ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ആഭരണപ്രമേികളുടെ കൈപൊള്ളും..പവൻ വില പോകുന്നത്
സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. ദീപാവലി, ഓണം പോലുള്ള ഉത്സവ സീസണുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ വരും ആഴ്ചകളിലെ സ്വർണ വില എങ്ങനെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആഭരണപ്രേമികൾ. ഭൗമരാഷ്ട്രീയ വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിൽ സ്വർണവിലയെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ പോകുന്ന ഘടകം അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറിലെ നയരൂപീകരണ യോഗത്തിൽ കൈക്കൊള്ളുന്ന നിലപാടായിരിക്കും.

വരും ദിവസങ്ങളിൽ വലിയ മാറ്റങ്ങളില്ലാതെ സ്വർണ വില തുടരുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന് വില കൂടാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ സെപ്റ്റംബറോടെ പലിശ നിരക്കുകൾ കുറച്ചേക്കുമെന്ന സൂചന നൽകിയ സാഹചര്യത്തിൽ വില ഉയരാനുള്ള സാധ്യത ഉയർന്നുവെന്ന്
ജെഎം ഫിനാൻഷ്യൽ സർവീസസിന്റെ വൈസ് പ്രസിഡന്റ് പ്രണവ് മെർ ചൂണ്ടിക്കാട്ടി. പ
ലിശ നിരക്കുകൾ കുറയുമ്പോൾ, ബോണ്ടുകളിൽ നിന്നും സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്നും ലഭിക്കുന്ന വരുമാനം ആകർഷകമല്ലാതാകുന്നു. ഇത് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കും. സ്വാഭാവികമായും സ്വർണ വില ഉയരും. നിക്ഷേപകർ ഭൗമരാഷ്ട്രീയ, വ്യാപാര സംഭവവികാസങ്ങളും നിക്ഷേപകർ ശ്രദ്ധിക്കും. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളും റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മേൽ ഓഗസ്റ്റ് 27 മുതൽ യുഎസ് ചുമത്തുന്ന അധിക താരിഫുകളും വിപണി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മെർ കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, സംഘർഷം യഥാർത്ഥത്തിൽ പരിഹരിക്കപ്പെടുന്നതിന് നിരവധി കടമ്പകളുണ്ട്. ട്രംപിന്റെ ഭരണകാലത്ത് താരിഫ് പ്രശ്നവും അവസാനക്കുമെന്നും തോന്നുന്നില്ല. ഇതെല്ലാം സ്വർണ വിലയെ വലിയ തോതിൽ സ്വാധീനിച്ചേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ ആഭ്യന്തര ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുകയും പണപ്പെരുപ്പം ഉയർത്തുകയും ചെയ്താൽ പലിശ നിരക്ക് കുറയ്ക്കുന്നത് ഫെഡറൽ റിസർവ് വൈകിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത് വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
സപ്റ്റംബറിലെ വില-പ്രവചനങ്ങൾ
അടുത്ത മാസം സ്വർണ വില കൂടും, 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് ശരാശരി 106,834 രൂപയായിരിക്കും വില എന്നാണ് ഡോളർ റുപ്പീസ് ഡോട്ട് ഇൻ പ്രവചിക്കുന്നത്. സപ്റ്റംബറിന്റെ തുടക്കത്തിൽ വില 106,448- 107,356 നും ഇടയിൽ ആകാാൻ സാധ്യതയുണ്ടെന്നാണ് ചിലരുടെ പ്രവചനം. എന്നാൽ വില കുറയുമെന്നാണ് എച്ച്എംഎ ട്രേഡിങ് ഡോട്ട് ഇൻ പ്രവചിക്കുന്നത്. ഓഗസ്റ്റ് മുതൽ 2026 ജനുവരി വരെയുള്ള ആറുമാസ കാലയളവിൽ 10 ഗ്രാമിന് ശരാശരി 98,630 രൂപയായിരിക്കുമെന്നും അവർ പറയുന്നു.
