സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം
കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവിലൂടെയാണ് സ്വർണം കടന്ന് പോകുന്നത്. യുഎസ്-ഇറാൻ സംഘർഷം കടുത്തതോടെയാണ് ഇത്. ചില സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നതിൽ നിന്ന് വിൽക്കുന്നതിലേക്ക് മാറിയതും വിലയിൽ പ്രതിഫലിച്ചു. കേന്ദ്രാബങ്കുകളുടെ ഈ സ്വർണ വിൽപ്പന യഥാർത്ഥത്തിൽ നിക്ഷേപകരേയും ആശങ്കപ്പെടുത്തുന്നുണ്ടോ?. സ്വർണത്തെ കൈവിടേണ്ട സമയമായോ എന്നതാണ് പലരുടേയും ചോദ്യം.
എന്നാൽ ഒന്നോ രണ്ടോ ബാങ്കുകൾ സ്വർണം വിൽക്കുന്നത് കൊണ്ട് സെൻട്രൽ ബാങ്കുകൾ സ്വർണ്ണത്തെ ഉപേക്ഷിച്ചു എന്ന വാദം അംഗീകരിക്കാനാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടി. കടുത്ത കറൻസി സമ്മർദ്ദം നേരിടുന്ന ഏതാനും ചില രാജ്യങ്ങൾ പ്രതിസന്ധിയെത്തുടർന്ന് നടത്തിയ വിൽപ്പന മാത്രമാണിതെ്നനാണ് പ്രഷ്യസ് മെറ്റൽസ് ഡീലറായ ഗോൾഡ്‌കോറിന്‍റെ യുകെയിലെ മാർക്കറ്റിംഗ് മേധാവി ജാൻ സ്കോയ്‌ൽസ് അഭിപ്രായപ്പെടുന്നത്.

സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നത് സ്വർണത്തിന്‍റെ കുതിച്ചുചാട്ടത്തിന് പിന്നിലെ ശക്തമായ കാരണങ്ങളിൽ ഒന്നായിരുന്നു എന്ന് സ്കോയ്‌ൽസ് ചൂണ്ടിക്കാട്ടി.വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം, 2022, 2023, 2024 വർഷങ്ങളിൽ ഓരോ വർഷവും 1,000 മെട്രിക് ടണ്ണിലധികം സ്വർണ്ണം സെൻട്രൽ ബാങ്കുകൾ വാങ്ങുകയുണ്ടായി. ഇത് മുൻപത്തെ ദശാബ്ദത്തിലെ ശരാശരിയുടെ ഏകദേശം ഇരട്ടിയായിരുന്നു. 2025-ൽ വാങ്ങൽ അൽപ്പം മന്ദഗതിയിലായി എങ്കിലും, അക്കൊല്ലം 863 മെട്രിക് ടണ്ണായി ഉയർന്ന നിലയിൽ തന്നെയായിരുന്നു വാങ്ങൽ.
എന്നാൽ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനികാക്രമണത്തോടെ ഇതിൽ വലിയ മാറ്റം പ്രകടമായിട്ടുണ്ട്. എണവിലയെ കുതിച്ചുയർത്തിയ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പണമിടപാടുകൾ നടത്താൻ നിക്ഷേപകരെ സംബന്ധിച്ച് സ്വർണം അത്ര എളുപ്പ മാർഗം ആയിരുന്നില്ല. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വവും ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
എണ്ണവില ഉയരുമ്പോൾ, ഭൂമിയിലെ എല്ലാ ഊർജ്ജ ഇറക്കുമതി ചെയ്യുന്ന സമ്പദ്‌വ്യവസ്ഥകൾക്കും അതിനായി കൂടുതൽ ഡോളർ ആവശ്യമായി വരും. യൂറോപ്പ്, തുർക്കി, ജപ്പാൻ, ഇന്ത്യ - ഇവരെല്ലാം ഒരേ സമയം ഡോളർ ലിക്വിഡിറ്റിക്കായി നെട്ടോട്ടമോടുകയാണ്. ഇതാണ് സ്വർണ വില ഇടിയാൻ കാരണമായത്.
