സ്വർണവില വീണ്ടും കുറഞ്ഞു: ആശ്വാസം, വീണ്ടും 53500 നും താഴേക്ക്; ഇന്ന് തന്നെ വാങ്ങാം
സംസ്ഥാനത്ത് സ്വർണവിലയില്‍ ഏറ്റക്കുറിച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഞെട്ടിച്ചുകൊണ്ട് 400 രൂപയിലേറെയായിരുന്നു ഒരു പവന്‍ സ്വർണത്തിന് ഇന്നലെ കൂടിയത്. ഇതോടെ സ്വർണ വില ഒരു ഇടവേളക്ക് ശേഷം വീണ്ടും കുതിപ്പിന് ഒരുങ്ങുകയാണോയെന്ന ആശങ്ക സ്വർണാഭരണ പ്രേമികള്‍ക്കിടയില്‍ ശക്തമായി. എന്നാല്‍ ഇപ്പോഴിതാ അവർക്ക് ആശ്വാസമായി സ്വർണവില വീണ്ടും ഇടിഞ്ഞിരിക്കുകയാണ്.
ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ പവന്‍ നിരക്ക് 53440 രൂപയായി. കഴിഞ്ഞ ദിവസം 408 രൂപ ഉയർന്നതോടെ പവന് 53760 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപ ഇടിഞ്ഞ് 6720 രൂപ എന്നതില്‍ നിന്ന് 6680 ലേക്ക് എത്തുകയും ചെയ്തു.

പരിശുദ്ധം സ്വർണം എന്ന് അറിയപ്പെടുന്ന 24 കാരറ്റിന് പവന് 352 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണി വില ഇന്നലത്തെ നിരക്കായ 58648 ല്‍ നിന്നും 58296 ലേക്ക് ഇറങ്ങി. ഇന്നത്തെ ഗ്രാം വില 44 രൂപ കുറഞ്ഞ് 7287 ലേക്കും എത്തി. 18 കാരറ്റ് സ്വർണത്തിനും സമാനമായ ഇടിവുണ്ടായിട്ടുണ്ട്. 256 രൂപയാണ് 18 കാരറ്റില്‍ കുറഞ്ഞിരിക്കുന്നത്. ഇതോടെ വില 43728 രൂപയായി.
സെപ്തംബർ മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ സ്വർണ വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഒന്ന് മുതല്‍ അഞ്ച് വരേയുള്ള തിയതികളില്‍ ഒരേ ഒരു ദിവസം മാത്രമാണ് വിലയില്‍ വ്യത്യാസമുണ്ടായത്. രണ്ടിനായിരുന്നു ആ മാറ്റം. അന്ന് പവന് 200 രൂപ കുറഞ്ഞതോടെ വിപണി വില 53360 ലേക്ക് എത്തി.
പിന്നീട് വലിയില്‍ മാറ്റമുണ്ടായില്ല. അതിനാല്‍ തന്നെ രണ്ടാം തിയതിലെ നിരക്കായ 53360 രൂപയായിരുന്നു അഞ്ചാം തിയതി വരെ ഈടാക്കിയിരുന്നത്. സമീപകാലത്ത് തന്നെ ആദ്യമായിരുന്നു ഇത്രയും ദിവസം ഒരേ നിരക്കില്‍ സ്വർണ വില്‍പ്പന മുന്നോട്ട് പോയത്. എന്നാല്‍ ഇന്നലെ വർധനവ് ഉണ്ടായതോടെ വിലയില്‍ വ്യത്യാസമുണ്ടായി.
ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ പവന് 51600 രൂപയുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ ഈ ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 7 ന് വില 50800 രൂപയിലേക്ക് വരെ ഇടിഞ്ഞിരുന്നു.ആ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളില്‍ വലിയ തോതില്‍ വില വർധിക്കുന്നതാണ് വിപണി കണ്ടത്. 28 ആം തിയതി രേഖപ്പെടുത്തിയ 53720 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.












Click it and Unblock the Notifications