Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 95000ത്തിൽ നിന്നും 70000ത്തിലേക്ക് വീഴുമോ? കാത്തിരിക്കുന്നത് മറ്റൊന്ന്..അതും വളരെ നേരത്തേ സംഭവിക്കും

ഒരു ട്രോയ് ഔൺസ് സ്വർണ്ണത്തിന് ആഗോള സ്പോട്ട് വില ഇന്ന് 4,270 യു.എസ്. ഡോളറാണ്. ഒക്ടോബർ 16-ന് രേഖപ്പെടുത്തിയ 4,378.65 ഡോളർ എന്ന സർവകാല റെക്കോർഡിൽ നിന്ന് നേരിയ കുറവാണിത്. 2025-ന്റെ തുടക്കത്തിൽ ഏകദേശം 2,624 ഡോളറായിരുന്ന സ്വർണ്ണവില .എന്നാൽ പിന്നീട് വില കുതിക്കുന്നതായിരുന്നു കാഴ്ച. ഈ വർഷം മാത്രം 60% വർദ്ധനവാണ് വിലയിൽ രേഖപ്പെടുത്തിയത്. 1979 ന് ശേഷമുള്ള സ്വർണ്ണത്തിന്റെ ഏറ്റവും ശക്തമായ വാർഷിക വളർച്ച കൂടിയാണിത്.

ആഗോളതലത്തിലെ സാമ്പത്തിക, ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങളാണ് സ്വർണ വില ഉയരാനുള്ള പ്രധാന കാരണം. യു.എസ്.-ചൈന വ്യാപാര തർക്കങ്ങളും കടുത്ത താരിഫ് നയങ്ങളും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു. ഇത് നിക്ഷേപകരെ സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് ആകർഷിച്ചു. ഈ വർഷം 9%ത്തിലധികം ഇടിഞ്ഞ യു.എസ്. ഡോളറിന്റെ മൂല്യം, അന്താരാഷ്ട്ര നിക്ഷേപകർക്ക് സ്വർണ്ണത്തെ കൂടുതൽ ആകർഷകമാക്കി.

9k-176081

യു.എസ്. സമ്പദ്‌വ്യവസ്ഥയുടെ മന്ദഗതിയിലുള്ള വളർച്ചയുടെ സൂചനകൾക്കിടയിൽ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണ്ണത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഡോളറിന്റെ ആധിപത്യത്തിൽ നിന്ന് മാറി വൈവിധ്യവൽക്കരണം ലക്ഷ്യമിട്ടും സാമ്പത്തിക ഉപരോധ ഭീഷണികൾ നേരിടാനും ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ 2025-ൽ മാത്രം 350 ടണ്ണിലധികം സ്വർണ്ണം ശേഖരിച്ചു. കൂടാതെ, പണപ്പെരുപ്പം, റഷ്യ-നാറ്റോ സംഘർഷങ്ങൾ, പശ്ചിമേഷ്യയിലെ അസ്ഥിരത എന്നിവ പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ഇടിഎഫുകളിലേക്ക് 75 ബില്യൺ ഡോളറിലധികം വന്ന നിക്ഷേപം എന്നിവയെല്ലാം സ്വർണ്ണത്തിന്റെ വിലയെ സ്വാധീനിച്ചു.

അതേസമയം വില ഇപ്പോൾ പിടിവിട്ട് പറക്കുകയാെണെങ്കിലും ഉടൻ തന്നെ വില കുറയാൻ സാധ്യതയുണ്ടെന്ന പ്രവചനങ്ങളാണ് ചിലർ നടത്തിയത്. ബോബി ചെമ്മണ്ണൂരിനെ പോലുള്ള വ്യാപാരികൾ പ്രവചിക്കുന്നത് സ്വർണ വിലയിൽ 25 ശതമാനത്തിന്റെ ഇടിവ് (70,000 രൂപയോളം) ഉണ്ടാകുമെന്നാണ്. എന്നാൽ വില കുതിക്കുക തന്നെ ചെയ്യുമെന്നും പ്രതീക്ഷിച്ചതിലും നേരത്തേ അത് സംഭവിക്കുമെന്നുമാണ് എച്ച് എസ് ബി സി പറയുന്നത്. 2026 ന്റെ ആദ്യ പകുതിക്ക് തന്നെ വില 5000 ഡോളർ തൊടുമെന്നാണ് പ്രവചനം. ‌വർഷത്തിന്റെ രണ്ടാം പകുതിയിൽ നേരിയ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നും ബാങ്ക് കൂട്ടിച്ചേർത്തു.

