Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണക്കച്ചവടക്കാർ അങ്കലാപ്പില്‍: ആളുകള്‍ വാങ്ങാന്‍ എത്തില്ലേ: അക്ഷയ തൃതീയ ദിനം കച്ചവടം കുറയുമോ?

ഹിന്ദു പഞ്ചാംഗ പ്രകാരം വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ തിഥിയിൽ (മൂന്നാം ദിവസം) ആഘോഷിക്കപ്പെടുന്ന ഒരു പ്രധാന ദിനമാണ് അക്ഷയ തൃതീയ. അക്ഷയ എന്നാൽ നശിക്കാത്തത് അല്ലെങ്കിൽ ശാശ്വതമായത് എന്നൊക്കെയാണ് അർത്ഥം.തൃതീയ എന്നാൽ മൂന്നാം ദിവസം എന്നും. ഈ ദിവസം അനന്തമായ ഐശ്വര്യവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ സ്വർണം വാങ്ങുന്നത് ഉള്‍പ്പെടേയുള്ള ശുഭകരമായ കാര്യങ്ങള്‍ക്ക് ഈ ദിവസത്തില്‍ വലിയ പ്രധാന്യം നല്‍കുന്നു.

അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം, വെള്ളി, അല്ലെങ്കിൽ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുന്നത് ദീർഘകാല ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. : പുതിയ ബിസിനസ്, വീട്, അല്ലെങ്കിൽ മറ്റ് പ്രധാന പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഈ ദിവസം ഏറെ അനുയോജ്യമാണ്. ഇത്തവണത്തെ അക്ഷയതൃതീയ ഏപ്രിൽ 30നാണ്.

gold-rate

സ്വാഭാവികമായും അക്ഷതൃതീയ ദിവസങ്ങളില്‍ വലിയ കച്ചവടം ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ സ്വർണ വില റെക്കോർഡ് നിലയില്‍ ഉയർന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന പഴയത് പോലെ നടക്കുമോയെന്ന ആശങ്കയാണ് ജ്വല്ലറി ഉടമകള്‍ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും എഴുപതിനായിരത്തിന് മുകളില്‍ തന്നെയാണ് ഇപ്പോഴും വില്‍പ്പന നടക്കുന്നത്.

'ഈ അക്ഷയ തൃതീയയിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ്ണ വില 38% വർദ്ധിച്ചു. ഇത് നിക്ഷേപ ആസ്തി എന്ന നിലയില്‍ സ്വർണത്തിന്റെ ശക്തിയും വിശ്വാസ്യതയും എടുത്തുകാണിക്കുന്നു. സ്വർണ്ണവും വെള്ളിയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ആളുകള്‍ക്ക് ആകർഷകമായ വരുമാനവും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇത്തവണ വില കൂടിയ സാഹചര്യത്തില്‍ ആളുകള്‍ എത്രത്തോളം വാങ്ങാന്‍ വരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്' ഒരു ജ്വല്ലറി ഉടമ പറഞ്ഞു.

വില ഉയർന്നതിനാൽ തന്നെ കുറഞ്ഞ അളവിലുള്ള സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണവും ഇത്തവണ ഉയരാൻ സാധ്യതയുണ്ടെന്ന് ജ്വല്ലറി ഉടമകള്‍ കണക്ക് കൂട്ടൂന്നു. 22 കാരറ്റിന് പുറമെ താരതമ്യേന വിലകുറഞ്ഞ 21, 18 കാരറ്റുകളിലെ സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായേക്കാം. അക്ഷയ തൃതീയയോട് അനുബന്ധിച്ച് എല്ലാ ജ്വല്ലറികളും തന്നെ നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയ്ക്കൊപ്പം ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വലിയ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നു.

അമേരിക്ക-ചൈന വ്യാപാര സംഘർഷവും ആഗോള സാമ്പത്തിക അനിശ്ചിതത്വവുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങൾ. ജെപി മോർഗൻ 2026-ോടെ സ്വർണവില ഔൺസിന് 4000 ഡോളർ കവിയുമെന്ന് പ്രവചിക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളോടൊപ്പം തന്നെ ഇന്ത്യയിൽ, സെൻട്രൽ ബാങ്കുകളുടെ ഡിമാൻഡും രൂപയുടെ മൂല്യത്തകർച്ചയും വില വർധനവിന് ആക്കം കൂട്ടുന്നു. മറുവശത്ത് ഉയർന്ന വില ഉപഭോക്തൃ ഡിമാൻഡിനെ ബാധിക്കുന്നുണ്ട്.

'അക്ഷയ തൃതീയ ദിനത്തില്‍ സാധാരണ 10 ഗ്രാം സ്വർണം വാങ്ങാറുണ്ടെങ്കിലും, ഈ വർഷം 5 ഗ്രാം മാത്രമേ വാങ്ങൂ' എന്നാണ് ബെംഗളൂരുവിലെ ഒരു അധ്യാപിക പറയുന്നത്. വില വർധനവ് തന്നെയാണ് ഇവരെ പിന്നോട്ട് അടുപ്പിക്കുന്ന പ്രധാന കാരണം. അതേസമയം തന്നെ വില കൂടുതലാണെങ്കിലും അക്ഷയ തൃതീയ ദിനത്തില്‍ പതിവ് പോലെ കച്ചവടം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന കച്ചവടക്കാരുമുണ്ട്.

'വില കൂടുതലാണെങ്കിലും, അക്ഷയ തൃതീയയുടെ ആത്മീയ പ്രാധാന്യം ആളുകളെ വാങ്ങലിന് പ്രേരിപ്പിക്കും' എന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ വൈസ് ചെയർമാൻ അവിനാശ് ഗുപ്ത പറഞ്ഞു. പലരും ആഭരണങ്ങള്‍ക്ക് പകരം ഡിജിറ്റൽ ഗോൾഡ്, സോവറിൻ ഗോൾഡ് ബോണ്ടുകൾ, അല്ലെങ്കിൽ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ ബദലുകളിലേക്ക് തിരിഞ്ഞേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+