Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്നും കുറഞ്ഞു; ആ പ്രവചനം ഫലിക്കുമോ? പുതിയ പവന്‍, ഗ്രാം നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറഞ്ഞു വരുന്നു. ആഗോള രാഷ്ട്രീയ സാഹചര്യം മെച്ചപ്പെട്ടതോടെ വിപണി സജീവമായതാണ് കാരണം. എങ്കിലും ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്ക സ്വര്‍ണത്തിന്റെ കാര്യത്തിലുമുണ്ട്. വിവിധ രാജ്യങ്ങളുമായി അമേരിക്ക ഇക്കാര്യത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ രമ്യതയുണ്ടായില്ലെങ്കില്‍ ഉയര്‍ന്ന നികുതി ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി.

ഇന്നലെ വിപണിയില്‍ സമൂലമായ മാറ്റം സംഭവിച്ചിരുന്നു. എന്നാല്‍ അത്ര വലിയ മാറ്റം ഇന്ന് പ്രകടമല്ല. എങ്കിലും ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങി എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. അന്തര്‍ദേശീയ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. രൂപയുടെ മൂല്യം മെച്ചപ്പെട്ടു എന്നതും എടുത്തുപറയേണ്ട കാര്യമാണ്. ഡോളര്‍ കരുത്ത് തുടര്‍ച്ചയായി കുറയുകയാണ്.

gold price kerala june25

ചൊവ്വാഴ്ച രണ്ട് തവണ കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. രാവിലെ 600 രൂപയും ഉച്ചയ്ക്ക് ശേഷം 480 രൂപയും കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72560 രൂപയാണ് വില. 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപ താഴ്ന്ന് 9070 രൂപയിലെത്തി. സ്വര്‍ണവില ഈ വര്‍ഷം 25 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കാമെന്നാണ് സിറ്റിബാങ്കിന്റെ പ്രവചനം.

കുറഞ്ഞ നിരക്കില്‍ സ്വര്‍ണം

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 7440 രൂപയായി. ഈ സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ 59520 രൂപയാണ് വരിക. ആഭരണത്തിന് പണിക്കൂലിയും ജിഎസ്ടിയും നല്‍കേണ്ടി വരും. മൊത്തം 65000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. എങ്കിലും 22 കാരറ്റിനേക്കാള്‍ ലാഭമാണിത്. 75 ശതമാനം സ്വര്‍ണവും ബാക്കി വെള്ളിയോ ചെമ്പോ ചേര്‍ത്താണ് ഈ ആഭരണങ്ങള്‍ നിര്‍മിക്കുക.

ആഭരണം മാത്രമായി സ്വര്‍ണം ഉപയോഗിക്കുന്നവര്‍ക്ക് നല്ലത് 18 കാരറ്റ് ആണ്. അതേസമയം, ആഭരണവും ആസ്തിയുമായി കാണുന്നവര്‍ക്ക് 22 കാരറ്റാണ് നല്ലത്. ആവശ്യം വരുമ്പോള്‍ ഈ സ്വര്‍ണം ബാങ്കില്‍ വായ്പയ്ക്ക് വേണ്ടി ഈട് വയ്ക്കാം. അതേസമയം, നിക്ഷേപം, വരുമാനം എന്നിവ മാത്രം ലക്ഷ്യമിട്ട് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നല്ലത് 24 കാരറ്റിന്റെ കോയിന്‍, ബാര്‍ എന്നിവയാണ്. ഇടിഎഫ് പദ്ധതികളുമുണ്ട്.

സ്വര്‍ണത്തിലെ നഷ്ടം

24 കാരറ്റ് സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടമുണ്ടാകില്ല. മാര്‍ക്കറ്റ് വില ലഭിച്ചേക്കും. എന്നാല്‍ 22, 18 കാരറ്റിലെ ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ വലിയ നഷ്ടം സഹിക്കേണ്ടി വരും. അതുകൊണ്ടാണ് ഈ സ്വര്‍ണങ്ങള്‍ വാങ്ങുന്നത് നഷ്ടമാണ് എന്ന് പറയാന്‍ കാരണം. സ്വര്‍ണത്തിന് അഭൂതപൂര്‍വമായ രീതിയില്‍ വില കൂടിയതോടെ 18, 14 കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. മിക്ക ജ്വല്ലറികളിലും ഇപ്പോള്‍ പ്രത്യേക കൗണ്ടര്‍ ഉണ്ട്.

ഇന്ന് പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 70000-71000 രൂപ വരെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ പുതിയ വില 3328 ഡോളറാണ്. ഡോളര്‍ സൂചിക 97 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപ 85.94 എന്ന നിലയിലേക്ക് കരുത്താര്‍ജിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 68 ഡോളറിലേക്ക് വീണ്ടും കയറിയിട്ടുണ്ട് എന്നതും ഇന്ന് വിപണിയല്‍ സംഭവിച്ച പ്രധാന മാറ്റമാണ്. ഓഹരി വിപണികളും മുന്നേറ്റത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+