സ്വർണവില റെക്കോഡ് തകർക്കില്ല; പ്രവചനം തിരുത്തി ഗോൾഡ്മാൻ സാക്സ്,ആഭരണപ്രേമികൾക്ക് ആശ്വാസം..പക്ഷെ

രാജ്യാന്തര വിപണിയിൽ ഈ വർഷം അവസാനത്തോടെ സ്വർണം ഔണ്‍സിന് 5400 ഡോളർ കടക്കുമെന്നായിരുന്നു ആഗോള സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് കഴിഞ്ഞ ജനുവരിയിൽ പ്രവചിച്ചത്. എന്നാലിതാ 9 മാസങ്ങൾക്കിപ്പുറം തങ്ങളുടെ പ്രവചനം തിരുത്തുകയാണ് ബാങ്ക്. ഈ വർഷം അവസാനത്തോടെ സ്വർണം 4900 വരെയെ ഉയരാൻ സാധ്യതയുള്ളൂവെന്നാണ് പുതിയ പ്രവചനം.

ഈ വർഷം ജനുവരിയിൽ സ്വർണവില കത്തിക്കയറിയിരുന്നു. രാജ്യാന്തര വിപണിയിൽ ഔണ്‍സ് വില ആദ്യമായി 5500 ഡോളർ കടന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില കുത്തനെ ഉയർന്നു. ഗ്രാമിന് 16,000ത്തിന് മുകളിൽ വില എത്തി. പവൻ വില 1.33 ലക്ഷമായി. എന്നാൽ പിന്നീട് ഇങ്ങോട്ട് സ്വർണ കുത്തനെ താഴേക്ക് ഇറങ്ങുന്നതായിരുന്നു കാഴ്ച. കഴിഞ്ഞ 9 മാസത്തിനിടെ ഏകദേശം 20 ശതമാനത്തോളം വിലയിടിഞ്ഞു.

goldraty2

പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണവിലയെ താഴേക്ക് നയിച്ചത്. സാധാരണ നിലയിൽ യുദ്ധ സമയത്ത് സ്വർണത്തിന് ഡിമാൻ്റ് ഉയരുകയും വില കുത്തനെ ഉയരുകയുമാണ് പതിവ്. എന്നാൽ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചത് സ്വർണത്തിന് തിരിച്ചടിയായി. ക്രൂഡ് വില 100 ഡോളറിന് മുകളിൽ തുടരുകയാണ്. ഇത് യു.എസ് ഡോളർ മൂല്യവും കടപ്പത്ര ആദായവും ഉയരത്തിലെത്താൻ വഴിവെച്ചു. ഇതോടെ മഞ്ഞലോഹത്തെ ഉപേക്ഷിച്ച് നിക്ഷേപർ ഡോളറിലേക്ക് തിരിഞ്ഞു. സ്വാഭാവികമായും വില ഇടിഞ്ഞു.

എണ്ണ വില ഉയരുന്നത് പണപ്പെരുപ്പ ഭീതി ശക്തമാക്കിയിട്ടുണ്ട്. ഇതോടെ യു.എസ് ഫെഡറൽ റിസർവ് അടക്കമുള്ള കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമാക്കിയിരിക്കുകയാണ്. നിരക്ക് ഉയരുന്നത് സ്വർണവിലയെ വീണ്ടും താഴേക്ക് നയിക്കും. ഈ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഗോൾഡ്മാൻ സാക്സ് വിലയിൽ വലിയ തിരുത്തൽ പ്രവചിച്ചത്.

എന്നിരുന്നാലും ശ്രദ്ധേയമായ കാര്യം ഇപ്പോഴത്തെ നിലയിൽ നിന്നും ഡിസംബർ ആകുമ്പോഴേക്കും സ്വർണം കുതിക്കുമെന്ന് തന്നെയാണ് സാക്സ് ആവർത്തിക്കുന്നത്. നിലവിൽ 4180 ഡോളർ പരിസരത്താണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. അതായത് രണ്ട് മാസം കൊണ്ട് ഏകദേശം 800 ഡോളറിൻ്റെ വർധനവ് എങ്കിലും സ്വർണവിലയിൽ ഉണ്ടാകാമെന്നാണ് ഇവർ പ്രവചിക്കുന്നത്.

കേരളത്തിൽ സ്വർണവില എന്താകും?

രാജ്യാന്തര വിപണിയിലെ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ കേരളത്തിലും പ്രതിഫലിക്കും. ആഗോള വിപണിയിൽ സ്വർണം ഉയർന്നാൽ കേരളത്തിലും വലിയ കുതിപ്പിന് കാരണമാകും. രാജ്യാന്തര വിപണിയിൽ സ്വർണ വില 5600 കടക്കുമെന്ന പ്രവചനങ്ങൾ വന്നപ്പോൾ കേരളത്തിൽ ഈ വർഷം പവൻ വില രണ്ട് ലക്ഷമാകും എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ അത്തരമൊരു വർധനവിന് നിലവിൽ സാധ്യതയില്ല. എന്നിരുന്നാലും വില 4900 ഡോളറായാൽ കേരളത്തിൽ വില ഇനിയും ഉയരും.

നിലവിൽ കേരളത്തിൽ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13675 രൂപയും പവന് 109400 രൂപയുമാണ് വില. 4900 ഡോളറായി വില ഉയർന്നാൽ ഗ്രാമിന് 16,031 രൂപയും പവൻ വില 1,28,244 രൂപയുമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma