Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 70,000 ഒക്കെ ആകുമെന്ന് കാത്തിരിക്കുന്നത് മണ്ടത്തരം; പവൻ വില 22000 കൂടും

സ്വർണ വിലയിലെ ഇപ്പോഴത്തെ ഇടിവിൽ പ്രതീക്ഷ പുലർത്തേണ്ടെന്ന് മെറ്റൽസ് ഫോക്കസ്. ഈ വർൽം തന്നെ സ്വർണം കുതിക്കുമെന്നാണ് അവരുടെ പ്രവചനം. നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ സ്വർണവിലയിൽ 43 ശതമാനം വരെ വർധന രേഖപ്പെടുത്താനാകുമെന്നും ഔൺസിന് 4,920 ഡോളർ വരെ വില ഉയരാനിടയുണ്ടെന്നും മെറ്റൽസ് പ്രവചിക്കുന്നു..

2025-ൽ തന്നെ സ്വർണം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം മാത്രം വില 44 ശതമാനം വരെ വലില ഉയർന്നു. 1980-ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക മുന്നേറ്റങ്ങളിലൊന്നായിരുന്നു ഇത്. ആഗോള സാമ്പത്തിക അനിശ്ചിതത്വം, ഭൌമ-രാഷ്ട്രീ. സംഘർഷങ്ങൾ, ഡോളറിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് സ്വർണത്തെ കൂടുതൽ ആകർഷക നിക്ഷേപമാക്കി മാറ്റിയത്.

goldforecas

അതേസമയം വില ഉയർന്നതോടെ സ്വർണവിപണിയിൽ ശ്രദ്ധേയമായൊരു മാറ്റവും പ്രകടമായിട്ടുണ്ട്. അതായത് മുൻകാലങ്ങളെ അപേക്ഷിച്ച് ആഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ആളുകൾ ആഭരണങ്ങൾക്ക് പകരം സ്വർണ ബാറുകളും നാണയങ്ങളുമാണ് കൂടുതൽ വാങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധികളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള വിശ്വാസം വർധിച്ചതാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്വർണത്തിന് ഏറ്റവും കൂടുതൽ ഡിമാൻ്റുള്ള ചൈനയിൽ മാത്രം ഇത്തരത്തിൽ വാങ്ങലുകളിൽ 28 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇന്ത്യയിൽ 17 ശതമാനമാണ് വർധന.

അതേസമയം എത്രയൊക്കെ വില വർധിച്ചെങ്കിലും ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്വർണത്തിനുള്ള താൽപര്യം ഇപ്പോഴും ശക്തമായി തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവർ സ്വർണത്തിലേക്ക് കൂടുതൽ പണം മാറ്റിവെയ്ക്കുന്നത്.

സ്വർണ ഉത്പാദനവും കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2025-ൽ ആഗോള സ്വർണ ഖനന ഉൽപാദനം 3,817 ടണ്ണിലെത്തി. ഇത് മുൻവർഷത്തേക്കാൾ 2 ശതമാനം കൂടുതലാണ്. 2026-ൽ ഉൽപാദനം വീണ്ടും ഉയർന്ന് 3,907 ടണ്ണിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഓഷ്യാനിയയും യൂറോപ്പും ഒഴികെയുള്ള ഭൂരിഭാഗം മേഖലകളിൽ ഉൽപാദനം വർധിക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം ഖനനച്ചെലവും ഉയരുകയാണ്. ഒരു ഔൺസ് സ്വർണം ഉൽപാദിപ്പിക്കാൻ ശരാശരി 1,552 ഡോളർ വരെ ചെലവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നിരുന്നാലും ഉയർന്ന വില ഖനന കമ്പനികൾക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നുണ്ട്.

സ്വർണവില കുതിച്ചുയർന്നതോടെ പഴയ സ്വർണം വിറ്റഴിക്കുന്നവരുടെയും എണ്ണവും വർധിച്ചിട്ടുണ്ട്. 2025-ൽ പഴയ സ്വർണം ഉരുക്കി വിപണിയിലെത്തിച്ചതിലൂടെ 1,404 ടൺ സ്വർണമാണ് ലഭിച്ചത്. കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2026-ലും ഈ പ്രവണത തുടരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. പഴയ സ്വർണത്തിൻ്റെ വിൽപ്പനയിൽ ഏകദേശം 5.1 ശതമാനം വരെ വർധന പ്രതീക്ഷിക്കുന്നുണ്ട്. ഉയർന്ന വിലയുടെ നേട്ടം പ്രയോജനപ്പെടുത്താനാണ് കൂടുതൽ പേർ പഴയ ആഭരണങ്ങൾ വിപണിയിലെത്തിക്കുന്നത്.

കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ കുറഞ്ഞെങ്കിലും നിക്ഷേപം ശക്തം

കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷം ഇത് കുറവായിരുന്നു. 2025 ൽ 848 ടൺ സ്വർണം മാത്രമാണ് കേന്ദ്ര ബാങ്കുകൾ വാങ്ങിയത്. നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. എന്നാൽ ഇത് വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടില്ല. പകരം എക്സ്ചേഞ്ച് ട്രേഡഡ് പ്രോഡക്ട്സ് ) വഴിയുള്ള നിക്ഷേപം ശക്തമായി വർധിച്ചു. 2025-ൽ മാത്രം 803 ടൺ സ്വർണം ഇ.ടി.പി. നിക്ഷേപങ്ങളിലൂടെ എത്തി. 2020-ന് ശേഷമുള്ള ഏറ്റവും വലിയ വർധനവാണിത്. വ്യക്തിഗത നിക്ഷേപകരും സ്ഥാപനങ്ങളും സ്വർണത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ആഭരണ വിപണി സമ്മർദ്ദത്തിൽ

വില കുത്തനെ ഉയർന്നതിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് ആഭരണ മേഖലയിലാണ്. 2025-ൽ ആഗോള സ്വർണാഭരണ നിർമാണം 19 ശതമാനം കുറഞ്ഞ് 1,646 ടണ്ണായി ചുരുങ്ങി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ഉയർന്ന വില കാരണം പലരും കുറഞ്ഞ തൂക്കമുള്ള ആഭരണങ്ങളിലേക്ക് മാറിയതായും ചിലർ പ്ലാറ്റിനം പോലുള്ള മറ്റ് ലോഹങ്ങൾ തിരഞ്ഞെടുക്കുന്നതായും റിപ്പോർട്ട് പറയുന്നു. 2026-ലും ആഭരണ ആവശ്യകതയിൽ 11 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തുമെന്നാണ് പ്രവചനം.

സ്വർണത്തിന്റെ സുവർണകാലം തുടരുമോ?

ഭൌമരാഷ്ട്രീയ സംഘർഷങ്ങൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പ ഭീതി, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ എന്നിവ സ്വർണത്തിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന സ്വർണത്തിന്റെ പരമ്പരാഗത സ്ഥാനത്തിന് കൂടുതൽ കരുത്ത് ലഭിച്ചതായും റിപ്പോർട്ട് വിലയിരുത്തുന്നു.

അതുകൊണ്ട് തന്നെ 2026-ൽ സ്വർണം പുതിയ റെക്കോർഡുകൾ കുറിക്കുമെന്നും വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലങ്ങളിലേക്ക് എത്തുമെന്നും മെറ്റൽസ് ഫോക്കസ് പ്രവചിക്കുന്നു. സ്വർണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന വർഷം മികച്ച അവസരങ്ങളുടെയും നേട്ടങ്ങളുടെയും കാലഘട്ടമാകുമെന്ന പ്രതീക്ഷയാണ് വിപണിയിലുള്ളത്.

കേരളത്തിൽ പവന് വില

രാജ്യാന്തര വിപണിയിൽ നിലവിൽ ഔൺസിന് 4,238 ഡോളറാണ് സ്വർണ വില. കേരളത്തിൽ ഒരു പവൻ സ്വർണം 1.12 ലക്ഷം രൂപയ്ക്കും ഒരു ഗ്രാം 14,000 രൂപയ്ക്കുമാണ് വ്യാപാരം നടകുന്നത്. വില ഔൺസിന് 4,920 ഡോളറായാൽ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില ഏകദേശം 1,30,024 രൂപ (1.30 ലക്ഷം രൂപ) ആയിരിക്കും. അതേപോലെ ഒരു ഗ്രാമിന്റെ വില 16,253 രൂപ ആകും. ഇത് നിലവിലെ വിലയുമായി താരതമ്യം ചെയ്താൽ ഏകദേശം 16.09% വർധനവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+