സ്വർണ വില ഗ്രാമിന് 10,000ത്തിൽ താഴെ പോകുമോ? പവൻ വില 80,000ത്തിലും താഴേക്കോ? സാമ്പത്തിക വിദഗ്ധർ പറയുന്നു
2026 ലും സ്വർണത്തിൻ്റെ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം മാത്രം സ്വർണ വിലയിൽ 15-18% വർദ്ധനവ് രേഖപ്പെടുത്തി. ജനുവരി അവസാനം 5,500 എന്ന സർവ്വകാല റെക്കോഡാണ് സ്വർണം രേഖപ്പെടുത്തിയത്. ഫെബ്രുവരി ആദ്യം 10% വില കുറഞ്ഞുവെങ്കിലും ഇപ്പോഴും സ്വർണക്കുതിപ്പ് തുടരുകയാണ്. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് വിലയെ കാര്യമായി സ്വാധീനിക്കുന്നത്. യുക്രെയ്ൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സംഘർഷങ്ങൾ, താരിഫ് യുദ്ധങ്ങൾ, യുഎസ് രാഷ്ട്രീയ സ്ഥിരതയെയും ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആശങ്കൾ, കൂടാതെ, ഡീ-ഡോളറൈസേഷൻ ശ്രമങ്ങളുടെ ഭാഗമായി ചൈന, ഇന്ത്യ ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകളുടെ സ്വർണവാങ്ങൽ, കുറഞ്ഞ പലിശ നിരക്ക് പ്രതീക്ഷകൾ, പണ നയങ്ങളിലുള്ള വിശ്വാസക്കുറവ് എന്നിവയെല്ലാം വില വർധനവിനെ തുണച്ചു.
എന്നാൽ സ്വർണ വിലയിലെ ഈ കുതിപ്പിന് സഡൻ ബ്രേക്ക് ഉടൻ ഉണ്ടാകുമെന്നാണ് ചില വിദഗ്ധരുടെ പ്രവചനം. ഇപ്പോഴിതാ അത്തരം പ്രവചനങ്ങളെ തള്ളുകയാണ് മറ്റൊരു വിഭാഗം സാമ്പത്തിക വിദഗ്ധർ.ഹ്രസ്വകാല വിപണിയിലെ ചാഞ്ചാട്ടമോ, ലാഭമെടുക്കലോ കാരണം സ്വർണ വിലയിൽ ഇടിവ് ഉണ്ടാകുന്നുണ്ടെങ്കിലും മഞ്ഞ ലോഹത്തിന് ലോകമെമ്പാടുമുള്ള ശക്തമായ ആവശ്യം വലിയ വിലയിടിവുകളെ തടയാൻ പര്യാപ്തമാണെന്നാണ് ഇവർ ചൂണ്ടിരക്കാട്ടുന്നത്.

ഇന്ത്യ, ചൈന തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ യുഎസ് ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ തങ്ങളുടെ ദേശീയ സ്വർണ ശേഖരം വർദ്ധിപ്പിക്കുകയാണ്. യുക്രെയ്ൻ, മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ, വ്യാപാര തർക്കങ്ങൾ, ഉപരോധങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ പരമ്പരാഗത കറൻസികളിലുള്ള വിശ്വാസം കുറച്ചതാണ് ഈ പ്രവണതയ്ക്ക് വേഗത കൂട്ടിയത്. സ്വർണവിലയിൽ കാര്യമായ ഇടിവ് വരണമെങ്കിൽ അത്യപൂർവ സാഹചര്യങ്ങൾ സംഭവിക്കണം എന്നാണ് എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് പോലുള്ള സ്ഥാപനങ്ങളിലെ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്, ആഗോള നാണയ സമ്പ്രദായത്തിൽ ഡോളറിന്റെ ആധിപത്യം മാറി മറ്റ് കറൻസികളോ ഡിജിറ്റൽ ആസ്തികളോ വലിയ തോതിൽ ഉപയോഗിക്കുകയോ, അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയിൽ സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ സ്വർണം വിറ്റഴിക്കുകയോ ചെയ്യണം. എന്നാൽ ഇവയൊന്നും സമീപഭാവിയിൽ സംഭവിക്കാൻ സാധ്യതയില്ലെന്നും അവർ വ്യക്തമാക്കി.
പലിശ നിരക്കുകളിലെ ഇളവുകളോ സാമ്പത്തിക സൂചകങ്ങളിലെ പുരോഗതിയോ കാരണം സ്വർണത്തിന് ഹ്രസ്വകാലത്തേക്ക് ചെറിയ തിരുത്തലുകൾ വരാം. എന്നാൽ, ദീർഘകാലത്തേക്ക് വില ഉയർന്ന നിലയിൽ ഉറച്ചുനിൽക്കുകയും കുതിച്ചുയരുകയും ചെയ്യുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ ആനന്ദ് ശ്രീനിവാസൻ വ്യക്തമാകക്ുന്നത്. . പണത്തിന്റെ വാങ്ങൽ ശേഷി കുറയ്ക്കുന്ന സ്ഥിരമായ പണപ്പെരുപ്പം, 35 ട്രില്യൺ ഡോളർ കടന്ന യുഎസ് ദേശീയ കടം ഉയർത്തുന്ന ധനപരമായ ആശങ്കകൾ, രാഷ്ട്രീയ അസ്ഥിരതകൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യ സാധ്യതകൾ എന്നിവയിൽ നിന്നുള്ള ആഗോള അനിശ്ചിതത്വങ്ങൾ എന്നിവയാണ് സ്വർണത്തെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, നിക്ഷേപകർ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളെ അവഗണിച്ച് ദീർഘകാല നിക്ഷേപ തന്ത്രം സ്വീകരിക്കാൻ സാമ്പത്തിക ഉപദേശകർ നിർദേശിക്കുന്നു.
ഇനി എങ്ങോട്ട്
പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി കഴിഞ്ഞു. കോടതിയെ അതിരൂക്ഷമായി വിമർശിച്ച ട്രംപ് അഞ്ച് മാസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം അധിക തീരുവ ചുമത്തി. ഇത് വരും ദിവസങ്ങളിൽ അനിശ്ചിതത്വം രൂക്ഷമാക്കും. സ്വാഭാവികമായും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകും. പോക്ക് തുടർന്നാൽ വൈകാതെ തന്നെ സ്വർണ വില ഔണ്‍സിന് 6000 തൊടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന ് വിദഗ്ധർ ചൂണ്ടിക്കാട്ടി.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!!












Click it and Unblock the Notifications