സ്വർണവില ഈ ആഴ്ചയും താഴേക്കില്ല; ആഭരണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഈ കണക്കുകൾ കൂടി അറിഞ്ഞോ

അന്താരാഷ്ട വിപണിയിൽ സ്വർണം നിലവിൽ ഔണ്‍സിന് 4424.9 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കേരളത്തിലാകട്ടെ പവൻ വില 1.14 ലക്ഷമായി. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലശ നിരക്ക് ഉയർത്തിയതിന് പിന്നാലെ 2200 രൂപയോളമാണ് കേരളത്തിൽ പവൻ വില ഉയർന്നത്. ഈ ആഴ്ച വില എത്രയാകും എന്നാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. അതിന് മുൻപ് വില ഉയരാനുള്ള പ്രധാന കാരണങ്ങൾ കൂടി പരിശോധിക്കാം

പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. സംഘർഷത്തെ തുടർന്ന് പണപ്പെരുപ്പം ഉയർന്നതോടെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തിടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. ഇതോടെ സ്വർണ വില ഉയരുമെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ സംഘർഷത്തിൻ്റെ പശ്ചാലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഏറ്റക്കുറച്ചിലും ഡോളർ മൂല്യത്തിലുണ്ടായ ഇടിവും സ്വർണത്തെ വീണ്ടും മുകളിലേക്ക് നയിക്കുകയാണ്.

goldews-3

ഇനി നിക്ഷേപകർ ഉറ്റുനോക്കുന്നത് അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന വാങ്ങൽ ശേഷി സൂചികയാണ് (പിഎംഐ ഇൻഡക്സ്). യുഎസ് ഭവനനിർമ്മാണ കണക്കുകളും ഉപഭോക്തൃ സൂചികളും വൈകാതെ തന്നെ പുറത്തുവരും. ഇതെല്ലാമായിരിക്കും വരും ദിവസങ്ങളിൽ സ്വർണത്തെ സ്വാധീനിക്കുക. ഇപ്പോഴത്തെ സാഹചര്യത്തെ വരുതിയിലാക്കാൻ ഫെഡറൽ റിസർവ് പലിശ നിരക്ക് നിലർത്തുമോ അതോ ഇനിയും ഉയർത്തുമോ എന്നതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും സ്വർണവിലയുടെ മുന്നോട്ടുള്ള പോക്ക് എന്നാണ് എൻറിച്ച് മണി സിഇ ആർ പൊൻമുടി പറയുന്നത്.

ആഭ്യന്തര വിപണിയിൽ 10 ഗ്രാം സ്വർണത്തിന് 1,54,381 രൂപയാണ് നിലവിൽ വില. അടുത്ത പ്രതിരോധ ഘട്ടമായി കണക്കുന്ന തുക 1,54,000-1,54,700 ആണ്. ഇതും മറികടന്നാൽ 1.56 ലക്ഷത്തിനും 1.57 ലക്ഷത്തിനും ഇടയിലായിരിക്കും. അതേസമയം വില 1.50 ലക്ഷത്തിന് താഴേക്ക് പോയാൽ വില കുത്തനെ ഇടിയാനുള്ള സാധ്യതയുണ്ട്', അദ്ദേഹം പറഞ്ഞു. അതേസമയം 10 ഗ്രാം വിലയുടെ അടുത്ത പ്രതിരോധം 1.63 ലക്ഷമാണെന്നാണ് ബ്രക്കറേജ് ഫേം ആയ ചോയ്സ് ബ്രോക്കിംഗ് പറയുന്നത്. ഇത് മറികടന്നാൽ സ്വർണം വലിയ കുതിപ്പുകൾ നടത്തുമെന്നാണ് ഇവർ പ്രവചിക്കുന്നത്. എന്തായാലും ഈ ആഴ്ച സ്വർണ വില മുകളിലേക്ക് പോകാൻ തന്നെയാണ് സാധ്യതയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ പവൻ വില എന്താകും?

രാജ്യാന്തര വിപണിയിൽ സ്വർണം കുതിക്കുമ്പോൾ കേരളത്തിലും പവൻ വിലയിൽ വലിയ മാറ്റങ്ങൾ രേഖപ്പെടുത്തും. 10 ഗ്രാം വില 1,54,000 - 1,54,700 ത്തിനും ഇടയിലായാൽ സ്വാഭാവികമായും കേരളത്തിലെ വിലയിൽ 10,000 രൂപയുടെ വർധനവ് പ്രതീക്ഷിക്കാം. അതായത് 1.25 ലക്ഷം വരെ പവൻ വില ആകാം. ഇത് പവൻ വില മാത്രമാണ്. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ കൂടുതൽ തുക നൽകേണ്ടി വരും. അതേസമയം, ആഭ്യന്തര വിപണിയിൽ വില 1.50 ലക്ഷത്തിന് താഴേക്ക് പോയാൽ കേരളത്തിൽ പവൻ വില 1.20 ലക്ഷത്തിന് താഴെ എത്തും. എന്നിരുന്നാലും വലിയൊരു ഇടിവിനുള്ള സാധ്യത ചൂണ്ടിക്കാട്ടപ്പെടുന്നില്ല.

സ്വർണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശ്വാസ്യകരമല്ല. 1ലക്ഷത്തിന് താഴേക്ക് പവൻ വില വരുമെന്ന പ്രതീക്ഷയിലാണ് ആഭരണപ്രേമികൾ. അതുകൊണ്ട് തന്നെ നേരിയ കുറവ് വിലയിൽ രേഖപ്പെടുത്തുമ്പോൾ കൂടുതൽ ഇടിവ് പ്രതീക്ഷിച്ച് പലരും സ്വർണം വാങ്ങാനുള്ള കാത്തിരിപ്പ് തുടരുകയാണെന്നാണ് ജ്വല്ലറികൾ പറയുന്നത്. അതേസമയം പവൻ വില മുന്നോട്ട് കുതിക്കുന്നത് സ്വർണം വിൽക്കാനിരിക്കുന്നവരെ സംബന്ധിച്ച് ലോട്ടറിയായിരിക്കും. രണ്ട് പവൻ സ്വർണം ഉണ്ടെങ്കിൽ മൂന്ന് ലക്ഷത്തിന് മുകളിൽ വരെ സ്വന്തമാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma