'സ്വർണം ഇന്ന് വാങ്ങിയാൽ വില നാളെ കുറയും, 2 ലക്ഷത്തിലേക്ക് വില ഉയരില്ലെന്ന് ഉറപ്പ്, ട്രംപ് ചൊടിച്ചാൽ കളി മാറും'
തീരെ വിശ്വസിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് സ്വർണവില ( Gold Rate) യിൽ ഇപ്പോഴത്തെ ചാഞ്ചാട്ടം. ഒരു ദിവസം വില കുറഞ്ഞാൽ പിറ്റേന്ന് വില കൂടിയേക്കാം. ഒരേ ദിവസം തന്നെ രാവിലെയും വൈകിട്ടും വിലയിൽ മാറ്റം വന്നേക്കാം. സ്വർണം വാങ്ങാനുളളവും വിൽക്കാനുളളവരും വളരെ ആലോചിച്ച് മാത്രമേ ഒരു തീരുമാനം എടുക്കാവൂ എന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ്.
മാത്രമല്ല സ്വർണവില പവന് രണ്ട് ലക്ഷമാകും എന്നുളള പ്രവചനങ്ങൾ
ഓഹരി വിപണിയും നിഫ്റ്റിയും സെന്‍സെക്‌സും നെഗറ്റീവാണ്. കാരണം, രാജ്യാന്തര സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഓഹരി വില്‍ക്കുന്നു. അതിന് പ്രധാനകാരണം അടുത്ത ദിവസം ഇന്ത്യയില്‍ എഐയുടെ ആഗോള സംഗമം നടക്കുകയാണ്. അപ്പോള്‍ ഇന്ത്യയുടെ നിലപാട് എന്താണ്, തൊഴിലുകള്‍ നഷ്ടപ്പെടുമോ, ഇന്ത്യയിലേക്ക് വരാന്‍ ആഗോള എഐ കമ്പനികള്‍ മടിക്കുമോ എന്നൊക്കെയുളള സംശയങ്ങള്‍ ഉണ്ട്.
സ്വര്‍ണത്തിന്റെ വിലയില്‍ ചാഞ്ചാട്ടം കാണാനുളള വേറൊരു പ്രധാനപ്പെട്ട കാരണം റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിട്ടിട്ടുണ്ട്. ട്രംപ് 18 ശതമാനം തീരുവയുമായി നില്‍ക്കുകയാണ്. ഈ തീരുമാനം ട്രംപിനെ ചൊടിപ്പിക്കുമോ എന്നുളള കാര്യങ്ങളും ആഗോള വിപണിയും ഇന്ത്യന്‍ ഓഹരി വിപണിയും ഉറ്റ് നോക്കുന്നുണ്ട്.

വില കുറയുമോ?
എവിടെയാണ് നിക്ഷേപിക്കേണ്ടത് എന്ന് നിക്ഷേപകര്‍ക്കൊക്കെ സംശയമാണ്. ഓഹരിയില്‍ വേണോ അതോ സ്വര്‍ണതതിലാകാമോ എന്ന സംശയത്തിലാണ്. ഓഹരി വിപണി ഇടിയുകയാണ്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോഴേക്കും പെട്ടെന്ന് എന്തെങ്കിലും മാറ്റങ്ങള്‍ ആഗോള തലത്തിലുണ്ടാകും. ഇതൊക്കെ മാറി ഒരു സ്ഥിരത ആഗോള തലത്തിലുണ്ടാകണം. എങ്കിലേ സ്വര്‍ണത്തിലേക്ക് നിക്ഷേപം താഴേക്ക് വരാനും വില കുറയാനും സാധ്യത ഉളളൂ.
തല്‍ക്കാലം വിപണി ഇത് പോലെ ഏറിയും കുറഞ്ഞും തന്നെ മുന്നോട്ട് പോകും. സ്വര്‍ണം വാങ്ങാനോ വില്‍ക്കാനോ ആഗ്രഹിക്കുന്നവര്‍ വളരെ ആലോചിച്ച് മാത്രം വേണം അത് ചെയ്യാന്‍. ഇന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ വില നാളെ കുറഞ്ഞെന്നിരിക്കാം. ഒട്ടും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഒരു സ്ഥിരത സ്വര്‍ണവിപണി കൈവരിച്ചിട്ടില്ല. ഇപ്പോഴും ചാഞ്ചാട്ടത്തിലാണ്. കാത്തിരുന്ന് തന്നെ കാണണം.
2 ലക്ഷത്തിലേക്ക് എപ്പോൾ?
സ്വര്‍ണ വില 2 ലക്ഷത്തിലേക്ക് പോകുമെന്ന് പറയുന്നത് വെറുതേയാണ്. അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല. അത്ര ഉയരാന്‍ തുടങ്ങിയാല്‍ ഉപഭോക്താക്കള്‍ സ്വര്‍ണത്തില്‍ നിന്ന് അകലാന്‍ തുടങ്ങും. ശരാശരി കുടുംബങ്ങള്‍ക്കൊന്നും അത്രയും വലിയ വിലയ്ക്ക് വാങ്ങാന്‍ പറ്റില്ല. പക്ഷേ രാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളുമൊക്കെ അപ്പോഴും സ്വര്‍ണം സൂക്ഷിക്കും. കാരണം സ്വര്‍ണമാണ് മൂല്യ കാത്ത് സൂക്ഷിക്കുന്ന ഒരേയൊരു ആസ്തി, പെട്ടെന്ന് പണമാക്കി മാറ്റുകയും ചെയ്യാം. അത്‌കൊണ്ട് സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറയാനുളള സാധ്യത കുറവാണ്.












Click it and Unblock the Notifications