു പവന‍് വാങ്ങാൻ 1 ലക്ഷമെങ്കിലും കൊടുക്കേണ്ടി വരുമെന്ന ്സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+