Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണാഭരണ പ്രേമികള്‍ പറയുന്നു; ഇതുപോലൊരു വർഷം ഇനിയുണ്ടാകല്ലേ; 14000 രൂപവരെ വർധനവ്

സമീപവർഷങ്ങളിലെങ്ങുമില്ലാത്ത വിധം റെക്കോർഡ് വില വർധനവാണ് കേരളത്തില്‍ 2024 ല്‍ സ്വർണ വിലയിലുണ്ടായത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തുമുണ്ടായത്. സ്വർണത്തിന്റെ ഇറക്കുമതി താരിഫ് 6 ശതമാനമായി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനമുണ്ടായിരുന്നില്ലെങ്കില്‍ വില ഇതിലും വലിയ ഉയരങ്ങള്‍ താണ്ടിയേനെയെന്ന വിലയിരുത്തലുകളും ശക്തമാണ്.

പവന് 46840 രൂപയെന്ന നിലയിലാണ് ഈ വർഷം ജനുവരി 1 ന് വിപണി ആരംഭിച്ചത്. രണ്ടാം തിയതി രേഖപ്പെടുത്തിയ 47000 രൂപ ആദ്യമാസത്തിലെ ഏറ്റവും ഉയർന്ന തുകയായപ്പോള്‍ രണ്ടാം തിയതിക്ക് ശേഷം സ്വർണ വിലയില്‍ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി. ഒരുഘട്ടത്തില്‍ 46120 രൂപവരെയെത്തിയ വില മാസാവസാനം എത്തി നിന്നത് 46400 രൂപയിലാണ്.

gold-rate

ഫെബ്രുവരി മാസത്തിലാണ് സ്വർണ വില ഈ വർഷത്തിലെ ഏറ്റവും താഴ്ന്ന വിലയിലേക്ക് എത്തിയത്. പതിനഞ്ചാം തിയതി രേഖപ്പെടുത്തിയ 45520 രൂപയാണ് 2024 സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഇതിന് ശേഷമാണ് സ്വർണവില പിടിവിട്ട രീതിയില്‍ മുന്നോട്ട് കുതിക്കാന്‍ തുടങ്ങിയത്. മാർച്ച് 29 നാണ് സംസ്ഥാന സ്വർണ വില ആദ്യമായി പവന് 50000 കടക്കുന്നത്. വീണ്ടും റെക്കോർഡുകള്‍ തിരുത്തി മുന്നേറിയ വില സെപ്റ്റംബറഇല്‍ 16 ന് 55 കടന്നു.

ഒക്ടോബർ മാസം പല ഘട്ടങ്ങളിലായി റെക്കോർഡുകള്‍ തിരുത്തിയ സ്വർണം ഒടുവില്‍ 31-ാം തിയതി പവന് 59640 രൂയിലേക്ക് എത്തി. സംസ്ഥാന ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതില്‍ നിന്നും തിരിച്ചിറങ്ങിയ സ്വർണം പവന് 56320 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച വില്‍പ്പന നടന്നത്.

ജനുവരി 1 ലേയും ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വിലയിലെ വ്യത്യാസം 12800 (59640-46840) രൂപയാണ്. വർഷത്തിലെ താഴ്ന്ന വിലയുമായിട്ടാണ് താരതമ്യമെങ്കില്‍ വ്യത്യാസം 14120 രൂപയുടേതാണ്. അതായത് ജനുവരി ഒന്നിന് വാങ്ങിയ ഒരു പവന്‍ സ്വർണം ഒക്ടോബർ 31 ന് വില്‍ക്കുകയാണെങ്കില്‍ 14000 രൂപയോളമാണ് ലാഭം.

സംഘർഷം നിറഞ്ഞ ജിയോപൊളിറ്റിക്കൽ സാഹചര്യവും സാമ്പത്തിക പ്രതിസന്ധിയുമാണ് സ്വർണ വില വർധനവിന് പിന്നിലെ പ്രധാന കാരണങ്ങള്‍. സാമ്പത്തിക രംഗം ഭീഷണി നേരിടുന്നുവെന്ന ഘട്ടത്തില്‍ നിക്ഷേപകർ വലിയ തോതില്‍ സ്വർണത്തിലേക്ക് തിരിയും. ഡിമാന്‍ഡ് ഉയരുന്നതോടെ സ്വാഭാവികമായും വിലയും ഉയരും. വന്‍തോതില്‍ സ്വർണം വാങ്ങിക്കൂട്ടിയ കേന്ദ്ര ബാങ്കുകളുടെ നടപടിയും വർഷത്തിന്റെ അവസാനത്തിലെ കുതിപ്പിന് കാരണമായി.

2025 ലും സ്വർണം മുന്നോട്ട് തന്നെ കുതിക്കാനാണ് സാധ്യത. എന്നാല്‍ അത് 2024 ലേത് പോലെ അത്ര ശക്തമായിരിക്കില്ലെന്നും വിലയിരുത്തുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകളായിരിക്കും വരാനിരിക്കുന്ന വർഷത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+