'സ്വർണം വിൽക്കുന്നുമില്ല, വ്യാപാരികളുടെ മേൽ അവസാന ആണി..വില 1 ലക്ഷത്തിന് താഴെ പോകില്ല'
സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ന് രണ്ട് തവണയായി വില കുറഞ്ഞു. നിലവിൽ 1.19 ലക്ഷത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഇപ്പോഴത്തെ ഈ ഇടിവ് സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് പറയുകയാണ് ജ്വല്ലറി വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു കുറച്ചും കൂടി വില താഴുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സ്വർണം വാങ്ങാനായിട്ട് ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോഴത്തെ വിലക്കുറവ് പ്രയോജനപ്പെടുത്താം.സ്വർണം വിൽക്കുന്ന ആളുകളെ സംബന്ധിച്ച് അവർക്ക് കൃത്യമായി വില ലഭിക്കുന്നില്ല. സ്വർണ വില കൂടുമ്പോൾ ആളുകൾ വിൽക്കുന്നത് കൂടുകയും അതേസമയം വാങ്ങാൻ ആളെത്താതിരിക്കുകയും ചെയ്യുന്നതാണ് പ്രതിസന്ധി തീർത്തത്. വിൽക്കുന്നവർ ഒന്ന് രണ്ട് ദിവസം കൂടി കാത്ത് നിന്ന് വിലയൊന്ന് സ്ഥിര കൈവരിച്ച ശേഷം വിൽക്കുക.

സ്വർണ വില ഒരു ലക്ഷത്തിലേക്ക് താഴാനുള്ള സാധ്യത കാണുന്നില്ല. ഇപ്പോൾ ഈ യുദ്ധവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കുന്ന ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വില താഴേക്ക് പോകുന്നത്. പക്ഷെ ആ ട്രെൻഡ് വലിയ ഒരു താഴ്ചയിലേക്ക് കൊണ്ട് എത്തിക്കും എന്ന് മനസ്സിലാക്കാൻ സാധിക്കില്ല. കാരണംസ്വർണത്തിന്റെ ചരിത്രത്തിൽ ഇതുവരേയും ലോകത്ത് എന്ത് പ്രതിസന്ധി ഉണ്ടായാലും സ്വർണവില അത് വലിയ തോതിൽ താഴോട്ടടിക്കുന്ന ഒരു സാഹചര്യം കണ്ടിട്ടേ ഇല്ല.ഇത് ആദ്യമായിട്ടാണ് യുദ്ധം ഉണ്ടായ സമയത്ത് സ്വർണ വില താഴേക്ക് പോകുന്നത്. അതുകൊണ്ട് ഇതൊരു താൽക്കാലിക പ്രതിഭാസം ആണെന്നണ് മനസ്സിലാക്കുന്നത് .ഇതിൽ മാറ്റമുണ്ടാകും. ഇതുവരെ ഡിമാൻഡ് കൂടിയിട്ടില്ലാത്തിനാലാണ് വിലയിൽ ഒരു ഉയർച്ച ഉണ്ടാവാതിരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്.
വലിയ പ്രതിസന്ധിയാണ് സ്വർണ വ്യാപാരികൾ നേരിടുന്നത് .സ്വർണത്തിന്റെ വിൽപന വലിയ തോതിൽ നടക്കേണ്ട സമയമായിരുന്നു. എന്നാൽ കുറച്ച് നാളുകളായിട്ട് സ്വർണ വിലയിലെ വർദ്ധനവ് വന്നതോടുകൂടി സ്വർണ വിൽപന വലിയ തോതിൽ ഇടിഞ്ഞു. അതായത് ഏകദേശം 50% -60% ഒക്കെ വരെ കുറഞ്ഞു. പല ദിവസങ്ങളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഒരു ഉപഭോക്താവ് പോലും വരാത്ത സാഹചര്യും ഉണ്ടായിട്ടുണ്ട്. ആ സമയത്ത് അത്തരം കടക്കാർ പിടിച്ച് നിന്നത് സ്വർണം വിൽക്കാനെത്തുന്നവർ നൽകുന്ന സ്വർണം വാങ്ങി അത് വിൽക്കുന്നതിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ സ്വർണം വാങ്ങാനായിട്ട് അവർക്ക് സാധിക്കുന്നില്ല. ഇത് വാങ്ങിയിട്ട് തിരിച്ച് നൽകാനായിട്ട് സാധിക്കുന്നില്ല .അങ്ങനെ വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് ചെറുകിട സ്വർണക്കടക്കാർ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അത് കൂടുതൽ വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കും. ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് മുതൽ ബാക്കിയെല്ലാം വലിയ പ്രതിസന്ധിയിലേക്ക് പോകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
കൂനിൻമേൽ കുരു എന്ന് പറയുന്നതുപോലെയാണ് ഇപ്പോഴത്തെ സാഹചര്യം. സ്വർണക്കടക്കാരുടെ മുകളിലേക്ക് അവസാന ആണി അടിച്ചത് പോലെയുള്ള പ്രതിസന്ധിയാണ് ഇപ്പോൾ'
-
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
സ്വർണ വില പവന് 2.35 ലക്ഷമല്ല 6 ലക്ഷമാകും; ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ മാത്രം..പ്രവചനം, ഞെട്ടൽ -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം











Click it and Unblock the Notifications