ഒന്നോ രണ്ടോ സെൻട്രൽ ബാങ്കുകൾ മാത്രമാണ് സ്വർണം വിറ്റഴിക്കുകയോ സമീപഭാവിയിൽ വിൽക്കാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നത് .പക്ഷെ ഇനിയും കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുമെന്നും വിദഗ്ധർ പറഞ്ഞു.
ആഗോള കടക്കെണി, കറൻസി മൂല്യത്തകർച്ച, ഡീ-ഡോളറൈസേഷൻ, സെൻട്രൽ ബാങ്ക് വാങ്ങലുകൾ, വ്യാപകമായ ഭൗമ-രാഷ്ട്രീയ അസ്ഥിരത, വർധിച്ചുവരുന്ന ആഭ്യന്തര രാഷ്ട്രീയ പിരിമുറുക്കങ്ങൾ, നയപരമായ അനിശ്ചിതത്വം എന്നിവയാണ് കഴിഞ്ഞ വർഷം സ്വർണത്തിൻ്റെ വില ഉയർത്തിയത്. അക്കാരണങ്ങളെല്ലാം ഇപ്പോഴും അതുപോലെ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാർച്ചിൽ സ്വർണവില കുറഞ്ഞപ്പോൾ ലണ്ടൻ ബുള്യൺ മാർക്കറ്റ് അസോസിയേഷൻ (LMBA) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിരക്കുകൾ താഴോട്ട് പോയെങ്കിലും സ്വർണ്ണത്തിലെ നിക്ഷേപക താൽപ്പര്യം വർദ്ധിച്ചു. ഡിജിറ്റൽ പ്രഷ്യസ് മെറ്റൽസ് മാർക്കറ്റിലെ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും എണ്ണം ട്രാക്ക് ചെയ്യുന്ന ബുള്യൺവോൾട്ടിന്റെ ഗോൾഡ് ഇൻവെസ്റ്റർ ഇൻഡക്സ് മാർച്ചിൽ 60.7-ലേക്ക് ഉയർന്നു. ഇത് ഒരു മാസം മുൻപുള്ളതിനെക്കാൾ 2.3 പോയിന്റ് കൂടുതലാണ്. 2020 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അതായത് വില കുറഞ്ഞപ്പോഴും നിക്ഷേപകർക്കിടയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വർദ്ധിച്ചു എന്നാണ് ഇത് അർത്ഥമാക്കുന്നത്. സ്വർണം വീഴുന്നുവെന്ന് കരുതി ആരും വിറ്റ് ഉപേക്ഷിക്കുന്ന സാഹചര്യം ഇല്ലെന്നും മറിച്ച് വില കുറയുമ്പോൾ അവസരം മുതലെടുത്ത് വാങ്ങുന്നത് വർധിക്കുകയാണെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
-
സ്വർണാഭരണം 'സേഫ്' അല്ല; കൈയ്യിൽ പണം വരണമെങ്കിൽ നിക്ഷേപിക്കേണ്ടത് ഇങ്ങനെ..വിദഗ്ധൻ പറയുന്നു -
രാജ്യങ്ങൾ സ്വർണശേഖരം വിൽക്കുന്നു, സെൻട്രൽ ബാങ്കുകൾ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിൽ, സംഭവിക്കുന്നത്! -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
സ്വർണ വില പവന് 2.35 ലക്ഷമല്ല 6 ലക്ഷമാകും; ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ മാത്രം..പ്രവചനം, ഞെട്ടൽ -
ദുബായില്‍ സ്വര്‍ണത്തിന് 70% വരെ വിലക്കുറവ്.. മൂന്നിലൊന്ന് വില നല്കിയാല് മതി; മുന്നറിയിപ്പുമായി വ്യാപാരികള്‍ -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
അടുത്ത ആഴ്ച സ്വര്‍ണത്തിന് വില കൂടും? സാധ്യതകള്‍ ഇങ്ങനെ, ഇന്ന് തന്നെ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് വമ്പന്‍ ഓഫറുമായി ജ്വല്ലറികള്‍; 25% വില കൊടുത്ത് സ്വര്‍ണം ബുക്ക് ചെയ്യാം -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ?











Click it and Unblock the Notifications