മറ്റ് പ്രമുഖ ബാങ്കുകളും സ്വർണത്തിന് സമാനമായ മുന്നേറ്റം പ്രവചിക്കുന്നുണ്ട്. ബാങ്ക് ഓഫ് അമേരിക്കയും സൊസൈറ്റി ജനറലും അടുത്ത വർഷം സ്വർണവില 5,000 ഡോളറിലെത്തുമെന്ന് പ്രവചിക്കുമ്പോൾ, 2026 ജൂണോടെ 4,600 ഡോളറിനടുത്ത് എത്തിയ ശേഷം ക്രമേണ കുറയുമെന്നാണ് എഎൻസെഡ് പ്രതീക്ഷിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ, സാമ്പത്തിക നയങ്ങളിലെ അനിശ്ചിതത്വം, ദുർബലമാകുന്ന യുഎസ് ഡോളർ എന്നിവയെല്ലാം സ്വർണത്തിനുള്ള 'സുരക്ഷിത താവള' ആവശ്യകത വർധിപ്പിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു. കേന്ദ്രബാങ്കുകൾ, ഇൻസ്റ്റിറ്റ്യൂഷണൽ ഫണ്ടുകൾ, റീട്ടെയിൽ നിക്ഷേപകർ എന്നിവരിൽ നിന്നുള്ള നിരന്തരമായ ആവശ്യം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വർണത്തിന്റെ ആകർഷണം ഊഹക്കച്ചവടത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ദീർഘകാല മൂല്യം, സാമ്പത്തിക പ്രതിസന്ധികളിൽ നിന്നുള്ള സംരക്ഷണം എന്നീ ഗുണങ്ങളിൽ അധിഷ്ഠിതമാണെന്നും HSBCയും മറ്റ് വിശകലന വിദഗ്ധരും എടുത്തുപറയുന്നു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണത്തിന്റെ പങ്ക് ഇതിനാൽ പ്രധാനമായി തുടരും.

2025-ലും 2026-ലും സ്വർണത്തിന്റെ ഭാവി ലോകമെമ്പാടുമുള്ള വിപണികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും, സമീപഭാവിയിൽ ഒരു ഔൺസ് സ്വർണത്തിന് 4,000 ഡോളറിൽ കൂടുതൽ വില നിലനിൽക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

പുതിയ നിക്ഷേപകരുടെ വലിയ തോതിലുള്ള കടന്നുവരവും സ്വർണവിലയെ സ്വാധീനിക്കും. 2025-ലെ ശരാശരി സ്വർണ്ണവില പ്രവചനം 3,355 ഡോളറിൽ നിന്ന് 3,455 ഡോളറായും, 2026-ലെ ശരാശരി വില 3,950 ഡോളറിൽ നിന്ന് 4,600 ഡോളറായും ബാങ്ക് ഉയർത്തിയിട്ടുണ്ട്.

എച്ച് എസ് ബി സിയുടെ പഠനറിപ്പോർട്ട് അനുസരിച്ച്, മുൻപത്തെ മുന്നേറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, പുതിയ നിക്ഷേപകർ സ്വർണത്തിൽ തുടരാനാണ് സാധ്യത. വിലവർധനയെക്കാൾ ഉപരി, സ്വർണത്തിന്റെ വൈവിധ്യവൽക്കരണ ഗുണങ്ങളിലും 'സുരക്ഷിത നിക്ഷേപം' എന്ന നിലയിലും അവർക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+