സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ
ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും കഴിഞ്ഞ ആഴ്ച സ്വർണ വില വീണ്ടും ഉയർന്നു. യുഎസ്-ഇറാൻ താൽക്കാലിക വെടിനിർത്തൽ നടപടിയാണ് വില ഉയരാൻ കാരണമായത്. സമാധാന സാധ്യത ക്രൂഡ് ഓയിൽ വില തകർത്തതോടെ ഡോളറിൻ്റെ മൂല്യം ഇടിഞ്ഞു, ഇതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് മഞ്ഞലോഹത്തിൻ്റെ പെരുമ ഉയർത്തിയത്. അടുത്ത ആഴ്ച സ്വർണ വില എന്താകും എന്നാണ് ഇനി ഉറ്റുനോക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഭൗമരാഷ്ട്രീയ സ്ഥിരതയും പലിശ നിരക്ക് പ്രതീക്ഷകളുമായിരിക്കും വിലയെ പ്രധാനമായും സ്വാധീനിക്കുക. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക ഡിമാൻഡും വിലയിൽ സ്വാധീനം ചെലുത്തും.
ഇന്ത്യയിൽ ഇപ്പോൾ ഉത്സവ സീസണാണ്, വിഷു , അക്ഷയ തൃതീയ എന്നിവയെല്ലാം സ്വർണത്തിന് ഡിമാൻ്റെ ഉയർത്തും. സ്വാഭാവികമായും സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണം ഉയരേണ്ടതാണെങ്കിലും ഉയർന്ന വിലകാരണം വിപണി മന്ദഗതിയിലാണ്. വില കുറയുമോയെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും കുറവല്ല. ഏറ്റവും കൂടുതൽ സ്വർണ ഉപഭോഗമുള്ള മറ്റൊരു രാജ്യമായ ചൈനയിൽ പ്രീമിയങ്ങൾ കുറഞ്ഞത് ഡിമാൻ്റ് ഉയർത്തിയിട്ടുണ്ട്.

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ അയഞ്ഞെങ്കിലും സ്ഥിതി പൂർണമായും ശാന്തമായിട്ടില്ല. വെടിനിർത്തൽ വ്യോമാക്രമണങ്ങൾ കുറച്ചെങ്കിലും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ലെബനനിലെ സംഘർഷങ്ങളും ആശങ്കയായി ഇപ്പോഴും തുടരുകയാണ്. ഈ അനിശ്ചിതത്വങ്ങൾ സാധാരണയായി സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന ആവശ്യം വർദ്ധിപ്പിച്ച് വിലയെ പിന്തുണയ്ക്കും.
കേന്ദ്രബാങ്ക് പലിശ നിരക്കിൽ എന്ത് നടപടി കൈക്കൊള്ളുമെന്നതും പ്രധാനമാണ്. മാർച്ചിലെ എണ്ണവില വർധനയും താരിഫ് സ്വാധീനവും കാരണം യുഎസ് ഉപഭോക്തൃ വിലകൾ കുത്തനെ ഉയർന്നിരുന്നു. ഈ പണപ്പെരുപ്പം കേന്ദ്ര ബാങ്കുകളുടെ നയങ്ങളെ സ്വാഭാവികമായും സ്വാധീനിക്കും. പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയ്ക്ക് മങ്ങലുണ്ടാക്കും ചെയ്യും. ഉയർന്ന പലിശ നിരക്കുകൾ സ്വർണത്തിൻ്റെ ആകർഷകത്വം കുറയ്ക്കും, കാരണം പലിശ ലഭിക്കുന്ന ആസ്തികളിൽ നിന്ന് വ്യത്യസ്തമായി സ്വർണം വരുമാനം നൽകുന്നില്ല. ചുരുക്കത്തിൽ പണപ്പെരുപ്പം സ്വർണത്തിന് പിന്തുണ നൽകുമ്പോൾ, പലിശ നിരക്ക് പ്രതീക്ഷകൾക്ക് തടസം തീർക്കും.
തിങ്കളാഴ്ച എന്ത് സംഭവിക്കും?
നിലവിലെ സാഹചര്യത്തിൽ തിങ്കളാഴ്ച സ്വർണം നേരിയ തോതിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. യുഎസ് ഡോളർ ദുർബലമായി തുടരുകയും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിലനിൽക്കുകയും ചെയ്താൽ വിലകൾ ഇനിയും ഉയരാം. എന്നാൽ, ഡോളർ ശക്തിപ്പെടുകയോ ഉയർന്ന പലിശ നിരക്കുകളെക്കുറിച്ചുള്ള ആശങ്കകൾ ഉയരുകയോ ചെയ്താൽ വില കുറയും. അപ്പോഴും നേരിയ തിരുത്തലുകൾക്ക് മാത്രമാണ് സാധ്യതയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
കേരളത്തിൽ നിലവിൽ ഗ്രാമിന് വില 14,010 രൂപയാണ്. പവൻ വില 1,12,080 രൂപയും. ഈ പോക്ക് തുടർന്നാൽ വൈകാതെ തന്നെ വില 1.15 ലക്ഷത്തിലെത്തുിയേക്കും. ഈ വർഷം അവസാനത്തോടെ സ്വർണ വില 2 ലക്ഷം വരെ പോകാനുള്ള സാധ്യതയുണ്ടെന്ന പ്രവചനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.












Click it and Unblock the Notifications