അന്താരാഷ്ട്ര വിപണിയിൽ വില ഗണ്യമായി വർധിക്കുമെന്ന പ്രവചനങ്ങൾ ശക്തമാണ്. ലോങ്ഫോർകാസ്റ്റ് ഡോട്ട് കോമിന്റെ പ്രവചനം അനുസരിച്ച്, സെപ്റ്റംബർ ആദ്യത്തോടെ ഒരു ഔൺസ് സ്വർണ്ണത്തിന് ഏകദേശം 3,491 യുഎസ് ഡോളർ ആയിരിക്കും എന്നാണ് സാധ്യത പറയുന്നത്. മാസാവസാനത്തോടെ ഇത് 3,508 ഡോളറിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നും ഏകദേശം 1.1 ശതമാനം വർധനവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോയിൻകോഡെക്സിന്റെ നിരീക്ഷണങ്ങളും സ്വർണത്തിന് അനുകൂലമായ ഭാവിയാണ് പ്രവചിക്കുന്നത്. 2026-ന്റെ തുടക്കത്തോടെ സ്വർണ വില 3,687.67 ഡോളറിൽ എത്താമെന്നാണ് പ്രവചനങ്ങൾ.
ജെ.പി. മോർഗന്റെ വിശകലനവും സ്വർണ്ണത്തിന്റെ തിളക്കം കൂടാൻ സാധ്യതയുണ്ടെന്ന് അടിവരയിടുന്നു. 2025-ന്റെ നാലാം പാദത്തിൽ ഒരു ഔൺസ് സ്വർണ്ണത്തിന്റെ ശരാശരി വില 3,675 ഡോളറായിരിക്കുമെന്നാണ് അവരുടെ പ്രവചനം. സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള ഉയർന്ന ഡിമാൻഡും തുടരുന്ന ഭൗമരാഷ്ട്രീയപരമായ പ്രശ്നങ്ങളും ഈ വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളായി ജെ.പി. മോർഗൻ ചൂണ്ടിക്കാട്ടുന്നു.
രാജ്യാന്തര വില വർധനവ് കേരളത്തിലെ സ്വർണ വിപണിയിലും പ്രതിഫലിക്കും. വില ഔൺസിന് 3,675 തൊട്ടാൽ കേരളത്തിൽ വില 90,000 വരെ തൊട്ടേക്കും. അതായത് സ്വർണ പ്രേമികളെ സംബന്ധിച്ച് വരാനിരിക്കുന്ന ദിനങ്ങൾ ഒട്ടും സുഖകരമായിരിക്കില്ലെന്ന് സാരം.
-
സ്വർണം വാങ്ങാം; അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ..പണിക്കൂലിയിലും ലാഭം -
സ്വര്‍ണത്തിന് തിരിച്ചുകയറാനാകുന്നില്ല... ഇനിയും വിലയിടിയുമെന്ന് വിദഗ്ധര്‍; കാരണമിത് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
സ്വര്‍ണവില 20000 ത്തിലെത്തും, മാസങ്ങള്‍ക്കുള്ളില്‍ വില ഉയരും! പൊന്ന് വീണ്ടും വാങ്ങി സ്വിസ് ബാങ്ക് -
സ്വർണവില ഗ്രാമിന് 10,000 രൂപയിലേക്ക് താഴുമോ? ഇറാൻ-യുഎസ് യുദ്ധം അതിന് കാരണമാവാം, പ്രവചനം ഇങ്ങനെ -
കടലിന്റെ അടിത്തട്ടില്‍ 'സ്വര്‍ണ ഫാക്ടറി', പുതിയ കണ്ടെത്തല്‍; ഖനനം സാധ്യമാകുമോ? -
വെളുത്ത സ്വര്‍ണം കൂടുതലുള്ളത് ഇവിടെ; വളരെ മൃദുവായ ലോഹം, കൈയ്യിലുള്ളവര്‍ കോടീശ്വരന്മാര് -
സ്വർണ നാണയം ഫ്രീ;പണിക്കൂലിയും ഇല്ല.. അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുമായി ജ്വല്ലറികൾ -
അക്ഷയ തൃതീയ ദിവസം ഐശ്വര്യത്തിന് സ്വർണം തന്നെ വാങ്ങണമെന്നില്ല, ഈ 5 കാര്യങ്ങൾ വാങ്ങിയാലും മതി












Click it and Unblock the Notifications